Category: Entertainment

വില്ലേജ് ന്യൂസ് ട്രാവൻകൂർ ഫെസ്റ്റ് സമാപിച്ചു

തിരുവനന്തപുരം : വില്ലേജ് ന്യൂസ് ടി വിയുടെ ഔപചാരിക ലോഞ്ചിംഗുമായി ബന്ധപ്പെട്ട് ഡിസംബർ 24നു ജവഹർ ബാലഭവനിൽ ആരംഭിച്ച ട്രാവൻകൂർ ഫെസ്റ്റ് ഇന്നലെ ഞായറാഴ്ച സമാപിച്ചു. 24 ബുധനാഴ്ച വി.കെ പ്രശാന്ത് MLA ഉദ്ഘാടനം ചെയ്ത മേളയിൽ കാര്യവട്ടം ശ്രീകണ്ഠൻ നായർ, കവി ഗിരീഷ് പുലിയൂർ, പ്രൊഫ രമാബായി,സുരേഷ് ഒഡേസ, പിന്നണി ഗായകരായ പി കെ സുനിൽകുമാർ, പ്രമീള, മാതൃഭൂമി ചാനൽഎക്സിക്യുട്ടീവ് എഡിറ്റർ പ്രമേഷ് കുമാർ , ഫ്രാറ്റ് അധ്യക്ഷൻഎം എസ് വേണു ഗോപാൽ ഡോ.ജോർജ്ജ് ഓണക്കൂർ […]

ട്രാവൻകൂർ ഫെസ്റ്റിൽ കലാനിധിയുടെ മഞ്ജീരധ്വനി

തിരുവനന്തപുരം : വില്ലേജ് ന്യൂസ് ടിവിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജവഹർ ബാലഭവനിൽ കഴിഞ്ഞ അഞ്ചു ദിവസമായി സംഘടിപ്പിച്ച ട്രാവൻകൂർ ആർട്സ് ആൻഡ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ സമാപന ദിവസമായ ഇന്നലെ സാംസ്കാരിക സന്‌ധ്യ യിൽ കലാനിധി സെന്റർ ഫോർ കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ പ്രതിഭകൾ ഒരുക്കിയ സംഗീത – നൃത്ത സമന്വയം പ്രേക്ഷക ശ്രദ്ധ നേടി. നിറഞ്ഞ സദസിനു മുന്നിൽ ബാലപ്രതിഭകൾ മൂന്ന് മണിക്കൂർ നീണ്ട സംഗീത – നടന വിസ്മയം അവതരിപ്പിച്ചു. പ്രതിഭകൾക്ക് വില്ലേജ് ന്യൂസ് ടി വി […]

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചിത്ര- കലാപ്രദർശനം

കോവളം ഗോകുലം ഗ്രാൻഡ് ടർട്ടിൽ ബീച്ച് ഹോട്ടലിൽ ഡിസംബർ 26 മുതൽ 30 വരെ അന്താരാഷ്ട്ര ചിത്ര- കലാപ്രദർശനം സംഘടിപ്പിക്കുന്നു. പ്രദർശനം കോവളം എം.എൽ.എ. ശ്രീ എം. വിൻസന്റ് പ്രദർശനം ഉദ്ഘാടനം ചെയ്യ്തു. കവടിയാർ കൊട്ടാരം ശ്രീ ആദിത്യ വർമ്മ നിലവിളക്ക് തിരി തെളിച്ചു. ശ്രീ സൂര്യകൃഷ്ണമൂർത്തി മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച സമ്മേളനം പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ സ്വാഗതവും, ദിനു ഗീത (ജനറൽ മാനേജർ, […]

ഇന്ന് ക്രിസ്തുമസ്

ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ […]

ഹാൽ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു

സെന്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കൊടുവില്‍ ഹാല്‍ സിനിമയ്ക്ക് U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. ഡിസംബര്‍ 25നാണ് റിലീസ്. നാളെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം വിവാദത്തിലായത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശമാണ് സെന്‍സര്‍ ബോര്‍ഡ് ഹാല്‍ സിനിമയ്ക്കെതിരേ നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നീക്കത്തിനെതിരേ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ […]

റസ്റ്റ് ഹൗസ് മുതൽ കളങ്കാവൽ വരെ

മലയാളത്തിൽ, ഒരു വർഷം പോലും മുടങ്ങാതെ, തുടർച്ചയായി ഏറ്റവുമധികം വർഷങ്ങളിലെ റിലീസ് സിനിമകളിൽ അഭിനയ സാന്നിധ്യമായ ആർട്ടിസ്റ്റ് ആരാണ് എന്ന് ചോദിച്ചാൽ അതിനുള്ള ഒരേയൊരുത്തരം, ഇപ്പോൾ തിയേറ്ററുകളിലുള്ള ‘കളങ്കാവലി’ൽ അഭിനയിച്ചൊരു നടൻ്റെ പേരാണ്.. സിനിമാഭിനയം തുടങ്ങിയ വർഷം മുതൽ തുടർച്ചയായ അഞ്ചര പതിറ്റാണ്ടിലധികം കാലം എല്ലാ വർഷവും മലയാള സിനിമയിൽ അഭിനയ സാന്നിധ്യമായി സ്ക്രീനിലെത്തിയിട്ടുള്ളൊരു അഭിനേതാവുണ്ടോ എന്ന് ചോദിച്ചാൽ അതിനും ഒരേയൊരുത്തരം ആ നടൻ്റെ പേര് തന്നെ…

വില്ലേജ് ന്യൂസ് വെബ് ടിവിയുടെ ആഭിമുഖ്യത്തിൽ ട്രാവൻകൂർ ഫെസ്റ്റ് 2025

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയത്തിൽ ഡിസംബർ ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കമേകാൻ വരുന്നു… ട്രാവൻകൂർ ഫെസ്റ്റ് 2025! വില്ലേജ് ന്യൂസ് വെബ് ടിവിയുടെയും ഗോൾഡൺ ജംക്ഷൻ മാർക്കറ്റിംഗ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെയും ആഭിമുഖ്യത്തിൽ വെള്ളയമ്പലം ജവഹർ ബാലഭവൻ കോമ്പൗണ്ടിൽ ഡിസംബർ 24 മുതൽ 28 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ, നിരവധി കലാകാരന്മാർ മാറ്റുരയ്ക്കുന്ന ആർട്സ് ഫെസ്റ്റിവൽ, പുസ്തക പ്രകാശനം, റൈറ്റേഴ്‌സ് മീറ്റ്, അവാർഡ് ദാനം എന്നിവ സഹിതം ബുക്ക് ഫെസ്റ്റിവൽ, ഷോർട് ഫിലിം ഫെസ്റ്റിവൽ, ഷോപ്പിംഗ് ഫെസ്റ്റിവൽ, […]

മകൾക്ക് വേണ്ടി അവർ വില കൊടുത്ത് വാങ്ങിയ വസ്തു അശ്വിനായിരിക്കുക എളുപ്പമല്ല അയാൾ ഇതൊന്നും അർഹിക്കുന്നില്ല

സെലിബ്രിറ്റി ടാ​ഗുണ്ടെങ്കിൽ സോഷ്യൽ ഓഡിറ്റിങിന് വിധയമാക്കപ്പെടും. ദിയയുമായി പ്രണയത്തിലായ നിമിഷം മുതൽ അശ്വിനും നിരന്തരം ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്. ദിയയേക്കാൾ ഒരുപക്ഷെ പരിഹാസം ഏറ്റുവാങ്ങുന്നൊരാൾ അശ്വിനാകും. 

കല്ലെറിഞ്ഞപ്പോഴും ചേർത്ത് പിടിച്ചു ഭർത്താവിനും മകൾക്കുമായി ഉഴിഞ്ഞുവെച്ച ജീവിതം പിറന്നാൾ നിറവിൽ ഓമന കുര്യൻ

ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതെന്ന് നടി കരുതുന്ന ഒന്ന് അമ്മ ഓമന കുര്യനാണ്. അമ്മയുടെ ഡാഡിയുടേയും റോൾ മകൾക്ക് വേണ്ടി ഓമന കുര്യൻ ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ താരം സെലിബ്രേറ്റ് ചെയ്യാറുള്ളതും അമ്മയുടെ പിറന്നാളാണ്. 

‘നന്മയിൽ ജോൺ ക്വിഹോത്തെ’ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ

‘നന്മയിൽ ജോൺ ക്വിഹോത്തെ’ എന്ന ഏറെ പ്രത്യേകതകളുള്ള നാടകം ഇന്നും നാളെയുമായി വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വൈകുന്നേരം ആറരയ്ക്ക് രണ്ട് അവതരണങ്ങൾ സംഘടിപ്പിക്കുന്നു.തിയേറ്റർ അക്കാദമി ഫോർ മീഡിയ ആൻഡ് പെർഫോമൻസ് ( തമ്പ് ) അവതരിപ്പിക്കുന്ന ഈ നാടകം യുവ സംവിധായകരിൽ ശ്രദ്ധേയനായ അലിയാർ അലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിയേറ്റർ നടൻ സജിതുളസിദാസ് പ്രധാന കഥാപാത്രമായ ജോണിന് ജീവൻ പകരുന്നു. തമ്പ് ഡയറക്ടർ രാജേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ഒരു സംഘം നാടകപ്രവർത്തകർ ഈ അരങ്ങിന് പിന്നിൽ അണിനിരക്കുന്നു.

Back To Top