ഷാഫിയുടെയും രാഹുലിൻ്റെയും സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്തണം; എഐവൈഎഫ്
ഇരുവരും ചേർന്ന് പാലക്കാട് നിയമ സഭാ ഉപതെരഞ്ഞെടുപ്പ് വേളയില്‍ ട്രോളി ബാഗില്‍ പണം കടത്തിയെന്നും പരാതിയിൽ ചൂണ്ടി കാണിക്കുന്നു തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം പിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്ന് പരാതി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോനാണ് ഡിജിപിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. ഇരുവർക്കും പിന്നിൽ വലിയൊരു ക്രിമിനൽ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ജിസ്മോൻ പരാതിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിൽ രാഷ്ട്രീയ രംഗത്ത് വലിയൊരു ക്രിമിനൽ സംഘം വളർന്നു കൊണ്ടിരിക്കുന്നു. പണവും […]



