ഓപ്പറേഷന്‍ ഡി -ഹണ്ട്
എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.10829 കി.ഗ്രാം), കഞ്ചാവ് (18.994 കി.ഗ്രാം), കഞ്ചാവ് ബീഡി (41 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2026 ജനുവരി 20 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.പൊതുജനങ്ങളില്‍ […]
വിദ്യാഭ്യാസ ജില്ലാതല മത്സരം നാളെ (22)
കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് സ്കൂൾ വിഭാഗം വിദ്യാഭ്യാസ ജില്ലാ തല മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കും. സെന്റ് ആൽബർട്ട്സ് എച് എസ് എസ് എറണാകുളം, എസ്. എൻ. ടി. പി. എച്.എസ് ബി.എഡ് ട്രെയിനിങ് സെന്റർ എറണാകുളം, എസ്.ജി. എച്. എസ്. എസ് കോതമംഗലം, ആലുവ മുനിസിപ്പൽ […]
വിദ്യാർഥികൾക്കുളള ലാപ്‌ടോപ് വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ബിരുദതലത്തിൽ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അറുപതിനായിരം രൂപ വരെ വായ്പ ലഭിക്കും. പ്രായപരിധി 18 മുതൽ 32 വയസ്സ്. കുടുംബ വാർഷിക വരുമാനം 3 ലക്ഷത്തിൽ കവിയരുത്. വായ്പാ കാലാവധി 3 വർഷമാണ്. അപേക്ഷകൾ ഓൺലൈനായും നൽകാം. കൂടുതൽ വിവരങ്ങൾക്കായി കോർപ്പറേഷന്റെ ശാഖകളിലോ www.ksmdfc.org ൽ നൽകിയിട്ടുളള വിവിധ ജില്ലകൾക്കായുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടണം. കെ.എസ്.എം.ഡി.എഫ്.സി കസ്റ്റമർ കെയർ നമ്പർ: 8714603031. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
ജല വിതരണം മുടങ്ങും
തിരുവനന്തപുരം : ശ്രീകാര്യം ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുടെ പുതുതായി സ്ഥാപിച്ച പൈപ്പുകൾ നിലവിലെ ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ, തട്ടിനകം പേരൂർക്കട എന്നിവിടങ്ങളിൽ 900എംഎം പിഎസ് സി ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപ്പണികൾ എന്നിവ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, […]
“ഷിംജിത അറസ്റ്റിൽ “
കോഴിക്കോട് : കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യയിൽ റീൽസ് ചിത്രീകരിച്ച് യുവതി അറസ്റ്റിൽ. കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
പുതിയ റെക്കോഡിൽ
കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 225 രൂപയുടെ വർധനയാണ് ഉണ്ടായത്. 1800 രൂപയുടെ വർധനവാണ് പവന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,415 രൂപയായും പവന്റേത് 1,15,320 രൂപയായും വർധിച്ചു. 18 കാരററ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 185 രൂപയുടെ വർധനയുണ്ടായി. 94,760 രൂപയിലാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനയുണ്ടായി. ഇന്ന് രാവിലെ സ്വർണവില […]
സന്നിധാനത്ത് എസ് ഐ ടി
കൊച്ചി/ശബരിമല : തിരുവിതാംകൂർ ദേവസ്വം ആസ്ഥാന ഓഫീസിലടക്കം 21 കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡിയും സന്നിധാനത്തെ സ്ട്രോംഗ് റൂം തുറന്ന് പരിശോധിച്ച് എസ് ഐ ടിയും തത്സമയം ഇടപെട്ടതോടെ ശബരിമല സ്വർണക്കൊള്ളക്കേസ് കൂടുതൽ നിർണായകമായി. പണമിടപാടുകൾ സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും രേഖകളുമടക്കം ഇ.ഡി പിടിച്ചെടുത്തു. 2019 മുതൽ 2025വരെ നടന്ന ക്രമക്കേടുകളിൽ പ്രാഥമികാന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാനും തെളിവുകൾ പിടിച്ചെടുക്കാനുമായിരുന്നു ഇ ഡിയുടെ മിന്നൽ റെയ്ഡ്. സന്നിധാനത്തും പ്രതികളുടെ വീടുകളിലും ചെന്നൈയിലും ബെല്ലാരിയിലുമടക്കമായിരുന്നു ‘ഓപ്പറേഷൻ ഗോൾഡൻ […]
കൂനൂർ പുലിയുടെ പിടിയിൽ
ഗൂഡല്ലൂർ : കൂനൂർ ഭാഗത്ത് പുലി ശല്യം രൂക്ഷമായി. വീടുകളിൽ വളർത്തുന്ന നായ്ക്കളെ വേട്ടയാടുന്ന പുലി നാട്ടുകാരെ ഭീതിയിലാഴ്ത്തി. കൂനൂർ നഗരത്തിലാണ് പുലി ശല്യം രൂക്ഷമായിരിക്കുന്നത്. ഒട്ടേറെ വീടുകളിൽ വളർത്തുന്ന നായ്ക്കളെ ഇതിനോടകം പുലി വേട്ടയാടി. വളർത്തു നായ്ക്കളെ പുലി പിടികൂടുന്ന സിസിടിവി ദ്യശ്യങ്ങൾസാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനത്തിന് പുറത്തെത്തുന്ന പുലികൾ തിരികെ വനത്തിലേക്ക് കടക്കാതെ ജനവാസ മേഖലയിലെ തോട്ടങ്ങളിലാണ് പകൽ കഴിയുന്നത്. രാത്രിയായാൽ വീടുകളുടെ ഗേറ്റ് ചാടിക്കടന്നും ബാൽക്കണിയിൽ കയറിയുമാണ് പുലി നായ്ക്കളെ പിടികൂടുന്നത്. ജനവാസ […]
എളുപ്പ വഴി… പൊളിഞ്ഞ വഴി
കാഞ്ഞിരപ്പള്ളി : നഗരത്തിൽ നിന്ന് ആരംഭിക്കുന്ന 2 പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കൽ – കടമപ്പുഴ റിങ് റോഡ് തകർന്നത് യാത്രക്കാരെ വലയ്ക്കുന്നു. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി – തമ്പലക്കാട് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ ദൂരമുള്ള പുളിമാക്കൽ റോഡാണ് തകർന്നു കിടക്കുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളി റോഡിൽ എത്തുന്നവർക്കു ടൗണിൽ പ്രവേശിക്കാതെ കടമപ്പുഴ പാലം വഴി കുരിശുങ്കൽ കവലയിലോ, കുന്നും ഭാഗത്തോ എത്താനുള്ള എളുപ്പ വഴിയാണിത്. മുണ്ടക്കയം ഭാഗത്ത് നിന്നും പൊടിമറ്റത്ത് […]
ദമ്പതികളുടെ അപകടമരണം
കിളിമാനൂർ : അമിത വേഗത്തിലെത്തിയ ജീപ്പിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ 17 ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗൃഹനാഥന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എംസി റോഡിലെ ഗതാഗതം അരമണിക്കൂറോളം പൂർണമായി തടസ്സപ്പെട്ടു. ഗതാഗത തടസ്സം നീക്കാനുള്ള ശ്രമങ്ങൾക്കിടെ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി മാർച്ച് അവസാനിക്കുന്നതു വരെ സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ നിലനിന്നു. വർക്കല ഡിവൈഎസ്പി ബി ഗോപകുമാർ ഒ എസ് അംബിക എംഎൽഎ, […]
