ക്ലാസ്മുറിയിൽ മദ്യപാനം

തി​രു​നെ​ൽ​വേ​ലി : ക്ലാ​സ്മു​റി​യി​ൽ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച​തി​ന് തി​രു​നെ​ൽ​വേ​ലി​യി​ലെ പാ​ള​യം​കോ​ട്ട​യി​ലു​ള്ള സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ആ​റ് വി​ദ്യാ​ർ​ഥി​നി​ക​ളെ സ്കൂ​ൾ അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ദ്യാ​ർ​ഥി​നി​ക​ൾ നി​ല​ത്തി​രു​ന്ന് പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ദ്യ​പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മ​ദ്യം എ​ങ്ങ​നെ ല​ഭി​ച്ചു, ആ​രാ​ണ് അ​ത് ന​ൽ​കി​യ​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും. വി​ദ്യാ​ർ​ഥി​നി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ങ്കി​ലും പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ൽ നി​ന്ന് ഇ​വ​രെ […]

റസ്റ്റ് ഹൗസ് മുതൽ കളങ്കാവൽ വരെ

മലയാളത്തിൽ, ഒരു വർഷം പോലും മുടങ്ങാതെ, തുടർച്ചയായി ഏറ്റവുമധികം വർഷങ്ങളിലെ റിലീസ് സിനിമകളിൽ അഭിനയ സാന്നിധ്യമായ ആർട്ടിസ്റ്റ് ആരാണ് എന്ന് ചോദിച്ചാൽ അതിനുള്ള ഒരേയൊരുത്തരം, ഇപ്പോൾ തിയേറ്ററുകളിലുള്ള ‘കളങ്കാവലി’ൽ അഭിനയിച്ചൊരു നടൻ്റെ പേരാണ്.. സിനിമാഭിനയം തുടങ്ങിയ വർഷം മുതൽ തുടർച്ചയായ അഞ്ചര പതിറ്റാണ്ടിലധികം കാലം എല്ലാ വർഷവും മലയാള സിനിമയിൽ അഭിനയ സാന്നിധ്യമായി സ്ക്രീനിലെത്തിയിട്ടുള്ളൊരു അഭിനേതാവുണ്ടോ എന്ന് ചോദിച്ചാൽ അതിനും ഒരേയൊരുത്തരം ആ നടൻ്റെ പേര് തന്നെ…

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാൻ കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച പുതിയ ബിൽ അവതരിപ്പിക്കും. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു. റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) ബിൽ എന്ന പുതിയ നിയമമാണ് സർക്കാർകൊണ്ടുവരുന്നത്. ബിൽ പാസാക്കാൻ ബിജെപി എംപിമാർ നിർബന്ധമായും പാർലമെന്റിൽ എത്തണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്.നിലവിൽ MGNREGA പദ്ധതി പ്രകാരം ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു വർഷം 100 ദിവസത്തെ തൊഴിലാണ് ഉറപ്പുവരുത്തുന്നത്. […]

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തീരുമാന അധികാരം ഡിസിസികൾക്ക് : കെപിസിസി

കോണ്‍ഗ്രസിന് ഭരണം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പ്രാദേശികതലത്തില്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് നേതൃത്വം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ഡിസിസികള്‍ക്ക് നല്‍കുമെന്ന് കെപിസിസി അറിയിച്ചു. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നതിലെ അന്തിമ തീരുമാനം ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിക്കും. മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തീരുമാനങ്ങള്‍ ഡിസിസി തലത്തിലുള്ള കോര്‍കമ്മിറ്റികള്‍ സ്വീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി രൂപവല്‍കരിച്ച കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷരെ ഓരോ മണ്ഡലത്തിലെ കോര്‍കമ്മിറ്റികളാണ് […]

കേരള കോൺഗ്രസ് എമ്മിനെ വീണ്ടും ക്ഷണിച്ച യുഡിഎഫിന് മറുപടിയുമായി ജോസ് കെ മാണി

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ ചര്‍ച്ച വീണ്ടും സജീവമാകുന്നു. യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയും കൂട്ടരെയും സ്വാഗതം ചെയ്തതോടെയാണ് ചര്‍ച്ച സജീവമായത്. അതേസമയം ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ജോസ് കെ മാണിയെയും കൂട്ടരെയും യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി നിലപാട് കേരള കോണ്‍ഗ്രസ് എം സ്വീകരിച്ചില്ല. സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് തന്നെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം

അഴൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രം വേണം

മുടപുരം : നാല് റോഡുകൾ ചേരുന്ന അഴൂർ ഗണപതിയാംകോവിൽ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ദിവസേന നൂറുക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പിൽ കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം വർഷങ്ങളായുണ്ട്. 2008ൽ ആനത്തലവട്ടം ആനന്ദൻ എം.എൽ.എയായിരുന്നപ്പോൾ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാലുവർഷം മുമ്പ് തകർന്നുവീണു. പുതിയ കാത്തിരിപ്പ് കേന്ദ്രത്തിനായി അധികാരികളോട് യാത്രക്കാരും നാട്ടുകാരും ആവശ്യമുയർത്തിയിട്ടും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാൽ കടത്തിണ്ണയിൽ കയറി നിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. ചിറയിൻകീഴ്, അഴൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി […]

ഡിസംബർ 31നകം ഇക്കാര്യം ചെയ്തില്ലെങ്കിൽ

നിങ്ങളുടെ ആധാറും പാൻ കാർഡും നിർജ്ജീവമാകും; അപ്ഡേഷൻ നടത്തിയോ എന്നറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം. തിരുവനന്തപുരം : 2026 ജനുവരി മുതൽ ആധാർ നിയമങ്ങളിൽ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. ആധാർ കാർഡും പാൻ കാർഡും ഏറ്റവും അത്യാവശ്യ രേഖകളായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഈ പുതിയ മാറ്റങ്ങൾ അറിയാതെ പോകരുത്.സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, മറ്റ് തട്ടിപ്പുകൾ എന്നിവയെ ചെറുക്കുന്നതിന്, ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്യാൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുള്ള അവസാന തീയതി 2025 ഡിസംബർ 31ന് അവസാനിക്കുകയാണ്. […]

വർക്കല ശിവഗിരി തീർഥാടന കാലത്തിന് ഇന്ന് തുടക്കമായി

വർക്കല : “അറിവിൻ്റെ തീർഥാടനം’ എന്ന പേരിൽ ലോകശ്രദ്ധ നേടിയ തീർഥാടനം രാവിലെ 10ന് ഗുരുപൂജാ ഹാളിന് സമീപം പ്രത്യേകം തയാറാക്കിയ പന്തലിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി. തീർഥാടന കാലത്തിനു തുടക്കം കുറിച്ച് രാവിലെ 5ന് ഗുരുവിൻ്റെ മഹാസമാധിയിൽ അവതാര മുഹൂർത്ത പ്രാർഥന നടന്നു. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ശിവഗിരി മഠം മുൻ ട്രഷറർ സ്വാമി പരാനന്ദ […]

കൂട്ടിയും കിഴിച്ചും മുന്നണികൾ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കാൻ എൽ ഡി എഫ് ഒരുങ്ങുമ്പോൾ, വാർഡുതലത്തിൽ വിജയം വിലയിരുത്തി യു ഡി എഫ്. തിരുവനന്തപുരം നഗരസഭ നേടിയതിനോടൊപ്പം സംസ്ഥാനതലത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കാനായത് മാതൃകയാക്കാൻ എൻ ഡി എ. നിരവധി തദ്ദേശ സ്ഥാപനങ്ങൾ നഷ്ടപ്പെട്ടെങ്കിലും അടിത്തറക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നാണ് സി പി എം വിലയിരുത്തൽ. ഭരണ വിരുദ്ധ വികാരവും സ്വർണ്ണക്കൊള്ളക്കേസും വോട്ടായി മാറിയെങ്കിലും ചിട്ടയായ പ്രവർത്തനമാണ് വിജയം നൽകിയതെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. മൂന്നാം ടേം പ്രതീക്ഷിക്കുന്ന സർക്കാരിന് […]

കൊല്ലം പാരിപ്പള്ളിയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

അമ്മയെയും മകനെയും വീടിനുള്ളിലെ കിടപ്പ് മുറികളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ ലൈന (43),ഇളയമകൻ പ്രണവ് (19) എന്നിവരെയാണ് 13ന് വൈകിട്ട് 6ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈനയും പ്രണവുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 10.30 വരെ ഫോണെടുത്തിരുന്നതായി ബന്ധുകൾ പറഞ്ഞു. പിന്നീട് വിളിച്ചിട്ട് മറുപടിയില്ല. തുടർന്ന് ലൈനയുടെ ബന്ധുകൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗേറ്റും വീടിന്റെ മുറികളും പൂട്ടിയ നിലയിലായതിനാൽ കതക് ചവിട്ടിത്തുറക്കുകയായിരുന്നു. ലൈനയെ […]

Back To Top