149-ന്നാമത് മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്ന NSS ആസ്ഥാനത്ത് NSS ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ , ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തുടങ്ങിയവർ പങ്കെടുത്തു.
1878 ജനുവരി 2 നാണ് പെരുന്നയിൽ മന്നത്തു വീട്ടിൽ പാർവ്വതിയമ്മയുടേയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടേയും പുത്രനായി ജനിച്ചത്. 1924 ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, സംസ്ഥാന സർക്കാർ ഭരണത്തിനെതിരെ നടത്തിയ വിമോചന സമരം തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രക്ഷോഭണ വൈദഗ്‌ധ്യത്തേയും സംഘടനാ നേതൃപാടവത്തേയും ഉയർത്തിക്കാട്ടുന്നു.
1949 ൽ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആദ്യ പ്രസിഡൻ്റായി. 1914 ഒക്ടോമ്പർ 31 മുതൽ 31 വർഷത്തോളം NSS ൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1970 ഫെബ്രുവരി 25 ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
എല്ലാ വർഷവും NSS ൻ്റെ ആഭിമുഖ്യത്തിൽ ആ മഹാത്മാവിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് കരയോഗങ്ങളേയും ആദ്യുദയകാംക്ഷികളേയും പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി ഒന്ന്, രണ്ട് തീയ്യതികളിൽ മന്നം ജയന്തി ആഘോഷിച്ചു വരുന്നു.
ഹരികിഷോർ വില്ലേജ് ന്യൂസ്.
