മലയിൻ കീഴ് അനധികൃത പാർക്കിംഗ്
മലയിൻകീഴ് : മാറനല്ലൂർ,മലയിൻകീഴ്,വിളപ്പിൽ,വിളവൂർക്കൽ എന്നീ പഞ്ചായത്ത് പ്രദേശത്തെ പ്രധാന ജംഗ്ഷനുകളിലെ അനധികൃത വാഹന പാർക്കിംഗ് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണ മാകുന്നു. മാറനല്ലൂർ പഞ്ചായത്തിലുൾപ്പെട്ട പോങ്ങുംമൂട്, മാറനല്ലൂർ,കണ്ടല എന്നീ ജംഗ്ഷനുകളിലും മലയിൻകീഴ് പഞ്ചായത്തിലെ മലയിൻകീഴ് ജംഗ്ഷൻ,അന്തിയൂർക്കോണം,തച്ചോട്ടുകാവ് എന്നീ ജംഗ്ഷനുകളിലും വിളപ്പിൽ പഞ്ചായത്തിലെ പേയാട് ജംഗ്ഷൻ,വിളപ്പിൽശാല,കുണ്ടമൺകടവ് എന്നീ സ്ഥലങ്ങളിലും പലപ്പോഴും വാഹനങ്ങൾ അശ്രദ്ധമായാണ് പാർക്ക് ചെയ്യുന്നത്. കാൽനടക്കാർക്കുപോലും കടന്നുപോകാനാകാത്ത വിധമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പോങ്ങുംമൂട് ജംഗ്ഷനിൽ നിന്ന് മലയിൻകീഴ് ഭാഗത്തേക്ക് പോകുന്നിടത്തെ കൊടും വളവിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് […]



