പ്രതിശ്രുതവധുവിനെ കാണാൻപോയ യുവാവിനെ ചതുപ്പുനിലത്തിൽ കണ്ടെത്തി
ആലപ്പുഴ : വിദേശത്തുനിന്നു നാട്ടിലെത്തിയശേഷം കാണാതായ യുവാവിനെ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻനായരുടെ മകൻ വിഷ്ണുനായരെ (34)യാണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തിയത്. ദുബായിൽ ജോലിചെയ്തുവരുന്ന വിഷ്ണു ഞായറാഴ്ച വൈകീട്ട് ഏഴിനാണ് വീട്ടിലെത്തിയത്. അരമണിക്കൂറിനുശേഷം ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാൻപോയ വിഷ്ണുവിനെ പിന്നീട്, മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിൽ ചെട്ടികുളങ്ങരയിൽ എത്തിയിട്ടില്ല എന്നറിഞ്ഞ കുടുംബം മാന്നാർ പോലിസിൽ പരാതി നൽകി. ബുധനൂർ […]



