തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം
തൃശൂര്‍ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ പൊതു അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.
തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാർത്ഥികളാണുള്ളത്. രാവിലെ ആറിന് മോക്പോളിങ് തുടങ്ങി. ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്നുവോട്ട് ചെയ്യണം. (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്). മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഒരു വോട്ട് മാത്രമാണ്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴുജില്ലകളിൽ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും. 1.32 കോടിയിലധികം വോട്ടർമാർക്കായി 15,422 പോളിംഗ് സ്റ്റേഷനുകൾ […]
സുരക്ഷാ ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
കാട്ടാക്കട : കോട്ടൂർ അഗസ്ത്യവനത്തിനുള്ളിൽ പൊടിയം സംസ്കാരിക നിലയത്തിൽ പോളിങ് ബൂത്തിൽ തെരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്കായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാന്പിന്റെ കടിയേറ്റു. നെയ്യാറ്റിൻകര സ്റ്റേഷനിലെ സിപിഒ അനീഷ് കുമാർ (31) നാണ് കടിയേറ്റത്. തിങ്കളാഴ്ച പോളിങ് സ്റ്റേഷന് അടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോകവെയാണ് സംഭവം. ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിനുള്ളിലെ ഏക പോളിങ് സ്റ്റേഷനാണ് പൊടിയം.
വാഹനാപകടത്തിൽ സ്ഥാനാർഥി മരിച്ചു
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം മടങ്ങുമ്പോൾ ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് (60) മരിച്ചു. അപകടത്തിൽ പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാത്രി ഞാറവിള – കരയടിവിള റോഡിലായിരുന്നു അപകടം. വോട്ടർമാരെ കണ്ടു മടങ്ങുകയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസിനെ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു. വാഹനം ഇടിച്ച സംഭവത്തിൽ സംശയവും ദുരൂഹതയും ഉണ്ടെന്നും വിശദമായ […]
ഭിന്നശേഷി കൂട്ടാ
കാഞ്ഞങ്ങാട് : പള്ളിക്കര ബീച്ച് പാർക്കിൽ ഭിന്നശേഷി കൂട്ടായ്മ കുടുംബസംഗമം സാംസ്കാരിക പ്രവർത്തകനും ചലച്ചിത്ര നടനുമായ അഡ്വ. സി. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാഗേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുനിൽ കുമാർ ബങ്കളം സ്വാഗതം പറഞ്ഞു. സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റ് സന്തോഷ് മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. രതീഷ് കണ്ടടുക്കം മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച സംഘടനയിലെ അംഗങ്ങളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ […]
ദിലീപിനെ വെറുതെ വിട്ടതിൽ വ്യാപക പ്രതിഷേധം
കൊച്ചി : യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം ഇവർക്കെതിരെ തെളിഞ്ഞു. ദിലീപിനെ ബലാത്സംഗക്കുറ്റത്തിൽ നിന്ന് ഒഴിവാക്കി. ആറ് പ്രതികളുടെ ജാമ്യം റദ്ദാക്കി. ഇവർക്ക് പരമാവധി ശിക്ഷ ലഭിക്കാനാണ് സാദ്ധ്യത. ഈ മാസം 12 വെള്ളിയാഴ്ചയാണ് ശിക്ഷാവിധി. ഏഴാം പ്രതി ചാർലി, ദിലീപ്, സുഹൃത്ത് ശരത്ത് ഉൾപ്പെടെയുള്ള പ്രതികളെ വെറുതേവിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിക്കലിനും തെളിവിലെന്ന് […]
വർക്കലയിൽ മെഷീനുളളിൽ സാരി കുടുങ്ങി
പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം വർക്കല : വര്‍ക്കലയില്‍ ആണ് സംഭവം. വര്‍ക്കല ചെറുകുന്നം സ്വദേശിയായ മീനയാണ് മരിച്ചത്. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ പ്രിന്റിംഗ് പ്രസ്സില്‍ ആണ് അപകടമുണ്ടായത്. പ്രസ്സില്‍ ഉപയോഗിക്കുന്ന മെഷീനില്‍ സാരി കുരുങ്ങുകയായിരുന്നു.
രമേഷ്ബിജു ചാക്കയുടെ പുസ്തകം ‘നടനം’ ബഹറിനിൽ
ബഹറിനിലെ വാദ്യകല ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ രമേഷ് ബിജൂ ചാക്ക രചിച്ച (കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണൻ്റെ ജീവിതയാത്രയിലൂടെ കഥകളിയെക്കുറിച്ച് പറയുന്ന)നടനം എന്ന പുസ്തകം സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രി. മട്ടനൂർ ശങ്കരൻകുട്ടി മാരാർക്ക് ആദരവോടെ നൽകുന്നു വാദൃശ്രികരിക്കകം ത്രിവിക്രമൻ.
രാഷ്ട്രപതിയുടെ വാത്സല്യം
കൊച്ചി : വേദയ്ക്കിത് സ്വപ്ന സാഫല്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു വേദയുടെ കവിളില്‍ തലോടുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിലും തരംഗമായി. നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ രാഷ്ട്രപതി, വേദയുടെ കവിളില്‍ തലോടുന്ന ചിത്രമാണ് ശ്രദ്ധനേടിയത്. രാഷ്ട്രപതിയുടെ ഇന്‍സ്റ്റഗ്രാമിലും ട്വിറ്റര്‍ ഹാന്‍ഡിലിലുമാണ് വേദയുടെ ചിത്രവും ഇടംപിടിച്ചത്. രാഷ്ട്രപതി ചിത്രം പങ്കുവെച്ച് 9 മണിക്കൂറിനകം ഒന്നരലക്ഷം പേരാണ് കണ്ടത്. കൊച്ചിന് നേവല്‍ ബേസിന്റെ കീഴിലുള്ള സീ കേഡറ്റ്സ് കോര്‍ അംഗമാണ് വേദ. കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ ഏഴാം […]
8 വയസ്സുകാരന് ദാരുണാന്ത്യം
വർക്കല : വീടിനുമുന്നിൽവെച്ച് പാമ്പിന്റെ കടിയേറ്റ എട്ടുവയസ്സുകാരൻ മരിച്ചു. ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകൻ ആദിനാഥാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു സംഭവം. വീടിന്റെ മുൻഭാഗത്തെ പടിയിൽക്കിടന്ന പാമ്പിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നു. പാമ്പ് കടിച്ചെന്നു കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാർ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകവേ രാത്രി 11 മണിയോടെ മരിച്ചു. ജനാർദനപുരം ഗവ. എംവിഎൽപി സ്കൂൾ മൂന്നാം ക്ലാസ് […]
