വി വി രാജേഷ് മേയറാകും
തിരുവനന്തപുരം : സസ്പെൻസ് പൊളിച്ചു കൊണ്ട് പുതിയ കോർപ്പറേഷൻ മേയറായി വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചു. കരിമംവാർഡ് കൗൺസിലർ ആശാനാഥ് ആയിരിക്കും ഡെപ്യൂട്ടി മേയർ.
തിരുവനന്തപുരം : സസ്പെൻസ് പൊളിച്ചു കൊണ്ട് പുതിയ കോർപ്പറേഷൻ മേയറായി വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചു. കരിമംവാർഡ് കൗൺസിലർ ആശാനാഥ് ആയിരിക്കും ഡെപ്യൂട്ടി മേയർ.
ബംഗ്ലദേശ് പൗരന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. വിറ്റ്ല പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രദീപ്, വിറ്റ്ലയിൽ താമസമാക്കിയ ബംഗ്ലദേശ് പൗരൻ ശക്തി ദാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ സ്റ്റേഷനിലെ കോൺസ്റ്റബിൾ സാബു മിർസിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ വർഷമാദ്യം ശക്തി ദാസ് പാസ്പോർട്ടിന് അപേക്ഷിച്ചപ്പോൾ മേൽവിലാസത്തിലെ പ്രശ്നങ്ങൾ കാരണം വെരിഫിക്കേഷൻ ചുമതലയുണ്ടായിരുന്ന സാബു മിർസി നടപടികൾ നിർത്തിവച്ചിരുന്നു. ശക്തി ദാസ് ജൂണിൽ വീണ്ടും അപേക്ഷ നൽകി. സാബു മിർസിയുടെ പേരിൽ […]
ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് . യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ […]
ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. എട്ട് മാസം ഗര്‍ഭിണിയായ യുവതിയോടാണ് പങ്കാളിയുടെ ക്രൂരത. യുവതിയുടെ കൈക്കും കാലിനും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. യുവതിയുടെ പങ്കാളിയായ പെരുവല്ലി സ്വദേശി ഷാഹിദ് റഹ്മാന് മയക്കുമരുന്നിന് അടിമയെന്നാണ് വിവരം. കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിന് ഇന്നലെ ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിട്ടയച്ചു. ഇതിന് ശേഷമാണ് ഷാഹിദ് വീട്ടിലെത്തി യുവതിയെ ആക്രമിച്ചത്. ഒരു വര്‍ഷമായി യുവതിയും […]
നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്നാട് സര്‍ക്കാര്‍ ബസും കാറുകളും കൂട്ടിയിടിച്ച് വന്‍ അപകടം. കടലൂര്‍ ജില്ലയില്‍ തിട്ടക്കുടിക്ക് സമീപത്ത് ഉണ്ടായ അപകടത്തില്‍ ഒമ്പതു പേര് മരിച്ചു. ടയര്‍ പൊട്ടിത്തെറിച്ച് ബസ് നിയന്ത്രണം വിട്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.തിരുച്ചിയില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തിട്ടക്കുടി എഴുത്തൂരിലെത്തിയപ്പോള്‍ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് ഡിവൈഡര്‍ തകര്‍ത്ത് മറികടന്ന് എതിരെ വന്ന രണ്ട് കാറുകളില്‍ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും നിശ്ശേഷം […]
കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി സ്ലീപ്പർ ബസിലേക്ക് ഇടിച്ചുകയറിതിനെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ 17 പേർക്ക് ദാരുണാന്ത്യം. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗോർലത്തു ക്രോസിൽ ദേശീയപാത 48-ലാണ് അപകടമുണ്ടായത്. ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് തീപിടിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.
2025-ലെ കേരള വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നതും എന്നാൽ 01.01.2026 ലെ കരട് പട്ടികയിൽ ഉൾപ്പെടാത്തതുമായ ASD വോട്ടർമാരുടെ പട്ടിക. 2026-ലെ ഡ്രാഫ്റ്റ് റോൾ പ്രസിദ്ധീകരിച്ചതിനുശേഷംക്ലെയിമുകളും, എതിർപ്പുകളും സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കാലയളവിൽ, അതായത് 23/12/2025 മുതൽ 22/01/2026 വരെയുള്ള കാലയളവിൽ, ഡിക്ലറേഷൻ ഫോമും അനുബന്ധ രേഖകളും സഹിതം പരാതിക്കാർക്ക് ഫോം 6 ൽ അവരുടെ ക്ലെയിമുകൾ സമർപ്പിക്കാം. BLO – BLA മീറ്റിംഗ് മിനിട്സ് ചുവടെ ഉള്ള ലിങ്കിൽ കിട്ടും. SIR 2026 – ASD LISTഒഴിവാക്കപ്പെട്ടവരുടെ v […]
കേന്ദ്ര ബിജെപിയും രാജീവ് ചന്ദ്രശേഖറും ശ്രീലേഖ മേയറാവട്ടെ എന്ന സ്റ്റാൻഡിൽ ഉറച്ചുനിൽക്കുമ്പോൾ ജില്ലാ ബി ജെ പിയും ചില സംസ്ഥാന നേതാക്കളും വി വി രാജേഷിനുവേണ്ടി വാദിക്കുന്നതാണ് മേയർ പ്രഖ്യാപനം വൈകുന്നതെന്ന് സൂചന. മിടുക്കിയായ ഐ പി എസുകാരി, പുതുമുഖം, ആദ്യ തവണ തന്നെ സാമാന്യം നല്ല മാർജിനിൽ ജയം എന്നിവയാണ് ശ്രീലേഖയെ പിന്തുണയ്ക്കുന്നതെങ്കിൽ കൗൺസിലിൽ പരിചയം, സാധാരണ ക്കാരായ പ്രവർത്തകരുടെ പിന്തുണ എന്നിവയാണ് വി വി രാജേഷിന് അനുകൂല ഘടകം. ഡെപ്യൂട്ടി മേയർ സ്ഥാനം വനിതാ […]
പല സംസ്ഥാനങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങളും കൂട്ടായ്മകളും സംഘ്പരിവാര്‍ തടയുന്നത് പതിവായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രാജ്യത്ത് ഉടനീളെ ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നു. നമ്മുടെ കേരളത്തില്‍, പാലക്കാട് കരോള്‍ സംഘത്തെ തടഞ്ഞു. ക്രിസ്തുമസിന് കേക്കുമായി നമ്മുടെ വീടുകളില്‍ എത്തുന്നവരില്‍ ചിലര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്. അവരാണ് രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്നത്. ബൈബിള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്ന് സംഘ്പരിവാര്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. സംഘ്പരിവാറിന്റെ ജനാധിപത്യവിരുദ്ധ ചെയ്തികളെ രാജ്യവ്യാപകമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രവാസി യുവാവിനെ കോഴിക്കോട് കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര കുരിയാടി ആവിക്കല്‍ സ്വദേശി ഉപ്പാലക്കല്‍ കൂട്ടില്‍ വിദുല്‍ പ്രസാദ്(27) ആണ് മരിച്ചത്. കല്ലുമ്മക്കായ പറിക്കാന്‍ പോയ യുവാവിനെയാണ് കടലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന വിദുല്‍ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിദുലിനെ കാണാതാവുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ആണ് കടലിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.വിക്കല് ബീച്ച് കരഭാഗത്ത് നിന്ന് 50 മീറ്റര്‍ അകലെയുള്ള പാറക്കെട്ടില്‍ കല്ലുമ്മക്കായ പറക്കാനായാണ് വിദുല്‍ […]