വാഹനാപകടത്തിൽ സ്ഥാനാർഥി മരിച്ചു
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം മടങ്ങുമ്പോൾ ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് (60) മരിച്ചു. അപകടത്തിൽ പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാത്രി ഞാറവിള – കരയടിവിള റോഡിലായിരുന്നു അപകടം. വോട്ടർമാരെ കണ്ടു മടങ്ങുകയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസിനെ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു. വാഹനം ഇടിച്ച സംഭവത്തിൽ സംശയവും ദുരൂഹതയും ഉണ്ടെന്നും വിശദമായ […]



