‘റൂംഫോർ റിവർ’ പറച്ചിലിൽ ഒതുങ്ങി.

‘റൂംഫോർ റിവർ’ പറച്ചിലിൽ ഒതുങ്ങി.

സന്തോഷ് രാജശേഖരൻ.

തിരുവനന്തപുരം : കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണം നടപ്പിലാക്കാൻ നെതർലാൻസിൽ നിന്നും മുഖ്യമന്തിയും സംഘവും യാത്ര പോയി വന്ന് പറഞ്ഞ ‘റൂം ഫോർ റിവർ’ പദ്ധതി നടക്കില്ലായെന്ന സൂചന നൽകി മന്ത്രി റോഷി അഗസ്റ്റിൻ.

റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ നാലരക്കോടിയുടെ ഭരണാനുമതി നൽകിയിരുന്നതായി മന്ത്രി നിയമസഭയിൽ പറഞ്ഞു.

വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനും തീരുമാനിച്ചു.

1.38 കോടി രൂപ ഹൈഡ്രോ ഡൈനാമിക് പഠനത്തിന് ചെലവിടാൻ 2020 ൽ ഉത്തരവും നൽകി.
2021 ൽ പഠനത്തിന്റെ കൺസൾട്ടൻസി സേവനത്തിന് ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

എന്നാൽ പിന്നെ ഒന്നും നടന്നില്ല.

തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിലും ഒരു എത്തുംപിടിയുമില്ല.

ഫലത്തിൽ മുഖ്യമന്ത്രിയും സംഘവും പണം ചെലവഴിച്ച് നെതർലാൻഡിൽ പോയപ്പോൾ കൊണ്ടുവന്ന ഐഡിയ ‘റൂം ഫോർ റിവർ’ യാഥാർത്ഥ്യം ഇവിടെ വെറും സങ്കൽപ്പമായി ‘ഇച്ഛാശക്തിയില്ലായ്മ’ എന്ന റിവറിൽ ലക്ഷ്യം കാണാതെ മുങ്ങിത്താഴുന്നു എന്നു വേണം കരുതാൻ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top