Category: Latest News

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം

തിരുവനന്തപുരം : കേരളത്തിനെതിരായി കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ ഇന്ന് എൽഡിഎഫ് മന്ത്രിമാരും ജനപ്രതിനിധികളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം അനുഷ്ഠിക്കുന്നു. സത്യാഗ്രഹ സമരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ലക്ഷങ്ങൾ ചിലവാക്കാതെ സാധാരണക്കാർക്കും നീറ്റ് നേടാം!

നീറ്റ് പരീക്ഷക്കായുള്ള പരിശീലനം ഇക്കാലത്ത് ലക്ഷങ്ങൾ ചിലവുള്ളതാണ്. എന്നാൽ ഇന്ത്യയിലെ തൊണ്ണൂറ് ശതമാനം കുട്ടികൾക്കും പ്രശസ്തമായ കോച്ചിങ്ങ് സെന്ററുകളെ ആശ്രയിക്കുവാനുള്ള സാമ്പത്തിക സാഹചര്യം ഇല്ല എന്നതാണ് സത്യം. പ്രശസ്തമായ കോച്ചിങ്ങ് സെൻററുകളും അവരുടെ വിദ്യാർത്ഥികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് നിരന്തരം NEET മോഡൽ പരീക്ഷകൾ അറ്റൻഡ് ചെയ്യാനാണ്. ഇനിയുള്ള ദിവസങ്ങൾ മോഡൽ പരീക്ഷകളുടേതായിരിക്കണം. എത്ര കൂടുതൽ തവണ പരിശീലന പരീക്ഷകൾ അറ്റൻഡ് ചെയ്യുന്നുവോ അത്രത്തോളം യഥാർത്ഥ നീറ്റ് പരീക്ഷ ലളിതമായിരിക്കും.സാധാരണ കുട്ടികൾക്കായി പ്രഗത്ഭരായ അദ്ധ്യാപകർ തയ്യാറാക്കിയ പരിശീലന പരീക്ഷകൾ […]

പ്രകൃതിയുടെ സൗന്ദര്യവും ഭക്തിയുടെ ലഹരിയും

വിതുര : പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും ഭക്തിയുടെ ലഹരിയും തമ്മിൽ ചേരുന്ന പൊന്മുടി സീതാ തീർഥ കുളത്തിലെ മകരപ്പൊങ്കാല 15 ന് നടക്കും. 14, 15 തീയതികളിലാണ് ഗോത്രാചാര കൊടുതി ഉത്സവം. വന വാസ കാലത്ത് ശ്രീരാമനും സീതാ ദേവിയും പൊന്മുടിയിൽ എത്തി സ്നാനം നടത്തി എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലമാണു സീതാ തീർഥം കാണി, ഗോത്ര വർഗ്ഗക്കാർ പരമ്പരാഗത വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ നടത്തുന്ന ഉത്സവം ജില്ലയിലെ നാനാ ജാതി, മത വിശ്വ വിശ്വാസികളുടെ സംഗമ […]

തന്ത്രി കണ്ഠരര് രാജീവര്അറസ്റ്റിൽ

ശബരിമല : ശബരിമല സ്വർണ്ണ കവർച്ച കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി കണ്ഠരര് രാജീവരെഎസ് ഐ റ്റി അറസ്റ്റ് ചെയ്തു. വൈകിട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.കേസിലെ അതിനിർണായകമായ അറസ്റ്റ് ആണിത്.

പുതുക്കിയകരട് പട്ടിക പരിശോധിക്കാം

അരിക്കുളം:2026-ലെ ഡ്രാഫ്റ്റ് റോൾ പ്രസിദ്ധീകരിച്ചതിനുശേഷംക്ലെയിമുകളും, എതിർപ്പുകളും സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കാലയളവിൽ, (23/12/2025 മുതൽ 22/01/2026 വരെ)ഡിക്ലറേഷൻ ഫോമും അനുബന്ധ രേഖകളും സഹിതം പരാതിക്കാർക്ക് ഫോം 6 ൽ അവരുടെ പേര് ചേർക്കാനായി സമർപ്പിക്കാം. ഒഴിവാക്കപ്പെട്ടവരുടെ ഏറ്റവും പുതിയ പട്ടിക ഈ ലിങ്ക് ഓപ്പണാക്കി പരിശോധിക്കാം.https://order.ceo.kerala.gov.in/sir/search/index ചന്ദ്രൻ ഇസ്ക്രവില്ലേജ് ന്യൂസ്‌അരിക്കുളം.

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു

തിരുവനന്തപുരം: പുതുവർഷത്തിൽ കേരളത്തിന് മഴ പ്രതീക്ഷ. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാധ്യതയുടെ കാരണം. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. ഒപ്പം ഒറ്റപെട്ട നേരിയ മഴക്കും സാധ്യതയുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് […]

കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഒന്നാംതീയതി ശമ്പളം കിട്ടില്ല

തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗംപേർക്കും ശമ്പളം വൈകും. മെഡിസെപ് പ്രീമിയം ഡിസംബർ മുതൽ 810 രൂപയായി ഉയർത്തിയുള്ള ഉത്തരവ് അവസാനനിമിഷം പിൻവലിച്ചതിന് പിന്നാലെ ഉണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണം. പുതിയ ഉത്തരവ് പ്രകാരം ഫെബ്രുവരി മാസത്തെ ശമ്പളം മുതലേ വർദ്ധിപ്പിച്ച പ്രീമിയം ബാധകമാവുകയുള്ളു. മുൻ ഉത്തരവ് പ്രകാരം വർദ്ധിപ്പിച്ച മെഡിസെപ് വിഹിതമായി 810 രൂപ പിടിച്ചുകൊണ്ടുള്ള ശമ്പള ബില്ലുകളാണ് ഓഫീസുകളിൽ തയ്യാറാക്കിയത്. പുതുവർഷത്തിൽ കൃത്യസമയത്ത് ശമ്പളം കൊടുക്കാനായി ഒരാഴ്‌ച മുമ്പേ ട്രഷറികളിലേക്ക് ബില്ല് നൽകിയിരുന്നു. […]

ലോകത്തില്‍ പുതുവത്സരം ആദ്യം ആഘോഷിച്ച് ഈ ദ്വീപ് രാജ്യം

പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാട്ടിയിൽ പുതുവത്സരം പിറന്നു. ലോകത്തിലെ ആദ്യ പുതുവത്സരം കാണാൻ കഴിയുന്ന ഭൂഭാഗങ്ങളിലൊന്നാണ് കിരിബാട്ടി. ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി അറ്റോളുകൾ വളയത്തിന്റെ ആകൃതിയിലുള്ള പവിഴപ്പുറ്റുകൾ ചേർന്നതാണ് ഈ ദ്വീപ്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഏകദേശം 4,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. കിരിബാസ് എന്ന് വിളിക്കപ്പെടുന്ന കിരിബതി 1979-ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വതന്ത്രമായി. ദക്ഷിണ പസഫിക്കിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ കേന്ദ്രമായതിനാൽ, പല അറ്റോളുകളിലും ജനവാസമുണ്ട്. […]

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ബെംഗളൂരു : ലുലു മാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. 27 കോടി രൂപയുടെ ആദായനികുതി അടയ്ക്കാത്തതിനാലാണ് നടപടി . അന്വേഷണത്തിനിടെ, നികുതി ബാധ്യതകളും ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് നികുതി വെട്ടിപ്പിന്റെ സൂചനകള്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. കുടിശ്ശികയുള്ള നികുതി തുക സംബന്ധിച്ച് കമ്പനിക്ക് മുമ്പ് നോട്ടിസ് നല്‍കിയിരുന്നതായും എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പണം നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ വകുപ്പ് നിയമനടപടി സ്വീകരിക്കുകയായിരുന്നു.

Back To Top