ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന പൈങ്കുനി ഉത്സവത്തിനും വിമാനത്താവളത്തിലെ റൺവേ അടയ്ക്കാറുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ ഇന്ന് (വ്യാഴം 30/10/2025) അഞ്ച് മണിക്കൂർ അടച്ചിടും. അൽപശി ആറാട്ടിന്റെ ഭാഗമായ ഘോഷയാത്ര കടന്നുപോകുന്നതനായാണ് വിമാനത്താവളം അടച്ചിടുന്നത്. വൈകുന്നേരം 4.45 മുതൽ രാത്രി 9 വരെയുള്ള സർവീസുകൾ നിർത്തി വയ്ക്കുമെന്ന് ടിയാൽ അറിയിച്ചു. പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. അല്പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം […]
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു.
രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചിറയിൻകീഴ് അഴൂർ സ്വദേശി വസന്ത (77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വസന്ത. സോഡിയം കുറഞ്ഞതിനെ തുടർന്നായിരുന്നു വസന്തയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പത്തു ദിവസം മുൻപാണ് വസന്തയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. വസന്തയ്ക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വീടുവിട്ട് അധികം […]
മെഗാ ഇ ചെലാൻ അദാലത്ത്.
തിരുവനന്തപുരം : മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും കേരള പോലീസും സംയുക്തമായി ഇന്ന് (29/10/2025) നടത്തിയ ഇ ചലാൻ അദാലത്തിലെജനപങ്കാളിത്തം ശ്രദ്ധേയമായി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഉദ്യോഗസ്ഥരുടെ അഭാവവും പലപ്പോഴും തർക്കത്തിന് വഴിയൊരുക്കിയെങ്കിലും കുറെയധികം പിഴ ചലാനുകളിൽ തീരുമാനമായി. റിപ്പോർട്ടർ : ചന്ദ്രമൗലി കുടപ്പനക്കുന്ന് വില്ലേജ് ന്യൂസ്.
കലുങ്ക് വഴി അപകടത്തിൽ
തിരുവനന്തപുരം : കുടപ്പനക്കുന്ന് ചൂഴംപാല ജംഗ്ഷനടുത്ത് ധാരാളം കുടുംബങ്ങളും ചെട്ടിവിളാകം അംഗൻവാടിയും ആശ്രയിക്കുന്ന കലിങ്കു വഴി അപകടത്തിൽ. കലുങ്ക് പാതയിൽ പലയിടത്തും കരിങ്കല്ലുകൾ അടർന്നു പോയി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്തു സ്വകാര്യ വ്യക്തിയുടെ വീഴാറായി നിൽക്കുന്ന നിലയിലുള്ള മതിലും ജനങ്ങൾക്ക് ഭീഷണി ആയിട്ടുണ്ട്. അപകട മുന്നറിപ്പ് കൗൺസിലർ ഉൾപ്പെടയുള്ള എല്ലാ ജനപ്രതിനിധികളെയും അറിച്ചിട്ടും, വിഷയത്തെ ഗൗരമായി എടുത്തിട്ടില്ല. റിപ്പോർട്ടർ : ചന്ദ്രമൗലി കുടപ്പനക്കുന്ന് വില്ലേജ് ന്യൂസ്.
കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെരാജ്യവ്യാപക സർവ്വേ കേരളത്തിലും
കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കീഴിലുള്ള National Statistics Office രാജ്യ വ്യാപകമായി നടത്തുന്ന ആഭ്യന്തര ടൂറിസം -ദേശീയ ഗാർഹിക യാത്രാ സർവെ 2025 october 8 മുതൽ നമ്മുടെ വാർഡിൽ നടത്തുന്നു. ഈ വിവരശേഖരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വികസന പദ്ധതികൾ രൂപീകരിക്കാനായി ഉപയോഗിക്കുന്നു. മേൽ പറഞ്ഞ വിവര ശേഖരണത്തിന് എത്തുന്ന ഉദ്യോഗസ്ഥരോട് വാർഡിലെ എല്ലാ ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ശരിയായ വിവരങ്ങൾ നൽകണമെന്നും അധികൃതർ അഭ്യർത്ഥിക്കുന്നു. National Statistics Office നിന്ന് മണ്ണന്തല വാർഡിൽ […]
റോജി എം ജോൺ MLA വിവാഹിതനാകുന്നുകാലടി.
മാണിക്കമംഗലം പുളിയെലിപ്പടി കോലഞ്ചേരി വീട്ടിൽ പൗലോസിന്റെ മകൾ ലിപ്സി യാണ് വധു. അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ വച്ച് 29/10/2025 (ബുധൻ)ലാണ് വിവാഹം.വിവാഹ ദിനത്തിലെ ആർഭാടങ്ങൾ ഒഴിവാക്കി ആ തുക ഉപയോഗപ്പെടുത്തി മണ്ഡലത്തിലെ അർഹതയുള്ള ഒരാൾക്ക് വീട് നിർമിച്ചു നൽകുകയാണ് MLA യുടെ ലക്ഷ്യം. റിപ്പോർട്ടർ : സജിത്ത് ബോസ് വില്ലേജ് ന്യൂസ് കാലടി
വോട്ട്ടേഴ്സ് ലീസ്റ്റ് പരിഷ്കാര പ്രക്രിയ നവംബർ നാലു മുതൽ ഒരു മാസക്കാലം.
ഇവയാണ് SIR നുള്ള രേഖകൾ. 51 കോടി വോട്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള എസ് ആർ ഐ നടപടികളാണ് രാജ്യത്ത് വരും ദിവസങ്ങളിൽ നടക്കുക. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 5.33 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ . 7 ലക്ഷത്തിലധികം വരുന്ന ബൂത്ത് ലെവൽ ഏജന്റുമാർ (ബി എൽ എ) എസ് ആർ ഐ പ്രക്രിയയിൽ ഭാഗഭാക്കാകും. നവംബർ നാലുമുതൽ ഡിസംബർ നാലുവരെ ആയിരിക്കും ഇതുമായി ബന്ധപ്പെട്ട നടപടി ക്രമം നടക്കുക. ബി എൽ ഒമാർ ഓരോ വീടുകളിലും […]
വാഹനം ഇടിച്ചു കാവുംന്തറ സ്വദേശി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.
ചാലിക്കരയിൽ റോഡിൽ തെന്നിവീണ ബൈക്ക് യാത്രികന് പിക്കപ്പ് ലോറി ഇടിച്ച് ഗുരുതര പരിക്ക്. നടുവണ്ണൂർ സൂര്യ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരനായകാവുന്തറ ചെല്ലട്ടൻ കണ്ടി മുഹമ്മദ് റിൻഷാദ് (22) ആണ് ഗുരുതര പരിക്കേറ്റത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. നടുവണ്ണൂർ ഭാഗത്ത് നിന്നും പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന റിൻഷാദ് റോഡിൽ തെന്നി വീണപ്പോൾ അതുവഴി നടുവണ്ണൂർ ഭാഗത്തേക്ക് കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു. സംഭവം കണ്ടു ഓടിക്കൂടിയ നാട്ടുകാരാണ് റിൻഷാദിനെ 108 ആംബുലൻസിൽ മലബാർ മെഡിക്കൽ കോളേജിൽ എത്തിച്ചത്.
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ.
തിരുവനന്തപുരം ജില്ലയിൽ സ്കൂളുകൾക്ക് അവധി.
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ചൊവ്വാഴ്ച (28-10-2025) ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. LP UP ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങൾക്കാണ് അവധി. സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിനോടനുബന്ധിച്ചാണ് അവധി. വില്ലേജ് ന്യൂസ്.
