SIR ൽ ജനുവരി 22 വരെ പേര് ചേർക്കാം
നിലവില്‍ പ്രസിദ്ധീകരിച്ച എസ്ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കാനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രത്തല്‍ ഖേല്‍ക്കര്‍. ഇതിനായി ഫോം 6 പൂരിപ്പിച്ചു നല്‍കണം. ഇതിനൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ടതുണ്ട്. ഇന്നുമുതല്‍ ഒരു മാസത്തേക്കാണ് പരാതികള്‍ ഉള്‍പ്പെടെ പരിഗണിക്കുക. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. വിദേശത്തുള്ളവര്‍ക്ക് പേരുവിവരങ്ങള്‍ ചേര്‍ക്കാന്‍ ഫോം 6 എ നല്‍കണം. എല്ലാ ഫോമുകളും വൈബ്സൈറ്റില്‍ ലഭ്യമാണ്. ബിഎല്‍ഒമാരെ സമീപിച്ചും ഫോമുകള്‍ പൂരിപ്പിച്ചു നല്‍കാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. വിലാസം […]



