പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുൽപ്പള്ളി ആച്ചനഹള്ളി നായ്ക്ക ഉന്നതിയിലെ കുമാരൻ ആണ് മരിച്ചത്. വിറക് ശേഖരണത്തിനായി കാട്ടിലേക്ക് പോയതായിരുന്നു കുമാരൻ ഇതിനിടയിലാണ് കടവയുടെ പിടിയിൽ അകപ്പെട്ടത്. വണ്ടിക്കടവ് ചെട്ടിമറ്റം ഭാഗത്ത് നിന്നാണ് കടുവ പിടിച്ചത്. പിന്നീട് പാറ ഇടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നാളെ കെ മാർട്ട് സഹായം ലഭ്യമല്ല

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് ഡിലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ പുരോഗമിക്കുന്നതിനാൽ നാളെ21/12/2025 (ഞായർ) പൊതുജനങ്ങൾക്ക്കെ സ്മാർട്ട് സോഫ്റ്റ്‌വെയർ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതല്ല എന്ന് ഐ.കെ. എം. എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഡിസംബർ 21 ന് ശേഷം തുടർന്നും കെ സ്മാർട്ട് സേവനം ലഭ്യമാവുന്നതാണ്. ബാലചന്ദ്രൻ നായർ. Mവില്ലേജ് ന്യൂസ് മീഡിയ റിപ്പോർട്ടർഉളിയാഴ് ത്തുറ

വരന്റെ വീട്ടിലെത്തി ബ്ലേഡ് മാഫിയക്കാരുടെ ഭീഷണി

വധുവിന്റെ വീട്ടുകാർ പണം നൽകാനുണ്ടെന്നു കാട്ടി വരന്റെ വീട്ടിലെത്തി ബ്ളേഡ് മാഫിയക്കാരുടെ ഭീഷണി. ഇതേത്തുടർന്ന് വരന്റെ വീട്ടുകാർ വിവാഹത്തിൽനിന്നു പിന്മാറി. വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചു. ഞെക്കാട് അമ്പിളിമുക്ക് സ്വദേശിനിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ ചികിത്സ നൽകി. 17-ന് വൈകീട്ടോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മ ചിലരിൽനിന്നു പണം കടം വാങ്ങിയിരുന്നു. എന്നാൽ, ഏറക്കുറെ മുതലും പലിശയും അടച്ചുതീർത്തെങ്കിലും പലിശക്കാർ ഇവരുടെ വീട്ടിലെത്തി പണം ചോദിച്ചിരുന്നു. പിന്നീട് പെൺകുട്ടിയുടെ അച്ഛൻ മരിച്ചതോടെ […]

ആപ്പിൾ ചിഹ്നത്തിൽ ജയിച്ച സ്ഥാനാർഥി നന്ദി പറയാൻ വീടുകളിൽ എത്തിയത് ആപ്പിളുകളുമായി

മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാർഡിൽ വിമത സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച നല്ലേങ്ങര ഇബ്രാഹിമാണ് വീടുകളിൽ ആപ്പിളുകൾ എത്തിച്ചത്. നാലാം വാർഡിലെ നാനൂറോളം വീടുകളിലും നല്ലേങ്ങര ഇബ്രാഹിം ആപ്പിളുകൾ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. മുസ്ലിം ലീഗ് പ്രവർത്തകനായ ഇബ്രാഹിം നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിച്ചത്. ‘ആപ്പിൾ’ ചിഹ്നത്തിൽ ജനവിധി തേടിയ ഇബാഹിം 237 വോട്ടുകളുടെ ഭൂരിപ ക്ഷത്തിലാണ് വിജയിച്ചത് .

നടൻ ശ്രീനിവാസൻ അന്തരിച്ചു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിം​ഗ് ആർ‌ട്ടിസ്റ്റെന്ന് നിലയിലും പ്രവർത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസൻ്റെ സഹപാഠിയായിരുന്നു. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ […]

അടുക്കളയിൽ ഗ്യാസ് ലീക്ക് തടയുവാൻ ആറ് കാര്യങ്ങൾ

ഇന്ന് മിക്ക വീടുകളിലും ഗ്യാസ് സ്റ്റൗവാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഉപയോഗം കൂടിയതിന് അനുസരിച്ച്‌ അപകടങ്ങളും വർധിക്കുന്നു. ഗ്യാസ് ചോർച്ചയും, തീപിടുത്തവുമെല്ലാം നിരന്തരം നമ്മള്‍ കേള്‍ക്കുന്ന വാർത്തകളാണ്. ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്ബോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതാണ്. അടുക്കളയില്‍ നല്ല വായുസഞ്ചാരം കിട്ടുന്ന സ്ഥലത്താവണം എല്‍പിജി സിലിണ്ടർ വെയ്‌ക്കേണ്ടത്. അതേസമയം സിലിണ്ടർ ചരിച്ചു വെയ്ക്കുന്നത് പൂർണമായും ഒഴിവാക്കാം. ഇത് ഗ്യാസ് ചോർച്ച ഉണ്ടാവാൻ കാരണമാകുന്നു. സിലിണ്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന റബ്ബർ ഹോഴ്‌സില്‍ നിന്നുമാണ് ഗ്യാസ് ചോരാറുള്ളത്. കാലക്രമേണ ഈ റബ്ബർ ഹോഴ്‌സില്‍ […]

ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

മഞ്ഞും വിഷപ്പുകയും. ഡല്‍ഹിയില്‍ പുക മഞ്ഞിലും വിഷപ്പുകയിലും ജന ജീവിതം ദുസ്സഹമായി തുടരുന്നു. വായു ഗുണനിലവാരം ഇന്ന് 382 ആണ് രേഖപെടുത്തിയ ശരാശരി എ ക്യു ഐ. വളരെ മോശം വിഭാഗത്തിലാണ് വായു ഗുണനിലവാരം. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിഷപ്പുകക്കൊപ്പം കനത്ത മുടല്‍മഞ്ഞും കൂടിയായപ്പോള്‍ ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. വ്യോമ ഗതാഗതത്തെ കനത്ത മൂടല്‍ മഞ്ഞ് ഗുരുതരമായി ബാധിച്ചു. പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഇന്ന് മാത്രം ഡല്‍ഹി വിമാനത്താവളത്തില്‍ 73 […]

ഹാൽ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു

സെന്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കൊടുവില്‍ ഹാല്‍ സിനിമയ്ക്ക് U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. ഡിസംബര്‍ 25നാണ് റിലീസ്. നാളെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം വിവാദത്തിലായത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശമാണ് സെന്‍സര്‍ ബോര്‍ഡ് ഹാല്‍ സിനിമയ്ക്കെതിരേ നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നീക്കത്തിനെതിരേ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ […]

ഹയർസെക്കൻഡറി രണ്ടാം വർഷ ഹിന്ദി പരീക്ഷ മാറ്റിവെച്ചു

2025-26 അധ്യയനവർഷത്തെ ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടക്കാനിരുന്ന ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം നടത്തും.

ശബരിമല സ്വർണ്ണ മോഷണക്കേസ്

പങ്കജ് ഭണ്ഡാരിയും ഗോവർധനനും അറസ്റ്റിൽ. ശബരിമല സ്വർണമോഷണക്കേസിൽ നിർണായക അറസ്റ്റ്. കോസുമായും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായും അടുത്ത ബന്ധം പുലർത്തിയ പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനുമാണ് അറസ്റ്റിലായിരിക്കുന്നത്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ ആണ് പങ്കജ് ഭണ്ഡാരി.കർണാടകയിലെ വ്യവസായിയാണ് ഗോവർദ്ധൻ. ഇവരെയാണ് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ എസ് ഐ ടി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തിയതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.ശബരി മലയിൽ നിന്ന് കവർന്ന സ്വർണം പങ്കജ് ഭണ്ഡാരിയുടെ സ്മാർട് ക്രിയേഷനിലെത്തിച്ചാണ് […]

Back To Top