തിരുവനന്തപുരം: മണ്ണന്തല വാർഡിൽ അമൃതം പദ്ധതിയിലുൾപ്പെടുത്തി നടുക്കോലിച്ചിറ കുളം നവീകരണത്തിന്.
അൻപത് ലക്ഷം രൂപ അനുവദിച്ച മേയർക്കും സൈഡിൽ കൗൺസിലർക്കും അഭിനന്ദനങ്ങൾ എഴുതിയ ബോർഡ് ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപത്തെ മണിക്കൂറിൽ സ്ഥാപിച്ചുവെങ്കിലും.
ഈ ബോർഡിൽ കാണുന്ന കുളത്തിന്റെ അവസ്ഥ ദയനീയമാണ്. ഒരു ചെറിയ വെള്ളക്കെട്ട് പോലെ തോന്നിക്കുന്ന കുളത്തിന് ഇത്രയും കാലം ശാപമോക്ഷം കിട്ടിയില്ല.
ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ‘വികസന നായകരുടെ’ തലയിൽ കത്തിയ കുരുട്ടുബുദ്ധിയാണീ ബോർഡെന്നാണ് നാട്ടുകാർ പറയുന്നത്. ഈ അൻപത് ലക്ഷം എവിടെയെന്നും അവർ ചോദിക്കുന്നു.
