സൂക്ഷിച്ചത് പ്ലാസ്റ്റിക് ടിന്നില്‍, ഒപ്പം സൗദി റിയാലും

സൂക്ഷിച്ചത് പ്ലാസ്റ്റിക് ടിന്നില്‍, ഒപ്പം സൗദി റിയാലും

ചാരുംമൂട് : ആലപ്പുഴയിൽ സ്‌കൂട്ടർ ഇടിച്ച്‌ മരിച്ച യാചകൻ്റെ സഞ്ചിയിൽ ഉണ്ടായിരുന്നത് നാലരലക്ഷം രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന വ്യക്തിയുടെ സഞ്ചിയിലാണ് ഇത്രയധികം രൂപ കണ്ടെത്തിയത്. പ്ലാസ്റ്റിക് ടിന്നിലാക്കി സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്.

പോലീസ് സ്റ്റേഷനിൽ പണം എണ്ണിത്തിട്ടപ്പെടുത്തുന്നു.

ജനുവരി അഞ്ച് തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇയാളെ സ്കൂട്ടർ ഇടിച്ചത്. പരിക്കേറ്റ് വീണ ഇയാളെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അനിൽ കിഷോർ, തൈപറമ്പിൽ കായംകുളം എന്നായിരുന്നു ഇയാൾ ആശുപത്രിയിൽ പറഞ്ഞ മേൽവിലാസം. തലയ്‌ക്ക്‌ പരിക്കുള്ളതിനാൽ വിദഗ്ധചികിത്സ നൽകണമെന്ന് ഡോക്‌ടർ നിർദേശിച്ചെങ്കിലും രാത്രിയോടെ ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top