തിരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിക്കണം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : ഹരിത ചട്ടം പാലിക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദപരമായി നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന്റെ നിർദേശപ്രകാരമുള്ള ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ ശുചീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് നിർദേശിച്ചു.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മാലിന്യപരിപാലനം വീഴ്ച്ച കൂടാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല ജില്ലാ കളക്ടർമാർക്കാണ്. ഇതിനായി അസിസ്റ്റന്റ്‌റ് […]



