സ്കൂൾ വിദ്യാർത്ഥി ചെന്നിത്തല നവോദയ സ്കൂളില്‍ ആത്മഹത്യ ചെയ്തു
മുതുകുളം : ചെന്നിത്തല നവോദയ സ്കൂളില്‍ മുതുകുളം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പ്ലസ് വണ്ണിന് പഠിക്കുന്ന മുതുകുളം, സ്വദേശിയായ അഭിഗീതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കുട്ടിയെ ക്ലാസില്‍ കണ്ടിരുന്നില്ല. അങ്ങനെ നടത്തിയ തിരച്ചിലിനൊടുവിലാണ് ഹോസ്റ്റലിലെ ശുചിമുറിക്കടുത്ത് കുട്ടിയെ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പരിസരത്ത് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ആത്മഹത്യാക്കുറിപ്പില്‍ ഐ ഹേറ്റ് മൈ ലൈഫ് എന്നാണ് എഴുതിയിരിക്കുന്നത്. […]



