റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം.
ചങ്കുരിച്ചാൽ പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. ആറര മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ഏഴിമല റെയിൽ പാലം ട്രെയിൻ സർവീസിനായി തുറന്നു കൊടുത്ത് റെയിൽവേ. പാളം ഇട്ട് ഉറപ്പിച്ചുള്ള ജോലികളാണ് റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്. അഡീഷനൽ ഡിവിഷൻ റെയിൽവേ മാനേജർ ജയകൃഷ്ണന്റെ നേതൃത്വത്തിൽ ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും തൊഴിലാളികളും ചേർന്നാണ് അവിശ്വസനീയ വേഗത്തിൽ പാത പൂർത്തിയാക്കിയത്. രാത്രി 9 മണിക്ക് ജോലി ആരംഭിച്ച സംഘം പുലർച്ചെ […]
ഭര്‍ത്താവിന് ഭിക്ഷാടനത്തിൽ നിന്ന് മാസവരുമാനം 25,000 ജീവനാംശം ആവശ്യപ്പെട്ട ഭാര്യയോട് കോടതി പറഞ്ഞത്.
25,000 രൂപയിൽ നിന്നും 10,000 രൂപ ആവശ്യപ്പെട്ടുള്ള രണ്ടാം ഭാര്യയായ യുവതിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഭിക്ഷാടനം ഉപജീവനമാക്കിയ ഒരാളോട് ജീവനാംശം ആവശ്യപ്പെടാൻ ഭാര്യക്ക് കഴിയില്ലെന്ന് കേരള ഹൈക്കോടതി. ഭർത്താവ് പ്രതിമാസം ഭിക്ഷ യാചിച്ചടക്കം ലഭിക്കുന്ന 25,000 രൂപയിൽ നിന്നും 10,000 രൂപ ആവശ്യപ്പെട്ടുള്ള രണ്ടാം ഭാര്യയായ യുവതിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. മൂന്നാം വിവാഹം കഴിക്കുന്നതിൽ നിന്ന് ഭർത്താവിനെ പിന്തിരിപ്പിക്കാൻ മതനേതാക്കളുടെ സഹായത്തോടെ കൗൺസിലിങ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഒന്നാം ഭാര്യക്കൊപ്പം ജീവിക്കുമ്പോൾ തന്നെയാണ് അന്ധനായ […]
പിണറായി വിജയൻ ഭക്തൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും വെള്ളാപ്പള്ളി നടേശൻ.
അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്മ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്നും അടുത്ത തവണയും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയാകാനുള്ള യോഗ്യത ഇടതുപക്ഷത്ത് പിണറായി വിജയനു മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ഭക്തരാണ്.അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. പിണറായി തന്നെ രണ്ട് തവണ ശബരിമലയിൽ […]
സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു വിദ്യാർഥികൾക്ക് നിസ്സാര പരുക്ക്.
വാമനപുരത്ത് സ്കൂൾ വിദ്യാർഥികളുമായി വന്ന ബസ് വയലിലേക്ക് മറിഞ്ഞു. 11 വിദ്യാർഥികൾക്ക് നിസ്സാര പരുക്കേറ്റു. വാമനപുരം പരപ്പാറമുകൾ നോബിൾ എസ്കെവി എൽപിഎസിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് മറിഞ്ഞത്. സ്കൂളിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന സ്വകാര്യ വാഹനം ആണ് അപകടത്തിൽപെട്ടത്. രാവിലെ 9.30ന് വാമനപുരം മാവേലി നഗറിനു സമീപം കോട്ടുകുന്നം റോഡിലേക്കുള്ള ഭാഗത്തെ വയലിലേക്ക് തിരിയുന്ന റോഡിന്റെ വശത്തായിരുന്നു അപകടം. സ്കൂൾ ബസ് തിരിക്കുന്നതിനു വേണ്ടി പിറകിലേക്ക് എടുക്കുമ്പോൾ കരിങ്കൽ കെട്ട് ഇടിയുകയും വാഹനം മറിയുകയുമായിരുന്നു. ധ്യാൻ […]
ആഗോള അയ്യപ്പസംഗമത്തിന് തുടക്കം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് തുടക്കം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ദേവസ്വംമന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. റവന്യു(ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടര്‍ന്ന് സമാന്തര ചര്‍ച്ച. പകൽ 12 […]
മണിപ്പുരിൽ അസം റൈഫിൾസിനു നേരെ ആക്രമണം 2 സൈനികർക്ക് വീരമൃത്യു.
മണിപ്പുരിൽ അസം റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം. അജ്ഞാതർ നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്നു പേർക്ക് പരുക്കേറ്റു. ബിഷ്ണുപുർ ജില്ലയിലെ നംബോൽ സബാൽ ലെയ്കെയിൽ വൈകിട്ട് ആറോടെയാണ് ആക്രമണമുണ്ടായത്. ഇംഫാലിൽനിന്ന് ബിഷ്ണുപുരിലേക്ക് വരുകയായിരുന്ന സൈനികരുടെ വാഹനം ഒരു സംഘം തോക്കുധാരികൾ ആക്രമിക്കുകയായിരുന്നെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്തു.
നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.
എരുമേലി : സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന് സമീപം നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ പ്രപ്പോസ് കണ്ണങ്കര ഭാഗത്ത് താമസിക്കുന്ന സാജനാണ് ഗുരുതരമായി പരിക്കേറ്റത് . റോഡിലൂടെ നടന്ന് പോയ യുവാവിനും പരുക്കുണ്ട്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. തൊട്ടടുത്തുള്ള വീടിന്റെ മതിൽ തകർത്താണ് വാഹനം നിന്നത്.
വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിയുമായി കേരളം മുന്നോട്ട്.
മനുഷ്യ ജീവന് ആപത്തുണ്ടാക്കുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനവുമായി കേരളം മുന്നോട്ട് നീങ്ങുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് സര്‍ക്കാരിനെ ഈ തീരുമാനത്തിലേക്കെത്തിച്ച ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകാരാണ്. മൃഗങ്ങളെ കൊല്ലാന്‍ വേണ്ടിയല്ല, മനുഷ്യ ജീവന് സുരക്ഷ തേടിയായിരുന്നു കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ ചക്കിട്ടപ്പാറ നിവാസികള്‍ പോരാടിയത്. അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കിയതോടെ ഏറെ ആഹ്ളാദത്തിലാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് നിവാസികള്‍. ഈ പഞ്ചായത്തിലെ പത്തു വാർഡുകളിലെ ജനങ്ങൾ […]
തിരുവനന്തപുരം കോർപറേഷൻ സിപിഎം കൗൺസിലർ രാജിവച്ചു നടപടി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതിനേത്തുടർന്ന്.
സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ. റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ രാജിവച്ചു. മേയർ ആര്യാ രാജേന്ദ്രൻ രാജി ആവശ്യപ്പെടുകയായിരുന്നു. സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ അറിയിച്ചു. തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ വാർഡിൽ റോഡ് […]
കെ എസ് ആർ ടി സി സർവീസ് പുനരാരംഭിച്ചു.
എരുമേലി : മുക്കൂട്ടുതറ, എലിവാലിക്കര, തുമരംപാറ റൂട്ടിൽ കെ. എസ്. ആർ. ടി . സി യുടെ സർവീസ് പുനരാരംഭിച്ചു. തുമരംപാറ ഉൾപ്പെടുന്ന ഗ്രാമീണ മേഖലയിൽ മാസങ്ങളായി സർവീസ് നിർത്തി വെച്ചിരുന്ന ബസ് ആണ് ഇന്നുമുതൽ സർവീസ് ആരംഭിച്ചത്. രാവിലെ ഒമ്പതിന് മുക്കൂട്ടുതറയിലെത്തുന്ന ബസ് എലിവാലിക്കര വഴി തുമരംപാറയിൽ 9.15 ന് എത്തും. തുടർന്ന് 9.25 ന് എരുമേലി സെന്ററിൽ എത്തിയ ശേഷം കാഞ്ഞിരപ്പള്ളി, പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തും. രാവിലെ 10.30 നാണ് പൊൻകുന്നത്ത് ബസ് […]
