തൃക്കരിപ്പൂരിൽ കേരള കോൺഗ്രസിനെതിരേ പോസ്റ്റർ

തൃക്കരിപ്പൂരിൽ കേരള കോൺഗ്രസിനെതിരേ പോസ്റ്റർ

കാഞ്ഞങ്ങാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ സീറ്റിനെ ചൊല്ലി കോൺഗ്രസും കേരള കോൺഗ്രസും (ജോസഫ്) തുറന്ന പോരിൽ. തൃക്കരിപ്പൂർ ഇക്കുറി മറ്റാർക്കും നൽകാനാകില്ലെന്ന് ഡിസിസി നേതൃത്വം പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം നടന്ന ഡിസിസി നേതൃയോഗത്തിലും ഈ തീരുമാനമുണ്ടായി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം തൃക്കരിപ്പൂർ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ആവർത്തിച്ചു. ഇതിനിടയിൽ കേരള കോൺഗ്രസ്‌ (ജോസഫ്) വിഭാഗത്തിനെതിരേ യൂത്ത്‌ കോൺഗ്രസിന്റെ പേരിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.

‘മുന്നണിയെ ഒറ്റുകൊടുക്കുന്നവർക്ക് തൃക്കരിപ്പൂരിൽ സീറ്റില്ല’, ‘ഓട്ടോയിൽ കയറാൻ ആളില്ലാത്തവർക്ക് തൃക്കരിപ്പൂരിൽ സീറ്റില്ല’, ‘തൃക്കരിപ്പൂർ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കും’ എന്നൊക്കെയാണ് പോസ്റ്ററിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top