ബ്ലൂ ബേർഡ് ബ്ലോക്ക് 2 വിക്ഷേപിച്ചു
ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ. ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാണിജ്യ ഉപഗ്രഹമായ ‘ബ്ലൂബേർഡ് ബ്ലോക്ക്-2’ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം 3 ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ബുധനാഴ്ച രാവിലെ 8.54 നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ മണ്ണിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. ഏകദേശം 6,100 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം അമേരിക്കൻ കമ്പനിയായ ‘എഎസ്ടി സ്പേസ് […]



