തൊഴിലുറപ്പ് ഓംബുഡ്സ്മാൻമാർക്ക് ശിൽപ്പശാല

തൊഴിലുറപ്പ് ഓംബുഡ്സ്മാൻമാർക്ക് ശിൽപ്പശാല

എം ജി എൻ ആർ ഇ ജി എസ് ഒംബുഡ്സ്മാൻമാർക്കായി പരിശീലന ശില്പശാല.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) നടപ്പാക്കുന്നതിനിടെ ഉണ്ടാകുന്ന പരാതികളും അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും അന്വേഷിച്ച് നീതി ഉറപ്പാക്കുന്നതിനായി വിവിധ ജില്ലകളിൽ നിയമിച്ചിട്ടുള്ള സ്വതന്ത്ര അധികാരികളായ MGNREGA ഒംബുഡ്സ്പേഴ്‌സണ്മാർക്കായി നടത്തുന്ന ത്രിദിന പരിശീലന ശില്പശാല 2025 ഒക്ടോബർ 29 മുതൽ 31 വരെ കൊട്ടാരക്കര കില (Centre for Human Resource Development – CHRD) ൽ വച്ചു ബഹു മിഷന്‍ ഡയറക്ടര്‍ ശ്രീ രഞ്ജിത്ത് ഡി ഐ എ എസിന്റെ അധ്യക്ഷതയില്‍ ആരംഭം കുറിച്ചു.

ഈ ശില്പശാലയിൽ സംസ്ഥാനത്തെ ജില്ലകളിൽ നിന്നുമുള്ള ഒംബുഡ്സ്പേഴ്‌സണ്മാർ പങ്കെടുക്കുന്നു. എം ജി എൻ ആർ ഇ ജി എസ് പദ്ധതി കാര്യക്ഷമായ രീതിയിൽ നടപ്പാക്കൽ ഉറപ്പാക്കുന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.

ശില്പശാലയിൽ പദ്ധതിയുടെ പുതിയ മാർഗ്ഗനിർദേശങ്ങൾ, പരാതികളുടെ ന്യായനിർണ്ണയ രീതികൾ, ഫീൽഡ് മേൽനോട്ടം, തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top