ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം

തിരുവനന്തപുരം : ആറു വർഷത്തിലൊരിക്കൽ നടക്കുന്ന.മുറജപത്തിന് ഈ മാസം 20 തുടക്കമാകും. 56 ദിവസം നീണ്ടു നിൽക്കുന്ന മുറജപത്തിന് 250 വർഷത്തെ പഴക്കമുണ്ട്. ഈ മാസം 20നു തുടങ്ങി 2026 ജനുവരി 14 ന് അവസാനമാകുന്ന മുറജപം പിന്നെ 6 വർഷങ്ങൾക്ക് ശേഷമാകും ഉണ്ടാകുക. വേദങ്ങൾ മുറകളായി ചൊല്ലുന്നതിന് വേണ്ടി വരുന്നത് 56 ദിവസങ്ങളാണ്. പിന്നെ ഒരു ലക്ഷം വിളക്കുകൾ പ്രകാശിക്കുന്ന ലക്ഷദീപവും. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ.

മാർത്താണ്ഡവർമ്മ മഹാരാജാവാണ് മുറജപം തുടങ്ങി വച്ചത്.
തിരുവിതാം കൂറിന്റെ വിസ്തൃതി വർദ്ധിപ്പിച്ച മഹാരാജാവ് ജ്യോതിഷ നിർദ്ദേശം സ്വീകരിച്ച് രാജ്യം ശ്രീപത്മനാഭ സ്വാമിയ്ക്ക് സമർപ്പിച്ചു. ശ്രീപത്മനാഭ സ്വാമി തിരുവിതാം കൂറിന്റെ പരമാധികാരിയെന്ന സങ്കൽപ്പത്തിൽ ഭഗവാന് വേണ്ടി രാജ്യം ഭരിക്കുന്ന ദാസനായി മഹാരാജാവ്. മാർത്താണ്ഡ വർമ്മ മഹാരാജാവു മുതൽ പേരിന് മുന്നിൽ ‘പത്മനാഭദാസ’ എന്ന് ചേർക്കുകയും ചെയ്തു.

ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top