Author: Editor3

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ച കേസ്.

തിരുവനന്തപുരം ചാക്കയില്‍ റോ‍ഡരികില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ച കേസില്‍ പ്രതി കുറ്റക്കാരന്‍.ആറ്റിങ്ങല്‍ ഇടവ സ്വദേശിയായ കബീര്‍ എന്ന് വിളിക്കുന്ന ഹസന്‍കുട്ടിയെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് വിധി.ഒക്ടോബര്‍ മൂന്നിന് ശിക്ഷാവിധിയുണ്ടാകും.2024 ഫെബ്രുവരി 19നായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അതിക്രമം.ചാക്കയ്ക്ക് സമീപം നാടോടികളായ ഹൈദരാബാദുകാരായ ദമ്പതികള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ ഹസന്‍കുട്ടി തട്ടിക്കൊണ്ടു പോകുകയായിരുന്നു.ചാക്ക ബ്രഹ്‌മോസ്‌ എയ്‌റോസ്‌പേസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന് പിന്നിലുള്ള പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മരിച്ചെന്ന ധാരണയില്‍ ഉപേക്ഷിച്ച് […]

ഫ്രം വിഴിഞ്ഞം ടു ഡൽഹി ഓട്ടോ ഡ്രൈവറിൽ നിന്ന് നിർണായക വിവരം.

വിഴിഞ്ഞം : വീട് വിട്ടിറങ്ങി വിമാനം കയറി ഡൽഹിയിലെത്തിയ 13 കാരിയെ കണ്ടെത്തി തിരികെ വിഴിഞ്ഞത്തെ വീട്ടിൽ എത്തിച്ചു.വ്യാഴം രാവിലെ വീട്ടിൽ നിന്നിറങ്ങി ഓട്ടോയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു വിമാനം കയറിയ പെൺകുട്ടിയെ പൊലീസിന്റെ ആവശ്യ പ്രകാരം ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം പോലീസ് ഡൽഹിയിലെത്തി കുട്ടിയെ ഏറ്റുവാങ്ങി വിഴിഞ്ഞത്ത് തിരിച്ചെത്തിച്ചു.വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡൽഹിയിലെത്തിയത്.കുട്ടിയെ ഇന്നലെ രാവിലെ 7 മുതൽ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകിയിരുന്നു.അന്വേഷണത്തിനിടെ കുട്ടിയെ വിമാനത്താവളത്തിൽ […]

വീട്ടിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം ബാക്കി ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് ഒരു മരണം.

വണ്ടൂർ : പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിങ് കോളജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് സ്ത്രീ മരിച്ചു.ആറു പേർക്ക് ഗുരുതര പരുക്ക്. മൂന്നു പേർ ഗുരുതരാവസ്ഥയിലാണ്.കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്.കുഞ്ഞുമുഹമ്മദ് (70), മകൾ താഹിറ (46), മക്കൾ ഇരട്ടക്കുട്ടികളായ അഷ്മില്‍ (12), നഷ്മിൽ (12), മരുമകൻ പാണ്ടിക്കാട് സ്വദേശി ഇസ്ഹാഖ് (40), മകൾ ഷിഫ്ര (14) എന്നിവർക്കാണു പരുക്കേറ്റത്.പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ […]

ചൂടുള്ള പാലിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം.

ചൂടുള്ള പാലിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം.ബെംഗളൂരുവിലെ അനന്തപൂരിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം.കുഞ്ഞിന്റെ അമ്മ ഇവിടെ ജോലി ചെയ്യുന്നുണ്ട്.ഇവർ കുഞ്ഞുമായിട്ടാണ് ജോലിക്ക് വരാറുള്ളത്.അമ്മ സ്കൂളിലെ കുട്ടികൾക്ക് കൊടുക്കാനുള്ള പാൽ ചൂടാറാൻ വലിയ പാത്രത്തിൽ വെച്ചിരുന്നു.കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ചൂടുള്ള പാലിൽ വീണതോടെ കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റു.ഉടൻ തന്നെ അമ്മയും സ്കൂൾ അധികൃതരും കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാൽ ചൂടാറാൻ വെച്ചിരുന്ന വലിയ പാത്രത്തിനടുത്തായിരുന്നു കുഞ്ഞ് കളിച്ചുകൊണ്ടിരുന്നത്.

എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യും.

എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ് പിന്തുണയെന്ന് എംവി ഗോവിന്ദൻ. എൻഎസ്എസ് പിന്തുണ എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് ഗുണം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ് പിന്തുണയെന്നും എല്ലാ വോട്ടും ഇടതുമുന്നണിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാരിന്റെ മൂന്നാംവരവിന് കേരളം തയാറെടുത്തിരിക്കുകയാണെന്നും ശബരിമലയിലെ യുവതീപ്രവേശം അടഞ്ഞ അധ്യായമാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ബിജെപിയിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കണം. കേരളത്തിലെ ബിജെപിയുടെ ഒരു വിഭാഗവും  കേന്ദ്രമന്ത്രിയും […]

പീരുമേട് സബ് ജയിലിലെ ടോയ്ലറ്റിൽ‌ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ.

2024ൽ കുമളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലാണ് കുമാർ അറസ്റ്റിലായത്. തുടർന്ന് റിമാൻഡിൽ കഴിയുകയായിരുന്നു. ജാമ്യത്തിലെടുക്കാൻ ആരും എത്തിയിരുന്നില്ല. തൊടുപുഴ : പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. കുമളി സ്വദേശി കുമാർ (35) ആണ് പീരുമേട് സബ് ജയിലിൽ ജീവനൊടുക്കിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഭക്ഷണം കഴിക്കാൻ സഹതടവുകാർ പുറത്ത് പോയ സമയത്താണ് സംഭവം. അലക്കിയിട്ട തുണി എടുക്കാനെന്ന് പറഞ്ഞ് പോയ കുമാർ ശുചിമുറിയിൽ കയറുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു. 2024ൽ […]

ചലച്ചിത്രപിന്നണിഗാന രംഗത്തെ പ്രമുഖർ ഒന്നിക്കുന്നതിന്തകം തകതെയ്തോം.

ഓണക്കാലത്ത് റീലീസായ മ്യൂസിക്ക് വീഡിയോ തരംഗമാകുന്നു.തിന്തകം തകതെയ് തോം വീഡിയോ സംഗീത വിരുന്നിൽ ഗാനങ്ങൾ ആലപിക്കുന്നത് ചലച്ചിത്ര പിന്നണി ഗായകരായ സുനിൽ കുമാറും ഗംഗയുമാണ്. പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ ഗോപിയുടെ ഹിറ്റ് ഗാനങ്ങൾക്ക് റെജു ജോസഫ് സംഗീതം നൽകിയിരി ക്കുന്നു. മിലേനിയം ഓഡിയോസ് വീഡിയോസാണ് ഈ മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം തകജം.

പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ കലോത്സവം തകജം 2025 ന് തുടക്കം കുറിച്ചു കൊണ്ട് പ്രശസ്ത സിനിമാ പിന്നണി ഗായിക ശ്രീമതി പ്രമീള ഉല്ഘാടനം ചെയ്തു. പി ടിഎ പ്രസിഡൻ്റ്ശ്രീ എം എസ് അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ കെ ലൈലാസ് സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ശ്രീ സജീവ്കുമാർ എസ് എ,എസ്എംസി ചെയർമാൻ ശ്രീ സജയ് നാരായൺ, ജനറൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ, […]

പരീക്ഷാഭവനിൽ സർട്ടിഫിക്കറ്റുകൾ കാലതാമസം വരുന്നു.

പരീക്ഷാഭവനിൽ SSLC ഡ്യൂപ്ലിക്കേറ്റ് പേരു തിരുത്തൽ വരുത്തേണ്ടവ തുടങ്ങിയ സർട്ടിഫിക്കറ്റുകൾ അപേക്ഷ നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും അപേക്ഷകർക്ക് തിരികെ ലഭിച്ചിട്ടില്ല എന്നുള്ള പരാതി വ്യാപകം. കഴിഞ്ഞവർഷം ഡിസംബർ മുതൽ ഉള്ള അപേക്ഷകൾ തീർപ്പു കൽപ്പിക്കാതെ പെൻഡിങിൽ എന്നാണ് അറിയുന്നത്. പരീക്ഷാഭവനിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്റ സമയക്രമങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും പാലിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. സർക്കാർ/ വിദേശ ജോലികൾക്ക് അപേക്ഷിക്കാൻ കഴിയുന്നില്ലായെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. പരീക്ഷാഭവനിൽ വിളിച്ചാൽ ഫോൺ എടുക്കുന്ന സംവിധാനം ഇല്ലെന്നും. കാസർഗോഡ് മുതലുള്ള പലർക്കും തിരുവനന്തപുരത്ത് പരീക്ഷാഭവനിൽ എത്തിച്ചേർന്ന് […]

പിഞ്ചു കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച സംഭവം

രണ്ടര വയസുള്ള പിഞ്ചു കുഞ്ഞിന്റെ മുഖത്ത് കൈവീശിയടിച്ച അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ. നരുവാമൂട് മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകലയെയാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെ വൈകിട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് മുഖത്ത് അടിയേറ്റ തരത്തിലുള്ള പാടുകള്‍ അമ്മ കണ്ടത്. മൂന്ന് വിരല്‍പാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. തുടർന്ന് തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. മർദ്ദനത്തിൽ […]

Back To Top