സ്കൂൾബസ് അപകടത്തിൽപ്പെട്ട് 14 കുട്ടികൾക്ക് പരിക്ക്.
സ്കൂൾബസ് നിയന്ത്രണംതെറ്റി വൈദ്യുത പോസ്റ്റുകളിലും സമീപത്തെ മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ 14 കുട്ടികൾക്ക് പരിക്കേറ്റു. വെങ്ങാനൂർ ജങ്ഷനിലുള്ള വിപിഎസ് മലങ്കര എച്ച്എസ്എസിന്റെ സ്കൂൾബസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ 9.15-ഓടെ വിഴിഞ്ഞം-വെങ്ങാനൂർ റൂട്ടിൽ കല്ലുവെട്ടാൻകുഴിക്കടുത്തായിരുന്നു അപകടം. സീറ്റുകളിലും ബസിനുള്ളിലെ കമ്പികളിലും ഇടിച്ചായിരുന്നു കുട്ടികൾക്ക് പരിക്കേറ്റത്. ബസിൽ 86 കുട്ടികളാണ് ഉണ്ടായിരുന്നത്.



