ഹൈക്കോടതിയിൽ മൂത്രമൊഴിച്ച് പ്രവർത്തനം തടസപെടുത്തിയ മരപ്പട്ടിയെ പിടികൂടി.
കൊച്ചി : ഹൈക്കോടതിയിൽ മൂത്രമൊഴിച്ച് ഒരു ദിവസത്തേക്ക് പ്രവർത്തനം തടസപെടുത്തിയ മരപ്പട്ടിയെ പിടികൂടി. ചൊവ്വാഴ്ച ഉച്ചയോടെയാണ് പിടികൂടിയത്. മരപ്പട്ടി മൂത്രത്തിന്റെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഹൈക്കോടതി നടപടികള്‍ ഇന്ന് താല്ക്കാലികമായി നിർത്തി വച്ചിരുന്നു. അഞ്ച് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മരപ്പട്ടിയെ പിടികൂടിയത്. അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രമായിരുന്നു ഇന്ന് പരിഗണിച്ചത്. അഭിഭാഷകർ ഇരിക്കുന്ന സ്ഥലത്തും കനത്ത ദുർഗന്ധമുണ്ടായിരുന്നു. കേസുകള്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവച്ചത്. കോടതി ഹാളിൽ ഇന്നലെ […]



