എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യും.
എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ് പിന്തുണയെന്ന് എംവി ഗോവിന്ദൻ. എൻഎസ്എസ് പിന്തുണ എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് ഗുണം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ് പിന്തുണയെന്നും എല്ലാ വോട്ടും ഇടതുമുന്നണിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാരിന്റെ മൂന്നാംവരവിന് കേരളം തയാറെടുത്തിരിക്കുകയാണെന്നും ശബരിമലയിലെ യുവതീപ്രവേശം അടഞ്ഞ അധ്യായമാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ബിജെപിയിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കണം. കേരളത്തിലെ ബിജെപിയുടെ ഒരു വിഭാഗവും കേന്ദ്രമന്ത്രിയും […]



