ഭിന്നശേഷി കുഞ്ഞുങ്ങൾക്ക് സൗജന്യ ആയുർവേദ ക്യാമ്പ്

ഭിന്നശേഷി കുഞ്ഞുങ്ങൾക്കായി 18ന് രാവിലെ 11 മുതൽ 2 വരെ പൂജപ്പുര സ്തീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് നടത്തും. ഈ മെഡിക്കൽ ക്യാമ്പ് നടത്തും. ഈ മെഡിക്കൽ സ്ക്രീനിങ് ക്യാമ്പിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ സ്നേഹധാര പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

12 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ആയുർവേദ ചികിത്സ, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയർ തെറാപ്പി തുടങ്ങിയവ സൗജന്യമായി നൽകുന്ന പദ്ധതിയാണ് സ്നേഹധാര. ക്യാമ്പിൽ 12 വയസിനു താഴെയുള്ള ഭിന്നശേഷി കുഞ്ഞുങ്ങളെ മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം കൊണ്ടുവരണം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top