അപകടത്തിൽ വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണെന്ന് പേടിച്ച് ആസിഡ് കുടിച്ച ഓട്ടോ ഡ്രൈവർ മരിച്ചു.
വിദ്യാർത്ഥികൾക്ക് പരിക്കേറ്റതുകണ്ട് ഭയന്ന് അനീഷ് സംഭവ സ്ഥലത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. ബേത്തൂർപാറ സ്കൂളിന് സമീപം കാർ ഓട്ടോറിക്ഷക്ക് പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്. കാർ ഇടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്കേറ്റതുകണ്ട് ഭയന്ന് ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ബേത്തൂർപാറ സ്കൂളിന് സമീപം കാർ ഓട്ടോറിക്ഷക്ക് പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ പിറകുഭാഗം തകരുകയും ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥി കൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബേത്തൂർപാറ ഗവൺമെൻ്റ് […]



