പരിസരത്തെ ബെവ്കോ കൗണ്ടറുകൾ

പരിസരത്തെ ബെവ്കോ കൗണ്ടറുകൾ

റെയിൽവേ സ്റ്റേഷൻ 500 മീറ്റർ ചുറ്റളവിലുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ മാറ്റണമെന്ന് ആവശ്യവുമായി റെയിൽവേ കത്തു നൽകിയതായി റിപ്പോർട്ട്. യാത്രക്കാർ മദ്യപിച്ച് ടെയിനിൽ യാത്ര ചെയ്യുകയും മറ്റു യാത്രക്കാരെ ശല്യപ്പെടുത്തുന്നതും ഒരു പരിധി വരെ തടയാനാകുമെന്നതാണ് വാദം.

വർക്കലയിൽ കഴിഞ്ഞ നവംമ്പർ 2 ന് കേരള എക്സ്പ്രസ്സ് ജനറൽ ബോഗിയിൽ നിന്ന് യാത്രക്കാരിയെ തളളി താഴെയിട്ട സംഭവമാണ് വെബ് കോയെ പ്രതികൂട്ടിലാക്കുന്നത്. കോട്ടയത്തു നിന്നും മദ്യപിച്ച് ട്രെയിനിൽ കയറിയ ആളായിരുന്നു പ്രതി.

കേരളത്തിലെ പല റെയിൽവേ സ്റ്റേഷനുകൾക്കു സമീപത്ത് ബാറുകൾ പ്രവർത്തിക്കുന്ന സാഹചര്യമാണുള്ളത് എങ്കിലും ബെവ്കോ യ്ക്ക് മാത്രം നിർദ്ദേശം നൽകിയത് വിചിത്രം തന്നെ. തൃശൂർ വരെ അധികാരപരിധിയുള്ള തിരുവനന്തപുരം റെയിവേ ഡിവിഷനാണ് ബെവ്കോ യ്ക്ക് കത്തു നൽകിയത്

ഹരികിഷോർ വില്ലേജ് ന്യൂസ്

Leave a Reply

Your email address will not be published. Required fields are marked *

Back To Top