സരോവരം പ്രകൃതി സംരക്ഷണ സമിതി

സരോവരം പ്രകൃതി സംരക്ഷണ സമിതി

അനധികൃതമായി ബഹു ഹൈക്കോടതി ഓർഡർ ലംഘിച്ച് സരോവരം ബയോ പാർക്ക് റോഡിൽ പരസ്യ കമാനം

ഗവൺമെൻറ് സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 04/11/25 ന് കോർപ്പറേഷൻ ലൈസൻസ് ഇല്ലാതെ അനധികൃതമായി ബഹു ഹൈക്കോടതി ഓർഡറിനെയും പൊതുജനങ്ങളെയും വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന കാലിക്കറ്റ് ട്രേഡ് സെൻ്റർ ഹാളിൽ നടക്കുന്ന മാനവ മൈത്രി സംഗമം പരിപാടിയോട് അനുബന്ധിച്ചാണ് സരോവരം ബയോ പാർക്ക് റോഡിൽ മാർഗ്ഗതടസം സൃഷ്ടിച്ച് പരസ്യ ബോർഡ് സ്ഥാപിച്ചത് ഈ കാര്യത്തിൽ സരോവരം പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ പ്രതിഷേധിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് വരികയും നടപടി സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
പ്രതിഷേധത്തിൽ പ്രസിഡൻ്റ് കെ അജയലാൽ, സെക്രട്ടറി കെ പി അലക്സ്, കെ ഷിംജിത്, വൈസ് പ്രസിഡൻ്റ് കിഷോർ കുമാർ, ട്രഷറർ കെ വി ജോഷി, കെ ടി ഗോപാലൻ മാസ്റ്റർ, ഹർഷകുമാർ എന്നിവർ പങ്കെടുത്തു.


റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര കാരയാട് വില്ലേജ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top