Author: Editor3

ഓണത്തിന് ഡാം കാണാൻ പോയാലോ? ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങള്‍ക്ക് സന്ദർശിക്കാം

ഓണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക് ഇടുക്കി, ചെറുതോണി ജലസംഭരണികൾ സന്ദർശിക്കുവാൻ വൈദ്യുതി വകുപ്പ് അനുമതി നൽകിയത് ചെറുതോണി ഡാം ഇടുക്കി (Idukki dam), ചെറുതോണി (Cheruthoni dam) ഡാമുകളിൽ പൊതുജനങ്ങള്‍ക്ക് സന്ദർശനം അനുവദിക്കും. സെപ്റ്റംബർ 1 മുതല്‍ നവംബർ 30 വരെയാണ് സന്ദർശനത്തിന് തുറന്നുകൊടുക്കുക. ബുധനാഴ്ച്ചകളിൽ പരിശോധനകൾക്കും ശുചീകരണങ്ങൾക്കുമായി പ്രവേശനം ഒഴിവാക്കും. ഓണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക് ഇടുക്കി, ചെറുതോണി ജലസംഭരണികൾ സന്ദർശിക്കുവാൻ വൈദ്യുതി വകുപ്പ് അനുമതി നൽകിയിട്ടുള്ളത്. സെപ്തംബർ 1 മുതൽ നവംബർ 30 വരെയുള്ള മൂന്നു മാസക്കാലമാണ് സന്ദർശനം അനുവദിച്ചിട്ടുള്ളത്. […]

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കേരളത്തിലെ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ […]

‘സംസ്ഥാന സർക്കാരിന്റെ ആ​ഗോള അയ്യപ്പ സം​ഗമത്തിന് പൂർണ പിന്തുണ’; വെള്ളാപ്പള്ളി നടേശൻ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പഴയ കേസുകൾ സർക്കാർ പിൻവലിക്കണമെന്നും വെള്ളാപ്പള്ളി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിന് പൂർണ പിന്തുണയെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ബോർഡിൻ്റെ ആശയം മികച്ചതാണെന്നും സം​ഗമം വിജയിച്ചാൽ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാകുമെന്നും അയ്യപ്പൻ്റെ പ്രശസ്തി ആ​ഗോള തലത്തിൽ അറയിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പഴയ കേസുകൾ സർക്കാർ പിൻവലിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. യുവതി പ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും നിലവിൽ […]

‘ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോർഡ് നിലപാട് പിൻവലിക്കണം’; രാജീവ് ചന്ദ്രശേഖർ

സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടുകൾ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ പാർട്ടി ഗുണ്ടകൾ സുഖവാസ കേന്ദ്രത്തിൽ എന്നപോലെയാണ് ജയിലിൽ കഴിയുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശബരിമലയിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോർഡ്, ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിന് മുൻപ് നിലപാട് തിരുത്തണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരം അയ്യപ്പഭക്തരെ വഞ്ചിച്ച ദേവസ്വം […]

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആദിവാസി ശിശു മരിച്ചു; അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപണം

രണ്ട് വർഷം മുൻപ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞും സമാനമായ സാഹചര്യത്തിലാണ് മരിച്ചത് പ്രതീകാത്മക ചിത്രം പാലക്കാട് മീനാക്ഷിപുരം കോളനിയിലെ നാല് മാസം പ്രായമുള്ള ആദിവാസി പെൺകുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പോഷകാഹാരക്കുറവു നേരിടുന്ന നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. ഗർഭിണികൾക്ക് പ്രതിമാസം ലഭിക്കുന്ന 2,000 രൂപയുടെ സഹായം തനിക്ക് കിട്ടിയില്ലെന്ന് കുട്ടിയുടെ അമ്മ സംഗീത ആരോപിച്ചു. പാലക്കാട് മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ – സംഗീത ദമ്പതികളുടെ മകൾ […]

വിവാഹപ്പിറ്റേന്ന് വധൂവരന്മാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് വധുവിൻ്റെ സഹോദരൻ മരിച്ചു

വധുവിന്റെ വീട്ടിൽ നിന്നും വരന്റെ വീട്ടിലേക്ക് പോകുന്ന വഴിയ്ക്കാണ് അപകടം സംഭവിച്ചത് പ്രതീകാത്മക ചിത്രം കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ദേശീയ പാതയോരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കുന്നുംഭാഗം ജനറൽ ആശുപത്രിപടിയിൽ വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം. തമ്പലക്കാട് കീച്ചേരിൽ രാജ് മോഹൻ നായരുടെയും ഇന്ദിരയുടെയും മകൻ ട്ടുട്ടു എന്ന് വിളിക്കുന്ന അഭിജിത്താണ് (33 ) മരിച്ചത്. തമ്പലക്കാട് ആലപ്പാട്ട് വയലിൽ വ ഗോപാലകൃഷ്ണൻ നായരുടെ മകൻ ദീപു അപകടത്തിൽ […]

ആഗോള അയ്യപ്പ സംഗമത്തിൽ ഭക്തർ മാത്രം; രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല

എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഉപാധികൾ വെച്ച സാഹചര്യത്തിലാണ് ഈ തീരുമാനം തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല. ക്ഷണം ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തും. എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഉപാധികൾ വെച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ആചാരങ്ങൾക്കും ക്ഷേത്രത്തിൻ്റെ പരിശുദ്ധിക്കും കോട്ടം തട്ടാത്ത വികസനമാണ് ലക്ഷ്യമിടുന്നതെങ്കിൽ നല്ലതാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഗമത്തിൻ്റെ നേതൃത്വം രാഷ്ട്രീയ വിമുക്തമായിരിക്കണം എന്ന ഉപാധിയും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. എൻ.എസ്.എസിനുള്ളിലെ […]

‘പരാതികളുടെ ആധികാരികത പരിശോധിക്കപ്പെടണം’ ; രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളാതെ ഐഷ പോറ്റി

ഏത് പാർട്ടിയിൽപ്പെട്ടവരായാലും, അല്ലെങ്കിൽ ഏത് മനുഷ്യരെപ്പറ്റിയായാലും പറയുന്നതിന്റെ ഉള്ളടക്കം സത്യമാണോ എന്ന് നോക്കുന്നത് നല്ലതാണെന്ന് തോന്നുന്നുവെന്നും ഐഷ പോറ്റി Aisha Potty ലൈംഗിക ആരോപണക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ സി.പി.ഐ.എം മുൻ എം.എൽ.എ പി. അയിഷാ പോറ്റി. രാഹുലിനെതിരായ പരാതികളുടെ സത്യാവസ്ഥ കൂടി പരിശോധിക്കപ്പെടണമെന്ന് അവർ ട്വന്റിഫോറിനോട് പറഞ്ഞു. രാഹുലിനെതിരെ പാർട്ടി നടപടി അന്വേഷണത്തിന് ശേഷമായിരിക്കണം. തെളിവുകളുടെ വിശ്വാസ്യത പരിശോധിക്കണമെന്നും അയിഷാ പോറ്റി ആവശ്യപ്പെട്ടു. ‘ഒരാൾ പ്രശ്‌നം ചെയ്തു എന്ന് ഒരു സ്ത്രീയാണ് പറയുന്നത്. അങ്ങനെയൊക്കെ പറയുമ്പോൾ […]

ഭക്ഷ്യാവശ്യങ്ങള്‍ക്ക് മൃഗങ്ങളെ കൊല്ലുന്നതില്‍ മനുഷ്യത്വം വേണമെന്ന് കേന്ദ്രം

നിലവിൽ പലയിടത്തും മൃഗങ്ങളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി കൊല്ലുന്ന രീതിയുണ്ട് തിരുവനന്തപുരം: ഭക്ഷ്യാവശ്യങ്ങൾക്കായി മൃഗങ്ങളെ കൊല്ലുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ശാസ്ത്രീയമായേ അറക്കാവൂവെന്നും ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കാണിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അയച്ച കത്തിലാണ് ഈ നിർദ്ദേശങ്ങൾ. നിലവിൽ പലയിടത്തും മൃഗങ്ങളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി കൊല്ലുന്ന രീതിയുണ്ട്. ഇത് നിർത്തലാക്കി പകരം ശാസ്ത്രീയ രീതികൾ അവലംബിക്കണം. മൃഗങ്ങളുടെ […]

തൃശ്ശൂരിൽ പോലീസുകാരി വഴിയൊരുക്കിയ ആംബുലൻസിൽ രോഗിയില്ലായിരുന്നു; ഡ്രൈവർക്കെതിരെ കേസ്

തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത് തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വഴിയൊരുക്കാൻ മുന്നിലൂടെ ഓടിയ പോലീസുകാരി സാമൂഹികമാധ്യമങ്ങളിൽ വലിയ താരമായതാണ്. എന്നാൽ ആംബുലൻസിൽ രോ​ഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതോടെ കേസിൽ ട്വിസ്റ്റും ഉണ്ടായിരിക്കുന്നു. ഡ്രൈവറെയും ആംബുലൻസും എംവിഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. രോ​ഗി അത്യാസന്ന നിലയിലാണെന്ന […]

Back To Top