വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

കാ​​​സ​​​ർ​​​ഗോ​​​ഡ് : അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​യ്ക്ക് സ​​​മ​​​യം തെ​​​റ്റി​​​യെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഒ​​​മ്പ​​​താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി ജീ​​​വ​​​നൊ​​​ടു​​​ക്കി. ബെ​​​ള്ളൂ​​​ർ ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ജ്വ​​​ൽ (14) ആ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​മ്മ​​​വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​ജ്വ​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 11 ഓ​​​ടെ​​​യാ​​​ണ് സ്കൂ​​​ളി​​​ലെ​​​ത്തി​​​യ​​​ത്. സ​​​മ​​​യം വൈ​​​കി​​​യെ​​​ത്തി​​​യെ​​​ങ്കി​​​ലും പ്ര​​​ജ്വ​​​ലി​​​നെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​താ​​​യി സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു. തി​​​രി​​​ച്ച് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് കു​​​ട്ടി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. നെ​​​ട്ട​​​ണി​​​ഗെ കു​​​ഞ്ച​​​ത്തൊ​​​ട്ടി​​​യി​​​ലെ ജ​​​യ​​​ക​​​റി​​​ന്‍റെ​​​യും അ​​​നി​​​ത​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. സ​​​ഹോ​​​ദ​​​രി പ്ര​​​യാ​​​ഗ.

CUET-PG രജിസ്ട്രേഷൻ

രാജ്യത്തെ പ്രമുഖ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ (PG) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-PG) 2026-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് എന്‍ടിഎ. രാജ്യത്തെ വിവിധ കോളേജുകളിലേക്കുള്ള പിജി പഠനത്തിനായി നടത്തുന്ന കോമണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചത്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ CUET (PG) […]

നടിയെ ആക്രമിച്ച കേസ്:മുഖ്യമന്ത്രിയേ കണ്ട് അതിജീവിത

നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. കേസിൽ ഉടൻ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്ലിഫ്‌ഹൗസിലായിരുന്നു കൂടിക്കാഴ്ച. സർക്കാർ തന്നെ കേസിൽ ഹെെക്കോടതിയിലേക്ക് അപ്പീൽ നൽകുമെന്നും കേസിലെ ഗുഢാലോചന തെളിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം […]

ഇന്ത്യയിൽ ആദ്യമായി പണിയര്‍ വിഭാഗത്തില്‍നിന്നും ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ്

എടവണ്ണ ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി അനുശ്രീ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടതോടെ രചിക്കപ്പെടുന്നത് ഒരു പുതിയ ചരിത്രമാണ്. മലപ്പുറം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റാകുന്ന ആദ്യ ആദിവാസി വനിതയാണ് അനുശ്രീ. എന്നാല്‍, അതിനുമപ്പുറം മറ്റൊരു വിശേഷണം കൂടി അനുശ്രീ സുരേഷിനെ കാത്തിരിപ്പുണ്ടായിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് പണിയർ വിഭാഗത്തില്‍നിന്നും ഒരു വനിത പഞ്ചായത്ത് പ്രസിഡന്റാകുന്നത്. പണിയർ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റായിരുന്ന സിപിഎമ്മിലെ പി. മനോഹരനെ പരാജയപ്പെടുത്തിയാണ് അനുശ്രീ ഗ്രാമപഞ്ചായത്തംഗമായത്. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍, ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദവി […]

വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാം

വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല, പല പാരിസ്ഥിക വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍മ്മാണത്തിലേക്ക് കടന്നത് എന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് നിര്‍മ്മാണം തടയണമെന്നാണ് ഹര്‍ജിയിലൂടെ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന […]

കൊടിതൂക്കിമലയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞു

നെയ്യാറ്റിൻകര: ശിവഗിരി തീർത്ഥാടന കാലമെത്തിയിട്ടും അരുവിപ്പുറം കൊടിതൂക്കിമലയിലേക്കുള്ള റോഡ് ഇന്നും പഴയ കാനനപാതയായി നിലനിൽക്കുന്നു. ശിവഗിരി തീർത്ഥാടകരായി എത്തുന്ന സഞ്ചാരികൾ അരുവിപ്പുറത്ത് എത്തുക പതിവാണ്. എന്നാൽ ഗുരു സ്ഥാപിച്ച ശിവക്ഷേത്രം തൊഴുത് മടങ്ങാനേ ഇപ്പോൾ കഴിയുന്നുള്ളൂ. ഗുരുദേവൻ തപോധനനായ അരുവിപ്പുറം കൊടിതൂക്കി മലയിലേക്ക് കയറണമെങ്കിൽ നന്നേ പ്രയാസപ്പെടും. കൊടിതൂക്കി മലയിലേക്ക് മുൻപ് നിർമ്മിച്ച റോഡ് മെറ്റലിളകി പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം ദുഷ്കരമായ അവസ്ഥയിലാണ്. അരുവിപ്പുറം പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നിലവിലുണ്ടെങ്കിലും ഇവിടെ നടത്തിയിട്ടുള്ള വികസന […]

ക്ലാസ്മുറിയിൽ മദ്യപാനം

തി​രു​നെ​ൽ​വേ​ലി : ക്ലാ​സ്മു​റി​യി​ൽ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച​തി​ന് തി​രു​നെ​ൽ​വേ​ലി​യി​ലെ പാ​ള​യം​കോ​ട്ട​യി​ലു​ള്ള സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ആ​റ് വി​ദ്യാ​ർ​ഥി​നി​ക​ളെ സ്കൂ​ൾ അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ദ്യാ​ർ​ഥി​നി​ക​ൾ നി​ല​ത്തി​രു​ന്ന് പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ദ്യ​പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മ​ദ്യം എ​ങ്ങ​നെ ല​ഭി​ച്ചു, ആ​രാ​ണ് അ​ത് ന​ൽ​കി​യ​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും. വി​ദ്യാ​ർ​ഥി​നി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ങ്കി​ലും പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ൽ നി​ന്ന് ഇ​വ​രെ […]

റസ്റ്റ് ഹൗസ് മുതൽ കളങ്കാവൽ വരെ

മലയാളത്തിൽ, ഒരു വർഷം പോലും മുടങ്ങാതെ, തുടർച്ചയായി ഏറ്റവുമധികം വർഷങ്ങളിലെ റിലീസ് സിനിമകളിൽ അഭിനയ സാന്നിധ്യമായ ആർട്ടിസ്റ്റ് ആരാണ് എന്ന് ചോദിച്ചാൽ അതിനുള്ള ഒരേയൊരുത്തരം, ഇപ്പോൾ തിയേറ്ററുകളിലുള്ള ‘കളങ്കാവലി’ൽ അഭിനയിച്ചൊരു നടൻ്റെ പേരാണ്.. സിനിമാഭിനയം തുടങ്ങിയ വർഷം മുതൽ തുടർച്ചയായ അഞ്ചര പതിറ്റാണ്ടിലധികം കാലം എല്ലാ വർഷവും മലയാള സിനിമയിൽ അഭിനയ സാന്നിധ്യമായി സ്ക്രീനിലെത്തിയിട്ടുള്ളൊരു അഭിനേതാവുണ്ടോ എന്ന് ചോദിച്ചാൽ അതിനും ഒരേയൊരുത്തരം ആ നടൻ്റെ പേര് തന്നെ…

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാൻ കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച പുതിയ ബിൽ അവതരിപ്പിക്കും. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു. റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) ബിൽ എന്ന പുതിയ നിയമമാണ് സർക്കാർകൊണ്ടുവരുന്നത്. ബിൽ പാസാക്കാൻ ബിജെപി എംപിമാർ നിർബന്ധമായും പാർലമെന്റിൽ എത്തണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്.നിലവിൽ MGNREGA പദ്ധതി പ്രകാരം ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു വർഷം 100 ദിവസത്തെ തൊഴിലാണ് ഉറപ്പുവരുത്തുന്നത്. […]

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തീരുമാന അധികാരം ഡിസിസികൾക്ക് : കെപിസിസി

കോണ്‍ഗ്രസിന് ഭരണം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പ്രാദേശികതലത്തില്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് നേതൃത്വം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ഡിസിസികള്‍ക്ക് നല്‍കുമെന്ന് കെപിസിസി അറിയിച്ചു. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നതിലെ അന്തിമ തീരുമാനം ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിക്കും. മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തീരുമാനങ്ങള്‍ ഡിസിസി തലത്തിലുള്ള കോര്‍കമ്മിറ്റികള്‍ സ്വീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി രൂപവല്‍കരിച്ച കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷരെ ഓരോ മണ്ഡലത്തിലെ കോര്‍കമ്മിറ്റികളാണ് […]

Back To Top