പുതുവര്‍ഷത്തിലെ പുതിയ മാറ്റങ്ങള്‍ അറിയാം

പുതുവര്‍ഷത്തിലെ പുതിയ മാറ്റങ്ങള്‍ അറിയാം

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഏഴാം ശമ്പള കമ്മിഷന്റെ കാലാവധി ഇന്ന് (ഡിസം.31) അവസാനിക്കും. ജനുവരി ഒന്ന് മുതല്‍ 8ാം ശമ്പളകമ്മിഷൻ നടപ്പാകും. ശമ്പളവും പെൻഷനും പിന്നീട് വർധിക്കുമെങ്കിലും നടപ്പാക്കല്‍ തീയതി ജനുവരി ഒന്ന് ആയിരിക്കും.

ക്രെഡിറ്റ് സ്കോർ

റിസർവ് ബാങ്ക് നിർദേശപ്രകാരം ജനുവരി മുതല്‍ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് വിവരങ്ങള്‍ ആഴ്ചയിലൊരിക്കല്‍ അയക്കണം. ഇത് ക്രെഡിറ്റ് സ്കോർ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യാനും അതുവഴി വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കാനും സഹായിക്കും.

പാചക വാതകം

ജനുവരി ഒന്ന് മുതല്‍ പാചക വാതക സിലിണ്ടറുകളുടെ വിലയിലും വ്യോമയാന ഇന്ധന വിലയിലും മാറ്റം വരാം. എണ്ണവിലയിലെ അന്താരാഷ്ട്ര മാറ്റങ്ങള്‍ക്കനുസരിച്ചാണ് ഇവ പുനർനിർണയിക്കുന്നത്.

പാൻ-ആധാർ

ഇതുവരെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ ബാങ്കിങ്, സർക്കാർ സേവനങ്ങള്‍, മറ്റ് ഇടപാടുകള്‍ എന്നിവ തടസപ്പെടും. പാൻ കാർഡ് നിഷ്ക്രിയമാകും.

വായ്പാ നിരക്ക്

എസ്.ബി.ഐ, പി.എൻ.ബി, എച്ച്‌.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ വായ്പാ നിരക്കുകള്‍ ജനുവരി ഒന്ന് മുതല്‍ കുറയും. പുതിയ സ്ഥിര നിക്ഷേപ (എഫ്.ഡി) നിരക്കുകളും ജനുവരിയില്‍എന്ന നടപ്പാക്കും.

നികുതി നിയമങ്ങള്‍

പുതിയ ആദായനികുതി നിയമം ജനുവരി ഒന്ന് മുതല്‍ പൂർണമായും നടപ്പിലാക്കില്ല. എന്നാല്‍ പുതിയ ഐ.ടി.ആർ (നികുതി റിട്ടേണ്‍) ഫോമുകളും നിയമങ്ങളും ജനുവരിയോടെ സർക്കാർ അറിയിക്കും. അത് 2026 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

കാർ, സ്കൂട്ടർ വില

രാജ്യത്തെ നിരവധി പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍ ജനുവരി ഒന്ന് മുതല്‍ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ പദ്ധതിയിടുന്നു. ബി.എം.ഡബ്ല്യു, ജെ.എസ്.ഡബ്ല്യു, എം.ജി മോട്ടോർ, റെനോ, നിസ്സാൻ, ആതർ എനർജി എന്നിവ മൂന്ന് ശതമാനം വരെ വില വർധനവ് പ്രഖ്യാപിച്ചു.

ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top