ജമ്മുവില് അതീവ ജാഗ്ര
ഡൽഹി : ജമ്മു പ്രവിശ്യയിൽ കനത്ത സുരക്ഷാ ജാഗ്രത തുടരുന്നതിനിടെ, എൻഐഎ ആസ്ഥാനത്തിനു സമീപത്ത് നിന്ന് മാരക പ്രഹരശേഷിയുള്ള റൈഫിളുകളിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത ടെലിസ്കോപ്പ് കണ്ടെത്തി. അതീവ സുരക്ഷാ മേഖലയിൽ നിന്ന് സ്നൈപ്പർ റൈഫിളുകളിലും അസാൾട്ട് റൈഫിളുകളിലും ഘടിപ്പിക്കാവുന്ന ദൂരദർശിനിയാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് എൻ ഐ എ ഓഫീസിനും ജമ്മു കശ്മീർ പൊലീസിന്റെ സെക്യൂരിറ്റി ആസ്ഥാനത്തിനും ഇടയിലുള്ള കാടുപിടിച്ചു കിടന്ന സ്ഥലത്തു നിന്ന് ടെലിസ്കോപ്പ് കണ്ടെടുത്തത്. എൻ ഐ എ ആസ്ഥാനത്തിന് പുറമെ സി ആർ […]
അങ്കണവാടികൾ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാകും
തിരുവനന്തപുരം : ഒന്നാം ക്ലാസ് പ്രവേശനം ആറുവയസിലാക്കുന്നതിന്റെ ഭാഗമായി പ്രീ സ്കൂൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനൊരുങ്ങി സർക്കാർ. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പാക്കാനാണ് തീരുമാനം. അതോടെ അങ്കണവാടികളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാകും. 2027-28 അധ്യയന വർഷം ഒന്നാം ക്ലാസ് പ്രവേശനം ആറു വയസിലാക്കാനാണ് സർക്കാർ കണക്കുകൂട്ടുന്നത്. അതിനായി പ്രത്യേക ഉത്തരവിറക്കും. മൂന്നുമുതൽ അഞ്ചുവയസുവരെ പ്രായമുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തിൽപ്രീ സ്കൂളിന് പൊതുചട്ടക്കൂടുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ-വനിത ശിശുക്ഷേമ വകുപ്പുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ എൽ കെ ജി, […]
ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകർന്ന്
തിരുവനന്തപുരം : തിളക്കമാർന്ന രാത്രികൾക്ക് ആവേശം പകർന്ന് നഗരം ക്രിസ്മസ് ആഘോഷങ്ങളുടെ ലഹരിയിലേക്ക്. നഗരത്തിലെ ഓരോ പള്ളികളും ഇപ്പോൾ മിന്നിത്തിളങ്ങുന്ന വർണ്ണകാഴ്ചയാണ്. പാളയം സെന്റ് ജോസഫ് കത്തീഡ്രൽ മുതൽ പാറ്റൂർ പള്ളി വരെ നക്ഷത്രവിളക്കുകളുടെയും എൽ.ഇ.ഡി ലൈറ്റുകളുടെയും പ്രഭയിലാണ്. പള്ളികളുടെ ഗോപുരങ്ങളിൽ കൂറ്റൻ നക്ഷത്രങ്ങൾ സ്ഥാനം പിടിച്ചു. പള്ളിമുറ്റങ്ങളിൽ ഉയർത്തിയ കൂറ്റൻ ക്രിസ്മസ് മരങ്ങൾ കാണാൻ വൈകുന്നേരങ്ങളിൽ വൻ തിരക്കാണ്. ഓരോ പള്ളിയിലും ഈ വർഷത്തെ പ്രധാന ആകർഷണം വ്യത്യസ്തമായ പുൽക്കൂടുകളും നക്ഷത്രങ്ങളുമാണ്. ചില പള്ളികളിൽ യേശുവിന്റെ […]
നാളെ കെ മാർട്ട് സഹായം ലഭ്യമല്ല
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് ഡിലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ പുരോഗമിക്കുന്നതിനാൽ നാളെ21/12/2025 (ഞായർ) പൊതുജനങ്ങൾക്ക്കെ സ്മാർട്ട് സോഫ്റ്റ്വെയർ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതല്ല എന്ന് ഐ.കെ. എം. എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഡിസംബർ 21 ന് ശേഷം തുടർന്നും കെ സ്മാർട്ട് സേവനം ലഭ്യമാവുന്നതാണ്. ബാലചന്ദ്രൻ നായർ. Mവില്ലേജ് ന്യൂസ് മീഡിയ റിപ്പോർട്ടർഉളിയാഴ് ത്തുറ
തെരുവിൽ കസേരയിട്ട് ഇരുന്ന ഗവർണർ, സമരവീര്യം വീണ്ടെടുത്ത
കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ സൂപ്പർ പ്രതിപക്ഷമായി ഒരു ഗവർണർ മാറുന്ന കാഴ്ചക്കായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ 2019-ൽ കേരളത്തിന്റെ ഗവർണർ പദവിയേറ്റെടുത്തത് മുതലിങ്ങോട്ടു കേരളം സാക്ഷിയായത്. ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടായതോടെ കലാലയങ്ങളിലെ സമരങ്ങളെ മറന്നുപോയ എസ്എഫ്ഐക്ക് ആരിഫ് മുഹമ്മദ് ഖാന്റെ വരവും നിലപാടുകളും സമരമുഖത്തെ പുറംതട്ടിയെടുക്കാനുള്ള പുതിയ ഊർജവുമായി. അത്രമാത്രമായിരുന്നു സർവകലാശാലകളിലെ വിസി നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തുറന്നുവിട്ട നിയമപോരാട്ടങ്ങളും തെരുവുയുദ്ധങ്ങളും. താനൊരു റബ്ബർ സ്റ്റാമ്പ് അല്ലെന്ന് തെളിയിക്കാൻ ഗവർണറും ഗവർണർ […]
കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച്
ഇരിട്ടി : കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിൽ. ഇരിട്ടിയിലാണ് സംഭവം. ബുധനാഴ്ച രാത്രി ഏഴോടെ കാസർഗോട്ടു നിന്ന് കണ്ണൂർ-ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബുവിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ വച്ച് മർദിച്ചത്.പയഞ്ചേരി മുക്കിന് സമീപത്തു വച്ച് ബസ് […]
നഗരത്തിലെ മാലിന്യം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഭരണം ഏറ്റെടുക്കാനൊരുങ്ങുന്ന ബി.ജെ.പി മേയറെയും കൂട്ടരെയും കാത്തിരിക്കുന്ന വെല്ലുവിളികൾ പലതുണ്ട്. മാലിന്യപ്രശ്നമാണ് പ്രധാനം. ഏകീകൃത മാലിന്യസംസ്കരണ പ്ലാന്റിന്റെ അഭാവത്തിൽ മാലിന്യപ്രശ്നത്തിൽ ഒന്നര പതിറ്റാണ്ടായി മുടന്തുകയാണ് കോർപറേഷൻ. ജൈവമാലിന്യങ്ങൾ ഉറവിടത്തിലും അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്കുമെന്നതാണ് സംസ്ഥാനസർക്കാരിന്റെ നയം. അജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേനവഴി ക്ലീൻകേരള കമ്പനിക്ക് കൈമാറുന്നുണ്ടെങ്കിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നത് ഇനിയും പ്രായോഗികമായിട്ടില്ല. വീടുകളിൽ കിച്ചൺബിന്നുകളും പൊതുയിടങ്ങളിൽ എയ്റോബിക് ബിന്നുകളും സ്ഥാപിച്ച് ഉറവിടമാലിന്യ സംസ്കരണം നടത്തണമെന്ന ലക്ഷ്യവും ഫലം കണ്ടിട്ടില്ല. വിരലിലെണ്ണാവുന്ന വാർഡുകളിൽ മാത്രമാണ് പ്രവർത്തനം […]
ജലവിതരണത്തിന് പകൽ നിയന്ത്രണം
തിരുവനന്തപുരം: പേട്ട- വെൺപാലവട്ടം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ പണികൾക്കായി പകൽ സമയങ്ങളിൽ ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. റോഡ് പണികൾ പൂർത്തിയാകുന്നതു വരെ പകൽ സമയങ്ങളിൽ വാൽവുകൾ അടച്ചിടാനാണ് വാട്ടർ അതോറിട്ടിയുടെ തീരുമാനം. പേട്ട- ആനയറ റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള പൈപ്പുകൾക്ക് പകരം 200 എം എം വലിപ്പമുള്ള പൈപ്പാണ് പുതിയതായി സ്ഥാപിക്കുന്നത്. ഇതിന്റെ ഫാബ്രിക്കേഷൻ, ഇന്റർ കണക്ഷൻ ജോലികളാണ് നടക്കുന്നത്. ഇതുമൂലം കഴിഞ്ഞ കുറേദിവസങ്ങളായി പ്രദേശത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ഇതിനിടെ റോഡ് […]
മദ്രസയ്ക്കുള്ളിൽ കൗമാരക്കാരി ബലാത്സംഗത്തിനിരയായി
ബഹ്റായിച്ച് : ഉത്തർപ്രദേശിലെ മദ്രസയ്ക്കുള്ളിൽ പതിനാലുകാരിയെ മുസ്ലിം പുരോഹിതൻ ബലാത്സംഗം ചെയ്തു. രുപായിദിഹ ഗ്രാമത്തിലെ മദ്രസയിൽ പഠിക്കുന്ന പെൺകുട്ടിയാണ് ഡിസംബർ 12നു ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു. തറ അടിച്ചുവാരാൻ വിളിച്ചുവരുത്തി മൗലാന സൽമാൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഡിഎസ്പി പാഹുപ് കുമാർ സിംഗ് പറഞ്ഞു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് സൽമാൻ കുട്ടിയെ ഭീഷണിപ്പെടുത്തി. സൽമാനെ പോലീസ് കസ്റ്റഡിയിലെടുത്തു.
റോഡിലെ കനാലിൽ മാലിന്യം തള്ളൽ രൂക്ഷം
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ റസൽപുരം വാർഡിൽ ചാനൽപ്പാലം -റസൽപ്പുരം റോഡിലെ കനാലിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി കനാൽ സാമൂഹ്യവിരുദ്ധരുടെ മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. ദുർഗന്ധം കാരണം ഇതുവഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ കനാലിലേക്ക് മാലിന്യം തള്ളുന്നത് പതിവാണ്. ചാനൽപ്പാലം ജംഗ്ഷൻ മുതൽ സിമന്റ് ഗോഡൗണിന് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിലും ഹോട്ടൽ മാലിന്യമുൾപ്പെടെ തള്ളുന്നുണ്ട്. വാർഡ് മെമ്പറോടുൾപ്പെടെ നിരവധിതവണ പരാതി അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ബാലരാമപുരം പഞ്ചായത്തിൽ […]
