Category: Latest News

തിരുവനന്തപുരം നഗരത്തിൽ ഇന്ന് വൈകിട്ട് 3 മുതൽ ഗതാഗത നിയന്ത്രണം.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മോഹൻലാലിനെ ആദരിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടു നഗരത്തിൽ ഇന്ന് (ശനിയാഴ്ച) വൈകിട്ട് 3 മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കുനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ – മട്ടന്നൂര്‍ ) , കൊടൂങ്ങല്ലൂര്‍ – അങ്കമാലി , വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുക.അതോടൊപ്പം കൊച്ചി – മധുര ദേശീയപാതയില്‍ 11.6 കിലോമീറ്ററിന്റെ വികസനത്തിനും […]

രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്നുകൾ നൽകരുത്; കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം.

ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ എന്നും ആരോ​ഗ്യ മന്ത്രാലയം നിർദേശം നൽകി. കഫ്സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ മാർഗ്ഗ നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ വിതരണം ചെയ്യരുതെന്നും ഡോക്ടറുടെ നിർദേശപ്രകാരമേ മരുന്നുകൾ ഉപയോഗിക്കാവൂ എന്നും ആരോ​ഗ്യ മന്ത്രാലയം നിർദേശം നൽകി.മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം.എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക.മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ […]

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു.

2011-ൽ ടി ജെ എസ് ജോർജിനെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്. എഴുത്തുകാരൻ, കോളമിസ്റ്റ്,  ജീവചരിത്രകാരൻ എന്ന നിലയിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേരള സർക്കാർ പത്രപ്രവർത്തന മേഖലയൽ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം 2019-ൽ അദ്ദേഹത്തിന് ലഭിച്ചു. […]

ശബരിമല സ്വർണപ്പാളി വിവാദം.

2019-ൽ സ്വർണം പൂശാൻ കൊണ്ടുവന്നത് 42 കിലോഗ്രാം ചെമ്പുപാളി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കഴിഞ്ഞ വര്‍ഷം കത്തു നല്‍കിയത് ദേവസ്വം ബോര്‍ഡ്.2024 ഓഗസ്റ്റിലാണ് തിരുവാഭരണ കമ്മിഷണര്‍ ഉണ്ണികൃഷ്ണന് കത്തു നല്‍കിയത്.അറ്റകുറ്റപ്പണികളുടെ ചെലവ് ഏറ്റെടുക്കാന്‍ തയറാകുമോ എന്നാണ് കത്തില്‍ ചോദിച്ചിരുന്നത്.ബോര്‍ഡ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് ബെംഗളൂരുവിലേക്കു കത്തയച്ചത്.പാളികള്‍ ചെന്നൈയില്‍ എത്തിച്ചു തരാമെന്നും ശ്രീകോവിലിന്റെ കതകും കട്ടിളയും ലക്ഷ്മീരൂപവും കമാനവും സന്നിധാനത്തു വച്ച് അറ്റകുറ്റപ്പണി നടത്താമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.നിര്‍മാണങ്ങളുടെയും ശുദ്ധിക്രിയകളുടെയും ചെലവ് വഹിക്കാമെന്നു […]

കേരള വിദ്യാഭ്യാസ മാതൃക, പൈതൃകവും നവോത്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നത്; മന്ത്രി വി ശിവൻകുട്ടി.

പൈതൃകവും നവോത്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.പുന്നമൂട് ​ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിലേയും കോട്ടുകാൽ എൽ പി സ്കൂളിലെയും വെങ്ങാനൂർ ഗവ മോഡൽ എച്ച് എസ്സ് എസ്സിലെയും വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ രംഗത്ത് അത്ഭുതങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നു.വിദ്യാഭ്യാസം അറിവിന്റെ കൈമാറ്റമല്ല, വ്യക്തിത്വത്തിന്റെ, സംസ്കാരത്തിന്റെ, സാമൂഹിക വളർച്ചയുടെ അടിസ്ഥാനം കൂടിയാണ്.പൊതുവിദ്യാഭ്യാസ വകുപ്പും […]

ബസിൽ മാല മോഷണംയുവതി പിടിയിൽ.

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ വെച്ച് വീട്ടമ്മയുടെ മാല മോഷ്ടിച്ച യുവതി പിടിയിലായി.തമിഴ്നാട് തെങ്കാശി സ്വദേശി മാരീശ്വരിയാണ് പിടിയിലായത്.നെടുമങ്ങാട്‌ നിന്നും വെമ്പായത്തേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് സംഭവം.തേക്കട സ്വദേശി വിജയമ്മയുടെ ഒരു പവന്‍റെ മാലയും 2000 രൂപയുമാണ് മാരീശ്വരിമോഷ്ടിച്ചത്.മാലയും പണവും മോഷണം പോയതായി മനസിലാക്കിയ വിജയമ്മ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പോത്തൻകോട് ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്.തുടർന്നു നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും മാലയും പണവും കണ്ടെടുത്തു.

സിറ്റിയിൽ കുടിവെള്ള സപ്ലൈ മുടങ്ങി.

കേരള വാടർ അതോറിറ്റി സെക്ഷന്റെ പരിധിയിൽ വരുന്ന ഈഞ്ചക്കൽ അറ്റാക്കുളങ്ങര റോഡിലെ 7 : 00 PM പ്രിമോ പൈപ്പിലുണ്ടായ ചോർച്ച പരിഹരി ക്കുന്നതിന്റെ ഭാഗമായുള്ള പണി ഇന്നലെ രാത്രി മുതൽ 03/10/25 അട്ടക്കുളങ്ങരയിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഫലമായി സിറ്റിയിൽ പലയിടത്തും കുടിവെള്ള സപ്ലൈ മുടങ്ങിയിരുന്നു.

അസ്സസ്മെന്റ് ഗോൾഫ് ക്യാമ്പ്

തിരുവനന്തപുരം: 2025 ഒക്ടോബർ 3: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) നാഷണൽ ഗോൾഫ് അക്കാദമി, തിരുവനന്തപുരത്ത്, കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിലുള്ള SAI തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ, യുവ ഗോൾഫ് കളിക്കാർക്കായുള്ള അസസ്മെന്റ് ക്യാമ്പ് ഇന്ന് ഉദ്ഘാടനം ചെയ്തു. 2025 ഒക്ടോബർ 3 മുതൽ 9 വരെ നടക്കുന്ന ഈ ക്യാമ്പ്, 12 നും 18 നും ഇടയിൽ പ്രായമുള്ള യുവ ഗോൾഫ് പ്രതിഭകളെ വിദഗ്ദ്ധ മേൽനോട്ടത്തിൽ തിരിച്ചറിയുന്നതിനും വഴികാട്ടുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. എസ്‌എഐ ആർസി […]

അരൂർ റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ച.

അരൂർ റെയിൽവേ സ്റ്റേഷന് സമീപം 19 വയസ്സുള്ള യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ധർമ്മേക്കാട് രതീഷിന്റെ മകൾ അഞ്ജനയാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.അരൂർ പഞ്ചായത്ത് 17-ാം വാർഡിൽ ധർമ്മേക്കാട് സ്വദേശിനിയാണ് അഞ്ജന. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അരൂർ റെയിൽവേ സ്റ്റേഷൻ സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ. ബന്ധുക്കൾ നൽകിയ പരാതി […]

Back To Top