പെരുവണ്ണാമൂഴി : അണ്ണക്കുട്ടൻചാലിൽ കാട്ടാന കൃഷി നശിപ്പിച്ചു.
ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് പത്തിൽപ്പെട്ട കർഷകൻ തണ്ടയിൽ വർക്കിയുടെ കൃഷിയിടമാണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി നശിപ്പിച്ചത്.
തെങ്ങും കമുങ്ങുമെല്ലാം തകർത്തിട്ടുണ്ട്.
പെരുവണ്ണാമൂഴി ഡാം റിസർവോയർ തീരത്താണ് വർക്കിയുടെ കൃഷിയിടം. മറുകര വനഭൂമിയാണ്.ഇവിടെനിന്നാണ് റിസർവോയർ നീന്തിക്കടന്ന് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽപ്പെടുന്ന ഭാഗമാണിത്.
