Author: Editor3

ക്ലിഫ് ഹൗസിൽ ബോംബ് ഭീഷണി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനു പുറമേ സ്വകാര്യ ബാങ്കിന്റെ മാനേജര്‍ക്കും ബോംബ് ഭീഷണി സന്ദേശം കിട്ടി. കഴിഞ്ഞ കുറേ നാളുകളായി പലയിടങ്ങളിലും ഇത്തരത്തില്‍ ഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും രാഷ്ട്രീയ പ്രശ്‌നങ്ങളും തീവ്രവാദ കേസുകളും പരാമര്‍ശിച്ചാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.

എസ്എൻഡിപി ഓഫീസ് ജനൽച്ചില്ല് തകർന്നു

കഴക്കൂട്ടം : തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാനെത്തിയവർ പരസ്‌പരം ഏറ്റുമുട്ടി. അടിപിടി നടക്കുന്നതിനിടെ എസ്എൻഡിപി യോഗം കഴക്കൂട്ടം ശാഖ ഓഫീസിന്റെ ജനൽച്ചില്ലുകളും തകർന്നു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. സമീപത്തെ കടയിൽ ഭഷണം കഴിച്ച ശേഷം മലപ്പുറം സ്വദേശികളായ മൂന്നുപേരും തിരുവനന്തപുരം സ്വദേശിയും തമ്മിൽ അടിപിടിയും വാക്കേറ്റവുമുണ്ടായി. ഇതിനിടെ ഒരാളുടെ തല ജനലിൽ ഇടിച്ചാണ് ഓഫീസിന്റെ ഗ്ലാസ്‌ പൊട്ടിയതെന്നാണ് വിവരം. പിന്നാലെ കഴക്കൂട്ടം പൊലീസ് സംഘത്തിലുള്ളവരെ കസ്റ്റഡിയിലെടുത്തു. ഇന്റീരിയൽ ജോലികൾക്കായി ശ്രീകാര്യത്ത് […]

ഹോസ്റ്റലിൽ മരിച്ച നിലയിൽ

കണ്ണൂർ : ചക്കരക്കൽ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. 28 ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. ‍അമ്മ സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചരക്കണ്ടി) അച്ഛൻ […]

മഞ്ഞിലും തണുപ്പിലും കുളിർന്ന് കേരളം

തിരുവനന്തപുരം : കുളിരിൽ മൂടിപ്പുതയ്ക്കുകയാണ് ഒരാഴ്ചയായി കേരളം. ഡിസംബർ മധ്യത്തോടെ മാത്രം ആരംഭിക്കുന്നതണുപ്പ് അൽപം നേരത്തേ വന്നതാണോ എന്ന സംശയമാണെങ്ങും. 4 ദിവസമായി മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് തിരുവനന്തപുരം അടക്കം പല ജില്ലകളിലും. വൃശ്ചിക മാസത്തിലെ ഈ അതിശൈത്യം അപൂർവമാണ്. പകൽ താപനില കുറഞ്ഞതിനാൽ രാവിലെയും ഉച്ചയ്ക്കും കടുത്ത തണുപ്പ് അനുഭവപ്പെടുന്നു. ദിത്വ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലമാണ് ഇൗ അസാധാരണ തണുപ്പെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതർ പറയുന്നു. സാധാരണയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവ് […]

നാവികസേനാ ദിനാഘോഷ റിഹേഴ്സൽ

തിരുവനന്തപുരം : നാവിക സേനാ ദിനാഘോഷ പരിപാടികളുടെ റിഹേഴ്സൽ നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്കു 12 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നു മുതൽ നഗരത്തിലെ വിവിധ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തും. റിഹേഴ്സൽ കാണുന്നതിനായി വരുന്ന പൊതുജനങ്ങൾ വൈകിട്ട് നാലിന് മുൻപായി നിർദേശിച്ചിരിക്കുന്ന പാർക്കിങ് ഗ്രൗണ്ടുകളിലെത്തണം. പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ 12 വയസിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട് .

മുഖ്യമന്ത്രിയ്ക്ക് ഇ ഡി നോട്ടീസ്

തിരുവനന്തപുരം : നിലവിലുള്ള മസാല ബോണ്ട് അന്വേഷണത്തിനൊടുവിൽ മുഖ്യമന്ത്രിയ്ക്ക് ഇ ഡി നോട്ടീസ് അയച്ചു. ഒപ്പം പഴയ ധനമന്ത്രി തോമസ് ഐസക്കിനും ഇ ഡിയുടെ നോട്ടീസ് പോയിട്ടുള്ള തായിട്ടാണ് വിവരം മസാല ബോണ്ട് ഇടപാടിലുള്ള ഈ നടപടിയ്ക്ക് നേരിട്ടോ പ്രതിനിധി വഴിയൊ മറുപടി നൽകേണ്ടതുണ്ട്. അഡ്ജുടിക്കേറ്റിംഗ്‌ അതോറിറ്റിയാണ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്. പൊളിറ്റിക്കൽ ഡസ്ക് വില്ലേജ് ന്യൂസ്.

സുധാകരൻ ശിവാർത്ഥി പുരസ്കാരം

തിരുവനന്തപുരം : അന്തരിച്ച പ്രശസ്ത നടൻ സുധാകരൻ ശിവാർത്ഥിയുടെ സ്മരണാർത്ഥം നടചരിതം കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഈ വർഷം സീനിയർ നാടക നടൻ ഡോ അംബികാത്മജൻ നായർ അർഹനായി. നാളെ ഞായർ വൈകുന്നേരം 5 മണിക്ക് തൈക്കാട് സൂര്യ ഗണേശത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സൂര്യ കൃഷ്ണമൂർത്തി പുരസ്കാരം സമ്മാനിക്കും. നിയോഗം പ്രസിഡന്റ് എ എസ് ജോബി, നടനും സംവിധായകനുമായ അഡ്വ സി പി പ്രകാശ്, അമ്പൂട്ടി, ഗ്രേസി, അനിൽ നെടുങ്ങോട് എസ് എൽ സഞ്‌ജീവ് എന്നിവർ […]

ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം

കോഴിക്കോട് : ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. പുതിയ സി ബ്ലോക്കിലെ ഒൻപതാം നിലയിലെ എ.സി പ്ലാന്റിനാണ് തീപിടിച്ചത്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടുത്തമുണ്ടായത്. പുക വ്യാപിച്ചതിനാൽ മറ്റു നിലകളിലെ രോഗികളെയും ജീവനക്കാരെയും പുറത്തേക്കെത്തിച്ചു. രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്.കെട്ടിടത്തിൽനിന്ന് വലിയ പുക ഉയർന്നു. അഗ്നിശമന സേനയുടെ 5 യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ആർക്കും പരുക്കില്ലെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു. പെട്ടെന്നാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് ആശുപത്രി അധിക‍ൃതരെ അറിയിച്ചു ദൃക്സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. ‘‘ ഒൻപതാം നിലയിൽ […]

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം

എന്യുമറേഷന്‍ ഫോം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസുകള്‍ ഈ ഞായര്‍ (നവംബര്‍ 30) തുറന്നു പ്രവര്‍ത്തിക്കും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന്‍ ഫോം ശേഖരണത്തിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും നവംബര്‍ 29, 30 തീയതികളില്‍ (ശനി, ഞായര്‍) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കും. നവംബര്‍ 29 ശനി മുതല്‍ ബിഎല്‍ഒമാര്‍ വീട്ടിലെത്തി ഫോം സ്വീകരിക്കുന്നതല്ല. ഈ സാഹചര്യത്തില്‍ വോട്ടര്‍മാര്‍ പൂരിപ്പിച്ച എന്യുമറേഷന്‍ ഫോം കളക്ഷന്‍ സെന്ററായ വില്ലേജ് […]

കലാനിധി പുരസ്കാര വിതരണവും ഇശൽരാവും

തിരുവനന്തപുരം : കലാ-സാഹിത്യ മത്സരങ്ങളും പുരസ്കാര സമര്‍പ്പണവും മീഡിയ അവാര്‍ഡും 2025 ബാലമണിയമ്മ സ്മാരക സുവര്‍ണ്ണമുദ്ര പുരസ്കാരം ആര്‍ കെ ദാമോദരനും ഡോ കുഞ്ഞബ്ദുള്ള സ്മാരക സുവര്‍ണ്ണമുദ്ര പുരസ്കാരം റഫീഖ് അഹമ്മദ് ഉം അര്‍ഹരായി. കോഴിക്കോട് : കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍റ് ഹെറിറ്റേജ് ട്രസ്റ്റിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി 2025 നവംബര്‍ 29, 30 തീയതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ കലാനിധി ഇശാല്‍രാവും പുരസ്കാര സമര്‍പ്പണവും നടക്കും. കലാനിധി പ്രഥമ ബാലമണിയമ്മ […]

Back To Top