Category: Latest News

ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡൊക്കെ എന്ത്!

ഇന്‍ഡോര്‍ : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ പതിവായി മികച്ച പ്രകടനം നടത്തുന്ന ബാറ്റര്‍മാരുണ്ട്. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമെല്ലാം അക്കൂട്ടത്തില്‍ പെടുന്നവരാണ്. ഏകദിനങ്ങളിലും ഇതുപോലെ ഇന്ത്യക്കെതിരെ സ്ഥിരമായി മികവ് കാട്ടുന്ന ചിലരുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരയിലുള്ള കളിക്കാരനാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 140 കോടി ജനതയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ഹെഡ് തല ഉയര്‍ത്തി നിന്നത് ആരാധക മനസില്‍ ഇപ്പോഴും ഉണങ്ങാത്ത മുറിവാണ്. എന്നാല്‍ ഇന്ത്യക്കെതിരായ കളിമികവില്‍ ട്രാവിസ് ഹെഡിനെയും മലര്‍ത്തിയടിക്കുകയാണിപ്പോള്‍ […]

കൊല്ലം പത്രക്കുറിപ്പ്

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രുവല്‍ കപ്പും ഇന്‍സിനറേറ്ററുകളും വിതരണം ചെയ്യുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (20/01/2026)ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗാപാല്‍ നിര്‍വഹിക്കും. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

നടൻ മോഹൻലാൽ എത്തുമ്പോൾ ജനക്കൂട്ടം

തൃശൂർ ∙കലോത്സവവേദിയിലേക്കു നടൻ മോഹൻലാൽ എത്തുമ്പോൾ, ജനക്കൂട്ടം നിയന്ത്രണം വിടാതിരിക്കാൻ പഴുതടച്ച സുരക്ഷയുടെ കോട്ടകെട്ടി പൊലീസ്. തേക്കിൻകാട് മൈതാനത്തെ ഒന്നാംവേദിയിലും പരിസരത്തും കാണികൾക്കു സ്റ്റേജിനരികിലേക്കെത്താൻ കഴിയാത്ത വിധത്തിൽ ബാരിക്കേഡ് കെട്ടിയടച്ചിരുന്നു. മാധ്യമങ്ങളെ പോലും കടുത്ത പരിശോധനയ്ക്കു ശേഷമാണു പവിലിയനിലേക്കു കടത്തിവിട്ടത്. പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽനിന്നു തേക്കിൻകാട് മൈതാനത്തേക്കു മോഹൻലാൽ പുറപ്പെടുന്നതിനു മുൻപു 2 വട്ടം ട്രയൽ റൺ നടത്തി, സുരക്ഷാ മുന്നൊര‍ുക്കങ്ങൾ പരിശോധിച്ചു. 3.45ഓടെ മോഹൻലാൽ പുറപ്പെട്ടു. റോഡിലെങ്ങും പൊലീസ് കാവലൊരുക്കി. ഒന്നാം വേദിക്കരികിൽ വണ്ടി നിർത്തി […]

അഖിലേന്ത്യാ ഫോട്ടോ പ്രദർശനത്തിന് തുടക്കം

തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫോട്ടോ എക്സിബിഷൻ ‘ലെൻസ്‌കേപ്പ് കേരള’യ്ക്ക് ജനുവരി 20ന് ന്യൂഡൽഹിയിൽ തുടക്കമാകും.രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദർശനം ന്യൂഡൽഹി ട്രാവൻകൂർ പാലസ് ആർട്ട് ഗാലറിയിൽ ജനുവരി 20ന് വൈകിട്ട് 4.30ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 10 പ്രമുഖ ട്രാവൽ മീഡിയ ഫോട്ടോഗ്രാഫർമാരായ ഐശ്വര്യ ശ്രീധർ,അമിത് പശ്രിച്ച, എച്ച് സതീഷ്, കൗന്തേയ സിൻഹ, മനോജ് അറോറ, നടാഷ […]

സാമൂഹ്യനീതി വകുപ്പ്

സവിശേഷ ഭിന്നശേഷി കാർണിവലിന് 19 ന് തുടക്കമാവും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കി ‘സവിശേഷ Carnival of the Different’ എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് സാമൂഹ്യനീതി വകുപ്പ് തലസ്ഥാനനഗരിയിൽ വേദിയൊരുക്കുകയാണ്. കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ […]

മാധ്യമ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്

കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് (തിങ്കളാഴ്ച) വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 ന് നടക്കുന്ന പറന്നുയരാം കരുത്തോടെ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു. പ്രശസ്ത നടി മഞ്ജു വാര്യർ ക്യാമ്പയിൻ അംബാസിഡർ ആകുന്ന പരിപാടിയിൽ സംസ്ഥാന മന്ത്രിസഭയിലെ എല്ലാ വനിതാ മന്ത്രിമാരും പങ്കെടുക്കും ഉദ്ഘാടന പരിപാടിക്ക് ശേഷം ശ്രീമതി ഭാഗ്യലക്ഷ്മി മോഡറേറ്ററായിനമുക്കെങ്ങനെ പറന്നുയരാം എന്ന വിഷയത്തിൽ സംവാദം നടക്കും. തുടർന്ന് ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി

ഭക്തന് കാറിടിച്ച് ഗുരുതര പരിക്ക്

ബാലരാമപുരം : പള്ളിച്ചലിൽ ഇസ്കോൺ ബ്രഹ്മോത്സവത്തിനെത്തിയ ഭക്തന് കാറിടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3ഓടെയായിരുന്നു സംഭവം. ഇസ്കോൺ മണ്ണുത്തി സെന്ററിലെ കൃഷ്ണഭക്തനായ രംഗസഖിദേവിദാസ (ചിന്മയ ചൈതന്യപ്രഭു 76)​ നാണ് പരിക്കേറ്റത്. മണ്ടക്കാട് ഉത്സവത്തിന് പോയി മടങ്ങിയ ചാല സ്വദേശി സുരേഷ് കുമാറിന്റെ (65)​ കാർ നിയന്ത്രണം തെറ്റി, റോഡിന് സമീപം നിൽക്കുകയായിരുന്ന രംഗസഖിദേവിദാസനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മറ്റൊരു ഇസ്കോൺ ഭക്തനായ അക്ഷയുടെ (26)​ കാലിനും പരിക്കേറ്റു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി രംഗസഖിദേവിദാസനെ മെഡിക്കൽ […]

രണ്ടാം ഘട്ടം ഉദ്ഘാടനം 24 ന്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും.  തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും.  ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂർത്തിയാകുമ്പോൾ  തുറമുഖത്തിന്റെ വാർഷിക ശേഷി […]

അച്ഛനും ആറ് വയസ്സുള്ള മകളും മരിച്ച നിലയിൽ

കൊച്ചി എളമക്കരയിൽ അച്ഛനും മകളും മരിച്ച നിലയിൽ. ആലപ്പുഴ സ്വദേശികളായ പവിശങ്കർ, മകൾ ആറ് വയസ്സുകാരി വാസുകി എന്നിവരാണ് മരിച്ചത്. വാസുകിയ്ക്ക് വിഷം നൽകി പവിശങ്കർ തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പവിശങ്കറിന്റെ ഭാര്യ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ഇവർ വീട്ടിലെത്തിയപ്പോഴാണ് സംഭവം കാണുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പവിശങ്കറിന്റെ ഭാര്യയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i  

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം

നാലാം പതിപ്പ് (KLIBF 4) മാധ്യമ അവാർഡ് ii. അവാർഡ് നിർണ്ണയിക്കുന്നതിനായി 15/12/2025 മുതൽ 15/01/2026 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും വാർത്തകളും വീഡിയോകളും പരിഗണിക്കുന്നതാണ്. iii എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 29/01/2026 വൈകുന്നേരം 04:00 മണി ആയിരിക്കുന്നതാണ്. iv. ഓരോ ഇനത്തിലും കുറഞ്ഞത് മൂന്ന്(3) അപേക്ഷകരില്ലെങ്കിൽ പ്രസ്തുത ഇനത്തിന് അവാർഡ് നൽകുന്നതല്ല. V. ദൃശ്യ-ശ്രവ്യ-ഓൺലൈൻ, വീഡിയോഗ്രാഫർ വിഭാഗത്തിലെ എൻട്രികൾ (വീഡിയോ, ഓഡിയോ, റിപ്പോർട്ടുകൾ, ഓൺലൈൻ വിഭാഗത്തിലെ എൻട്രികൾ പ്രസിദ്ധീകരിച്ചിട്ടുള്ള വെബ് പേജിന്റെ ലിങ്ക് എന്നിവ) […]

Back To Top