പെൺതാളം ചരിത്രവും പുരാവൃത്തവും പ്രകാശനം ചെയ്തു
തിരുവനന്തപുരം : ആനി ജോൺസൺ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പെൺതാളം ചരിത്രവും പുരാവൃത്തവും’ എന്ന ഗ്രന്ഥം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയും ശാസ്ത്രഗ്രന്ഥകാരനും പരിസ്ഥിതിഗവേഷകനും പൊലീസ് ഉദ്യോഗസ്ഥനും കഥകളി കലാകാരനുമായ ഡോ. വി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഗുരുഗോപിനാഥ് നടന ഗ്രാമം മെമ്പർ സെക്രട്ടറി ശബ്ന എസ് ശശിധരൻ പുസ്തകം ഏറ്റുവാങ്ങി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന പ്രകാശനത്തില് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി ഡയറക്ടർ എൻ ജയകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. […]
വെടിയേറ്റ് അഭിഭാഷകൻ മരിച്ചു
കോട്ടയം : സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്വന്തം കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു. ഉഴവൂർ പയസ് മൗണ്ട് സ്വദേശി ജോബി ഓക്കാട്ടിൽ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീടിന് സമീപത്തുള്ള റോഡിലായിരുന്നു അപകടം. യാത്രയ്ക്കിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയും, ഈ സമയം കയ്യിലുണ്ടായിരുന്ന തോക്ക് താഴെ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടന് തന്നെ ജോബിയെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജോബി ഉപയോഗിച്ചിരുന്ന തോക്കിന് ലൈസൻസ് […]
വരന് ദാരുണ അന്ത്യം
തിരുവനന്തപുരം : ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം
തിരുവനന്തപുരം : കേരളത്തിനെതിരായി കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ ഇന്ന് എൽഡിഎഫ് മന്ത്രിമാരും ജനപ്രതിനിധികളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം അനുഷ്ഠിക്കുന്നു. സത്യാഗ്രഹ സമരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ലക്ഷങ്ങൾ ചിലവാക്കാതെ സാധാരണക്കാർക്കും നീറ്റ് നേടാം!
നീറ്റ് പരീക്ഷക്കായുള്ള പരിശീലനം ഇക്കാലത്ത് ലക്ഷങ്ങൾ ചിലവുള്ളതാണ്. എന്നാൽ ഇന്ത്യയിലെ തൊണ്ണൂറ് ശതമാനം കുട്ടികൾക്കും പ്രശസ്തമായ കോച്ചിങ്ങ് സെന്ററുകളെ ആശ്രയിക്കുവാനുള്ള സാമ്പത്തിക സാഹചര്യം ഇല്ല എന്നതാണ് സത്യം. പ്രശസ്തമായ കോച്ചിങ്ങ് സെൻററുകളും അവരുടെ വിദ്യാർത്ഥികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് നിരന്തരം NEET മോഡൽ പരീക്ഷകൾ അറ്റൻഡ് ചെയ്യാനാണ്. ഇനിയുള്ള ദിവസങ്ങൾ മോഡൽ പരീക്ഷകളുടേതായിരിക്കണം. എത്ര കൂടുതൽ തവണ പരിശീലന പരീക്ഷകൾ അറ്റൻഡ് ചെയ്യുന്നുവോ അത്രത്തോളം യഥാർത്ഥ നീറ്റ് പരീക്ഷ ലളിതമായിരിക്കും.സാധാരണ കുട്ടികൾക്കായി പ്രഗത്ഭരായ അദ്ധ്യാപകർ തയ്യാറാക്കിയ പരിശീലന പരീക്ഷകൾ […]
പ്രകൃതിയുടെ സൗന്ദര്യവും ഭക്തിയുടെ ലഹരിയും
വിതുര : പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും ഭക്തിയുടെ ലഹരിയും തമ്മിൽ ചേരുന്ന പൊന്മുടി സീതാ തീർഥ കുളത്തിലെ മകരപ്പൊങ്കാല 15 ന് നടക്കും. 14, 15 തീയതികളിലാണ് ഗോത്രാചാര കൊടുതി ഉത്സവം. വന വാസ കാലത്ത് ശ്രീരാമനും സീതാ ദേവിയും പൊന്മുടിയിൽ എത്തി സ്നാനം നടത്തി എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലമാണു സീതാ തീർഥം കാണി, ഗോത്ര വർഗ്ഗക്കാർ പരമ്പരാഗത വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ നടത്തുന്ന ഉത്സവം ജില്ലയിലെ നാനാ ജാതി, മത വിശ്വ വിശ്വാസികളുടെ സംഗമ […]
തന്ത്രി കണ്ഠരര് രാജീവര്അറസ്റ്റിൽ
ശബരിമല : ശബരിമല സ്വർണ്ണ കവർച്ച കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി കണ്ഠരര് രാജീവരെഎസ് ഐ റ്റി അറസ്റ്റ് ചെയ്തു. വൈകിട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.കേസിലെ അതിനിർണായകമായ അറസ്റ്റ് ആണിത്.
Machine Manufactures in Thiruvananthapuram
Automatic Iorning Machine Dealer in Kerala Irionomate and Co F224+JXW, Pravachambalam – Ooruttambalam Rd, Pallichal, Nemom, Kerala 695020, India Phone: +91 92073 72162, +91 77366 85661 Email: office@irionomate.com Hours: Mon – Sat, 9AM – 6PM
പുതുക്കിയകരട് പട്ടിക പരിശോധിക്കാം
അരിക്കുളം:2026-ലെ ഡ്രാഫ്റ്റ് റോൾ പ്രസിദ്ധീകരിച്ചതിനുശേഷംക്ലെയിമുകളും, എതിർപ്പുകളും സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കാലയളവിൽ, (23/12/2025 മുതൽ 22/01/2026 വരെ)ഡിക്ലറേഷൻ ഫോമും അനുബന്ധ രേഖകളും സഹിതം പരാതിക്കാർക്ക് ഫോം 6 ൽ അവരുടെ പേര് ചേർക്കാനായി സമർപ്പിക്കാം. ഒഴിവാക്കപ്പെട്ടവരുടെ ഏറ്റവും പുതിയ പട്ടിക ഈ ലിങ്ക് ഓപ്പണാക്കി പരിശോധിക്കാം.https://order.ceo.kerala.gov.in/sir/search/index ചന്ദ്രൻ ഇസ്ക്രവില്ലേജ് ന്യൂസ്അരിക്കുളം.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു
തിരുവനന്തപുരം: പുതുവർഷത്തിൽ കേരളത്തിന് മഴ പ്രതീക്ഷ. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാധ്യതയുടെ കാരണം. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. ഒപ്പം ഒറ്റപെട്ട നേരിയ മഴക്കും സാധ്യതയുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് […]
