എം​സി റോ​ഡിലെ ഓ​ട​ക​ൾ തു​റ​ന്നു​ത​ന്നെ

എം​സി റോ​ഡിലെ ഓ​ട​ക​ൾ തു​റ​ന്നു​ത​ന്നെ

പെ​രു​മ്പാ​വൂ​ർ : ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ട് 15 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​ധാ​ന സ്‌​റ്റേ​റ്റ് ഹൈ​വേ ആ​യ എം​സി റോ​ഡി​ലെ ഓ​ട​ക​ൾ ഇ​പ്പോ​ഴും തു​റ​ന്നു​ത​ന്നെ കി​ട​ക്കു​ന്നു. ഈ ​ഓ​ട​ക​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും റോ​ഡ് ഗ​താ​ഗ​ത​ത്തി​നും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി തു​ട​രു​ക​യാ​ണ്.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ക​ർ​മ​സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ക​ർ​മ​സ​മി​തി അ​ധ്യ​ക്ഷ​ൻ വ​ർ​ഗീ​സ് പു​ല്ലു​വ​ഴി.

ഹൈ​വേ ആ​രം​ഭി​ക്കു​ന്ന അ​ങ്ക​മാ​ലി മു​ത​ൽ മൂ​വാ​റ്റു​പു​ഴ വ​രെ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ 50 മീ​റ്റ​റു​ക​ൾ മു​ത​ൽ 200 മീ​റ്റ​ർ അ​ക​ല​ത്തി​ൽ ഓ​ട​ക​ളി​ൽ സ്ലാ​ബ് സ്ഥാ​പി​ച്ചി​ട്ടി​ല്ല. പ​തി​വാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ റോ​ഡി​ന്‍റെ ഇ​ട​യി​ൽ നി​ന്ന് കാ​ടു​വ​ള​ർ​ന്ന് ഓ​ട​ക​ൾ​മൂ​ടി റോ​ഡ് വ​രെ എ​ത്തി​നി​ൽ​ക്കു​ന്നു. അ​ങ്ക​മാ​ലി​ക്കു സ​മീ​പ​മു​ള​ള നാ​യ​ത്തോ​ട് ജം​ഗ്ഷ​ൻ, ചേ​ലാ​മ​റ്റം, വ​ല്ലം, കാ​ഞ്ഞി​ര​ക്കാ​ട്, വ​ട്ട​ക്കാ​ട്ടു​പ​ടി, മ​ല​മു​റി, ന​ങ്ങേ​ലി​പ്പ​ടി, പു​ല്ലു​വ​ഴി, താ​യ്ക്ക​ര​ച്ചി​റ, കീ​ഴി​ല്ലം ഹൈ​ല​വ​ൽ ക​നാ​ൽ, തൃ​ക്ക​ള​ത്തൂ​ർ, വാ​ഴ​പ്പി​ള്ളി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ എം​സി റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും വ്യാ​പ​ക​മാ​യി ഓ​ട​ക​ൾ മൂ​ടി​യി​ട്ടി​ല്ല.

വ​ട്ട​ക്കാ​ട്ടു​പ​ടി, താ​യ​റ​ച്ചി​റ, പ​ര​ത്തു​വ​യ​ലി​പ്പ​ടി, കീ​ഴി​ല്ലം, തൃ​ക്ക​ള​ത്തൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണ് നി​റ​ഞ്ഞു സ്ലാ​ബു​ക​ൾ ത​ക​ർ​ത്ത് ഓ​ട​ക​ൾ ബ്ലോ​ക്ക് ആ​യ അ​വ​സ്ഥ​യി​ലാ​ണ്. തു​റ​ന്നു​കി​ട​ക്കു​ന്ന ഓ​ട​ക​ൾ മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത് വ​ലി​യ സാ​മൂ​ഹ്യ ശ​ല്യ​മാ​യി മാ​റി​യി​ട്ടു​ണ്ട്.

ഓ​ട​ക​ളി​ൽ സെ​പ്റ്റി​ക് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള​ള മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന സം​ഭ​വ​ങ്ങ​ൾ ഇ​തി​നോ​ട​കം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്നു. 2002-ൽ ​കെ​എ​സ്‌​ടി​പി (കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് പ്രോ​ജ​ക്റ്റ്) തു​ട​ക്കം ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​ങ്ക​മാ​ലി മു​ത​ൽ മു​വാ​റ്റു​പു​ഴ​വ​രെ​യു​ള്ള എം​സി റോ​ഡി​ന്‍റെ ന​വീ​ക​ര​ണം 2010ൽ ​പൂ​ർ​ണ​മാ​ക്കി​യ​ത്.

പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​വും ഓ​ട​ക​ൾ ഈ ​അ​വ​സ്ഥ​യി​ൽ തു​ട​രാ​ൻ കാ​ര​ണം. ഓ​ട​ക​ളു​ടെ പ​രി​പാ​ല​ന​ച്ചു​മ​ത​ല ഒ​പി​ബി​ആ​ർ​സി (ഔ​ട്ട്പു​ട്ട് ആ​ൻ​ഡ് പെ​ർ​ഫോ​ർ​മ​ൻ​സ് ബെ​യ്‌​സ്ഡ് റോ​ഡ് കോ​ൺ​ട്രാ​ക്റ്റ്) പ്ര​കാ​ര​മു​ള്ള ക​രാ​ർ സ്ഥാ​പ​ന​മാ​ണ്.

അ​തൊ​ഴി​വാ​ക്കി പൊ​തു​മ​രാ​മ​ത്ത് മെ​യ്ന്‍റ​ന​സ് വി​ഭാ​ഗ​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. എം​സി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് റോ​ഡ് പ​രി​പാ​ല​ന​ത്തി​ലെ വീ​ഴ്ച​ക​ളാ​ണ്.

പൊ​തു​സ​മൂ​ഹം ഉ​യ​ർ​ത്തു​ന്ന പ​രാ​തി​ക​ൾ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ക​ർ​മ​സ​മി​തി കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​യി​ൽ എം​സി റോ​ഡി​ൽ കാ​ല​ടി മു​ത​ൽ മൂ​വാ​റ്റു​പു​ഴ വ​രെ 1502 അ​പ​ക​ട​ങ്ങ​ളി​ൽ 178പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top