മതപരിവർത്തനത്തിന്റെ പേരിൽ അറസ്റ്റ്

നെടുമങ്ങാട് : ഉത്തർപ്രദേശിലെ കാൺപൂർ നവരംഗയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പാസ്റ്റർ ആൽബിനും കുടുംബവും നാട്ടിൽ മടങ്ങിയെത്തി. കഴിഞ്ഞ 13ന് യു പി പൊലീസ് അറസ്റ്റുചെയ്ത തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആൽബിന് മജിസ്ട്രേറ്റ് കോടതി 21ന് ജാമ്യം അനുവദിച്ചിരുന്നു. വീട്ടിൽ പള്ളിയുണ്ടാക്കി ആളുകളെയെത്തിച്ച് മതപരിവർത്തനം നടത്തുന്നെന്ന ബജ്‌രംഗ്ദൾ പ്രവർത്തകരുടെ പരാതിയിലായിരുന്നു അറസ്റ്റ്. നാട്ടിലെത്തിയ ആൽബിനെയും കുടുംബത്തെയും മന്ത്രി ജി ആർ അനിൽ കല്ലയത്തെ വസതിയിലെത്തി സന്ദർശിച്ചു. നിയമ സഹായം നൽകിയതിനും സർക്കാർ തലത്തിലുള്ള ഇടപെടലുകൾക്കും കുടുംബം […]

വിശ്വാസിസാഗരമായി നിളാതീരം

തിരുനാവായ : കേരള കുംഭമേളയെന്ന വിശേഷത്തോടെ, തിരുനാവായ നിളാമണപ്പുറത്തു നടക്കുന്ന മഹാമാഘ മഹോത്സവം ചൊവ്വാഴ്ച രാത്രിയോടെ സമാപിക്കും. ചൊവ്വാ ഴ്ച രാവിലെ യോഗീശ്വരപൂജ (പരശുരാമപൂജ)യോടെയാണ് തുടക്കം. ഇതുൾപ്പെടെയുള്ള വിശേഷ പൂജകൾ കഴിഞ്ഞാൽ സന്ന്യാസി മാരും ഭക്തരുമെല്ലാം ചേർന്ന് നടത്തുന്ന അമൃതസ്നാനം മാഘമാത്സവത്തിന്റെ പ്രധാനചടങ്ങാണ്. വിശ്വാസികൾ സന്ന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ഭണ്ഡാര’ എന്ന ചടങ്ങിനുശേഷം പങ്കെടുക്കുന്ന മുഴുവൻ പേർക്കും അന്നപ്രസാദം നൽകും. സന്ധ്യക്കുള്ള നിളാ ആരതിയോടെ മഹാമാഘമഹോത്സവം സമാപിക്കും. തൈപ്പൂയദിവസമായ ഞായറാഴ്ച പുലർച്ചെ സൂര്യകാലടി പരമേ […]

സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരുക്ക്

കല്ലമ്പലം : കവലയൂർ പള്ളിക്ക് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. ബസിലെ യാത്രക്കാരായ ആഗ്നസ് ബേബി (63), ഓമന (63), ആദി ലക്ഷ്മി (8), ആശ തുടങ്ങി 5 പേർക്കും ടിപ്പർലോറിയിലെ ഡ്രൈവർ ചേന്നൻകോട് സ്വദേശി ജയചന്ദ്രബാബു (68),ഇയാളുടെ സഹായി എന്നിവർക്കുമാണ്‌ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും,രണ്ടുപേരെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ആറ്റിങ്ങൽ വലിയകുന്ന് ഗവ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ആർ […]

നിയമ ലംഘനം 10 കഴിഞ്ഞാൽ ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം : വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്നയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി വർഷത്തിൽ പത്തോ അതിലധികമോ എന്ന് പരിഷ്കരിച്ച് സംസ്ഥാനത്ത് നടപ്പാക്കാമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് സർക്കാരിന് വകുപ്പ് റിപ്പോർട്ട് നൽകും. ജനുവരി ഒന്നുമുതൽ പ്രബല്യത്തിൽ വന്ന നിയമ ഭേദഗതി സംസ്ഥാനത്ത് അതേപടി നടപ്പാക്കില്ലെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് വകുപ്പിന്റെ നീക്കം. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്. എന്നാൽ,​ ചരക്ക് ലോറികൾ, ബസുകൾ തുടങ്ങിയവയാണ് കൂടുതലായി നിയമലംഘനം നടത്തുന്നതെന്നും […]

നെയ്യാറിലെ ആഴമുള്ള കയത്തിൽ വീണ്

നെയ്യാറ്റിൻകര : ഈരാറ്റിൻപുറത്ത് പ്ളസ്ടു വിദ്യാ‌ർത്ഥി മുങ്ങിമരിച്ചത് നെയ്യാറിലെ ആഴമുള്ള കയത്തിൽ. കാട്ടാക്കട തൂങ്ങാപാറ അമൃതം വീട്ടിൽ അനിൽകുമാ‌ർ,രജനി ദമ്പതികളുടെ മകൻ അഭിനവാണ് (18) മരിച്ചത്. കാട്ടാക്കട പി ആർ വില്യം സ്കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായിരുന്നു.ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. സ്കൂളിലെ ഏഴ് കുട്ടികളാണ് ഇവിടെയെത്തിയത്. ഇതിൽ നാല് വിദ്യാർത്ഥികൾ കുളിക്കാനായി വെള്ളത്തിലിറങ്ങി. ഇതിനിടെ ചാരുപാറ സ്വദേശി അഭിനന്ദും അഭിനവും ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുള്ളവർ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. എന്നാൽ അഭിനവ് വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. […]

എസ് ബി ഐ കോവളം ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം

കോവളം : കോവളത്ത് പുതുതായി ആരംഭിക്കുന്ന എസ് ബി ഐ ബ്രാഞ്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം എം വിൻസെന്റ് എം എൽ എ നിർവഹിച്ചു. എസ് ബി ഐ റീജിയണൽ മാനേജർ റോഷൻ ജി എസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മാനേജർ പ്രദീഷ്‌കുമാർ വി, കോവളം ബ്രാഞ്ച് മാനേജർ അരുൺ എം കെ, അഡ്വ കോവളം സി.സുരേഷ് ചന്ദ്രകുമാർ,അഡ്വ ബി സുകേശൻ, അഡ്വ കെ വി അഭിലാഷ്,റൂഫസ് ഡാനിയേൽ, ആർ എസ് ശ്രീകുമാർ,വിജയപ്രദീപൻ, ഭഗത് റൂഫസ്, കോവളം പി […]

അണ്ടര്‍ 19 ലോകകപ്പില്‍ ടോസിനിടെ പാക് നായകനെ മൈതാനമധ്യത്തില്‍ അവഗണിച്ച് ആയുഷ് മാത്രെ

ബുലവായോ: അണ്ടര്‍ 19 ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ മൈതാനത്തിന് പുറത്തെ ചര്‍ച്ചയായി ടോസിനിടെ നടന്ന നാടകീയ രംഗങ്ങള്‍. ടോസിനായി മൈതാന മധ്യത്തിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ പാക് നായകന്‍ ഫര്‍ഹാന്‍ യൂസഫിന് ഹസ്തദാനം നല്‍കാന്‍ തയ്യാറായില്ല. ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ടീമുകള്‍ കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന ഔദ്യോഗിക നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. 2025-ല്‍ പഹല്‍ഗാം ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ ടീമും ഏഷ്യാ […]

ഫെബ്രുവരിയില്‍വൈദ്യുതി ബില്‍ കുറയും

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല. അതേസമയം, ദ്വൈമാസ ബില്ലിങ്ഉപഭോക്താക്കളില്‍നിന്ന് യൂനിറ്റിന് നാല് പൈസ ഇന്ധനസര്‍ചാര്‍ജ് ഈടാക്കും. ജനുവരിയില്‍ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതിനാല്‍ ഫെബ്രുവരിയിലെ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങളും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ താരിഫ് റെഗുലേഷനും പ്രകാരം, 2023 ഏപ്രില്‍ മുതല്‍ ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനം ഇന്ധന സര്‍ചാര്‍ജ് ആയി […]

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം

ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ; 20 ദേശീയ ജലപാതകൾ ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം

കേന്ദ്ര ബജറ്റ് 2026 ഒറ്റ നോ ട്ടത്തിൽ

കേരളത്തിന് അതിവേഗ റെയില്‍ ഇല്ല, രാജ്യത്ത് 7 അതിവേഗ റെയില്‍ ഇടനാഴികള്‍ഇന്ത്യയെ ബയോ ഫാര്‍മ നിര്‍മാണ ഹബ്ബാക്കുമെന്ന് ധനമന്ത്രി, ബയോഫാര്‍മ ശക്തി പദ്ധതിക്ക് 10,000 കോടി കേന്ദ്ര ബജറ്റ് ; സൂക്ഷ്മ. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് കൈത്താങ്ങ്, SME വളര്‍ച്ചാ ഫണ്ടിലേക്ക് 10,000 കോടി ആയുര്‍വേദ ഉത്പന്നങ്ങളുടെകയറ്റുമതി പ്രോത്സാഹിപ്പിക്കും, ആയുര്‍വേദത്തി ന്മൂന്ന്ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കേന്ദ്ര ബജറ്റ് ; കേരളത്തില്‍ ഉള്‍പ്പെടെ കടലാമ പരിപാലന പദ്ധതി കേന്ദ്ര ബജറ്റ് ; അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും കേന്ദ്ര […]

Back To Top