വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു

വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ജനുവരി 15 ന് ( വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

തമിഴ്നാട്ടിലെ വിളവെടുപ്പ് ഉൽസവമാണ് തൈപ്പൊങ്കൽ. വിളവെടുപ്പ് സമൃദ്ധമാക്കിയ സൂര്യദേവനോടുള്ള നന്ദി പ്രകടനമായാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ജനുവരി 15 മുതൽ 18 വരെ നാല് ദിവസം അവധിയാണ്. കേരളത്തിലെ അതിർത്തി ജില്ലകളിലും തൈപ്പൊങ്കൽ ആഘോഷിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top