വർക്കല പാപനാശം കടലിൽ അജ്ഞാത മൃതദേഹം

തിരുവനന്തപുരം : ഇന്ന് രാവിലെ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത മത്സ്യ തൊഴിലാളികൾ തന്നെ മൃതദേഹം കരയ്ക്കെത്തിച്ചു കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വർക്കല, അയിരൂർ പോലീസ് സ്റ്റേഷനുകളിലെ തിരോധാന കേസുകൾ പരിശോധിക്കുന്നു.

എസ് ഐ ആര്‍ സാങ്കേതിക സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്

പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ് ഐ ആര്‍) ബന്ധപ്പെട്ട് ബി എൽ ഒമാരെ ഫീൽഡ് ലെവൽ ഡിജിറ്റലൈസേഷനിൽ സഹായിക്കുവാൻ ടെക്നിക്കൽ വൊളണ്ടിയർമാരെ ആവശ്യമുണ്ട്. ഹയർ സെക്കൻഡറി സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾ, ഇലക്ട്രൽ ലിറ്ററസി ക്ലബ് (ഇ എൽ സി), എൻ സി സി, എൻ എസ്എ സ് യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് രജിസ്റ്റർ ചെയ്യാം. താൽപ്പര്യമുള്ളവർ https://forms.gle/n8A1KqJGf7uraQRW7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് അതത് വില്ലേജ് ഓഫീസർമാരുമായോ താഴെയുള്ള ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം. ഫോൺ: […]

പ്രത്യേക സൈബർ മുന്നറിയിപ്പ്

തിരുവനന്തപുരം : SIR ഫോം പൂരിപ്പിക്കുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുന്നുണ്ട്. എവിടെ നിന്നെങ്കിലും നിങ്ങൾക്ക് ഒരു കോൾ വരികയും നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്ന OTP നിങ്ങളുടെ SIR-ന് നൽകാൻ ആവശ്യപ്പെടുകയും ചെയ്താൽ, ഇലക്ഷൻ ഓഫീസിൽ പോയി സംസാരിക്കാം അല്ലെങ്കിൽ BLO-യ്ക്ക് നൽകാം എന്ന് പറയാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിനുശേഷം വീണ്ടും അവർ നിങ്ങളെ OTP നൽകാൻ നിർബന്ധിച്ചാൽ, ആർക്കും OTP നൽകരുത്. സൈബർ കുറ്റവാളികളുടെ ചതിക്കുഴിയിൽ വീഴാതിരിക്കുക. 1930 എന്നസൈബർ നമ്പറിൽവിളിച്ച് വിവരം പറയുക.

തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം പൂർത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 1.64 ലക്ഷം പത്രികകള്‍ സമര്‍പ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. രാത്രി എട്ടുമണിവരെയുള്ള കണക്കുകൾ പ്രകാരം 1,64,427 പത്രികകളാണ് ലഭിച്ചത്. 1,08,580 സ്ഥാനാർത്ഥികളാണ് ആകെയുള്ളത്. പത്രിക നൽകിയതിൽ 57,227 വനിതകളും 51,352 പുരുഷന്മാരുമുണ്ട്. ഒരു ട്രാൻസ് ജെൻഡറും പത്രിക നൽകി. ഒന്നിലധികം പത്രികകളാണ് പല സ്ഥാനാർത്ഥികളും സമർപ്പിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചത്. 19,959 പത്രികകൾ. തൃശൂരും എറണാകുളവും തൊട്ടുപിന്നിലുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ് പത്രികാ സമർപ്പണം […]

യുവതിയെ കൊന്നത് തന്നെ

കൊച്ചി : തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയെന്ന് കസ്റ്റഡിയിലായ ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്ന് ഇയാൾ പൊലീസിന് മൊഴി നല്‍കി. വീട്ടിൽ വന്നതിനുശേഷം ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായി. ഈ തർക്കത്തിനൊടുവിൽ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊന്നുവെന്നും ജോർജ് മൊഴി നൽകിയിട്ടുണ്ട്

രണ്ട് വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ് ജയം

കണ്ണൂർ : കണ്ണൂര്‍ ആന്തൂര്‍ നഗരസഭയില്‍ രണ്ട് വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ് വിജയിച്ചു. എം വി ഗോവിന്ദന്റെ വാര്‍ഡായ മോറാഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരില്പൊടിക്കുണ്ട് വാര്‍ഡിലും എതിരില്ലാതെ എല്‍ഡിഎഫ്. മലപ്പട്ടം പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലുമാണ് എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂര്‍ നഗരസഭയിലെ പത്തൊമ്പതാം വാര്‍ഡായ പൊടിക്കുണ്ട് കെ. പ്രേമരാജന്‍, രണ്ടാം വാര്‍ഡായ മൊറാഴയില്‍ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഐ വി ഒതേനന്‍, ആറാം വാര്‍ഡിലെ സി കെ ശ്രേയ […]

ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർത്ഥാടകർ

ശബരിമല : മണ്ഡല – മകരവിളക്ക് പൂജയ്ക്കായി നവംബർ 16 ന് ശബരിമല നട തുറന്നശേഷം ഇതുവരെ ദർശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീർത്ഥാടകർ. നവംബർ 21 വൈകിട്ട് ഏഴു വരെ 4, 94, 151 തീർത്ഥാടകരാണ് എത്തിയത്. നവംബർ 21ന് മാത്രം വൈകിട്ട് ഏഴുവരെ 72, 037 തീർത്ഥാടകർ ദർശനം നടത്തി.

പത്മകുമാറിന്റെ വീട്ടിൽ എസ് ഐ ടി എത്തി

പത്തനംതിട്ട : മുൻ എം എൽ എ യും സി പി എം ജില്ലാക്കമ്മറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാറിന്റെ വസതിയിൽ 12 മണിക്കൂർ നീണ്ട തിരച്ചിൽ നടത്തി SIT. നിർണായക രേഖകൾ പിടിച്ചെടുത്തതായും സ്ഥിതീകരിക്കാത്ത വിവരമുണ്ട്. മുൻമന്ത്രിയും എം എൽ എ യുമായ കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം എത്തുമെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കെയാണ് ഈ റെയ്ഡ്. ഇതിനിടെ തന്ത്രിയിലേക്കും അന്വേഷണമെത്തുമെന്ന് ഓൺലൈൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു.

വോട്ട് അഭ്യര്‍ഥിച്ചെത്തുന്നവര്‍ വോട്ടറുടെ അനുമതിയില്ലാതെ

ഫോട്ടോ എടുക്കരുത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ഥനയുമായി വീടുകളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അനുമതിയില്ലാതെ വോട്ടര്‍മാരുടെ ഫോട്ടോ എടുക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്.പ്രേം കൃഷ്ണന്‍ അറിയിച്ചു. ഇടയാറന്‍മുളയില്‍ വീടുകളില്‍ വോട്ട് അഭ്യര്‍ഥനയുമായി എത്തിയവര്‍ അനുമതി ഇല്ലാതെ മൊബൈലില്‍ ഫോട്ടോ പകര്‍ത്തിയതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം. റിപ്പോർട്ട്‌ : Chandraniscra വില്ലേജ് ന്യൂസ്‌

പുതിയ ന്യൂനമര്‍ദം രൂപപ്പെടും

നാളെയോടെ, ചുഴലിക്കാറ്റായേക്കും. തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ. ചുഴലിക്കാറ്റായാൽ ‘സെൻയാർ’ എന്നറിയപ്പെടും. നാളെ രാത്രിയോ ഞായർ പുലർച്ചയോ തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെടുമെന്ന ന്യൂനമർദം 24 ഓടെ ചുഴലിക്കാറ്റായി മാറുമെന്നാണ് നിലവിലെ വിലയിരുത്തൽ. തമിഴ്നാട്, ആന്ധ്ര തീരങ്ങൾ ലക്ഷ്യം വയ്ക്കുന്ന കാറ്റ് കേരളത്തിലടക്കം

Back To Top