Category: Latest News

‘കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവൻ ‘മോദി അരിയാണ്’: പിണറായിയുടേത് ഒരു മണി പോലുമില്ല’: ജോര്‍ജ് കുര്യൻ

ഉത്സവാന്തരീക്ഷങ്ങളില്‍ എങ്കിലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇത് നേതാക്കളോടുളള അഭ്യര്‍ത്ഥനയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു കൊച്ചി: കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവന്‌ ‘മോദി അരി’ ആണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഒരു മണി അരി പോലും പിണറായി വിജയന്റെതായി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അവകാശമാണ് നല്‍കുന്നത്. അതുകൊണ്ടാണ് ഇക്കാര്യം ഇതുവരെ വിളിച്ചുപറയാതിരുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഇനി ഇക്കര്യം വിളിച്ചു പറയാൻ ബിജെപി പ്രവർത്തകരോട് പറയേണ്ടിവരുമെന്നും കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും കേന്ദ്രസര്‍ക്കാരും […]

വനിതാനേതാക്കളടക്കം രാഹുൽ രാജി വയ്ക്കണമെന്ന നിലപാടുള്ളവരായിട്ടും കോൺ​ഗ്രസ് തയ്യാറാകാത്തതെന്തുകൊണ്ട് ? ബിജെപി

രാഹുൽ ​ഗാന്ധിക്ക് കീഴിൽ വഞ്ചകരുടെയും ചൂഷകരുടെയും തട്ടിപ്പുകാരുടെയും സംഘമായി മാറിയിരിക്കുകയാണ് കോൺ​ഗ്രസെന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചു. പെണ്ണാണ്, പോരാടും തുടങ്ങിയ മുദ്രാവാക്യങ്ങളുയ‍ർത്തി പ്രിയങ്ക ​ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസം​ഗിക്കും. അതേ സമയം സ്ത്രീകളെ ചൂഷണം ചെയ്യുന്ന രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ളവ‍ർ എംഎൽഎമാരായി തുടരുകയും ചെയ്യുമെന്നും ബിജെപി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: “എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വേണ്ടി.” വികസിത കേരളമെന്ന ഉറച്ച ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേരള ഘടകം. അതേ സമയം തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ പ്രവർത്തികളോട് […]

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ‌ നിയമനത്തിൽ ഇനി മാനേജ്മെന്റുകൾക്ക് നിയന്ത്രണമില്ല

സർക്കാർ നടപടിക്കെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് നിയോഗിച്ച സർക്കാർ സമിതികൾ പ്രവർത്തനം തുടങ്ങി തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനാധികാരം സർക്കാർ ഏറ്റെടുത്തതോടെ ഇതിൽ മാനേജ്മെന്റുകൾക്ക് ഇനി നിയന്ത്രണമില്ല. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ജില്ലാതല സമിതികൾ തിരഞ്ഞെടുക്കുന്നവർക്കു നിയമനം നൽകുന്ന ചുമതല മാത്രമാകും മാനേജ്മെന്റുകൾക്ക്. ഈ സമിതിയിൽ  മാനേജ്മെന്റിന് പ്രാതിനിധ്യവുമില്ല. സർക്കാർ നടപടിക്കെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് നിയോഗിച്ച സർക്കാർ […]

കോട്ടയത്ത് ജീവന് ഭീഷണിയായ എരണ്ടുകെട്ടിൽ നിന്ന് ആനയെ വനം വകുപ്പും ഉടമയും വൻതാരയും രക്ഷപ്പെടുത്തി

കേരള വനം വകുപ്പുമായും ഉടമയുമായും അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കുന്ന വൻതാരയുടെ റാപ്പിഡ് റെസ്‌പോൺസ് ടീം, ആന 17 ദിവസമായി പിണ്ഡം പുറന്തള്ളാതിരുന്നതിനെത്തുടർന്ന് ഓഗസ്റ്റ് 16 ന് ചികിത്സ ആരംഭിച്ചു. പരിശോധനയിൽ, വൻതാരയുടെ മൃഗഡോക്ടർമാർ വൻകുടലിൽ എരണ്ടുകെട്ടിനൊപ്പം പക്ഷാഘാത ഇലിയസ് കണ്ടെത്തി. ആനയ്ക്ക് നിർജ്ജലീകരണം, ബലഹീനത, പെരിസ്റ്റാൽറ്റിക് ചലനം കുറവുമായിരുന്നു – ചികിത്സിച്ചില്ലെങ്കിൽ ജീവന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഒരു അവസ്ഥ. ഒമ്പത് ദിവസത്തിനുള്ളിൽ, വിആർആർടി 320 ലിറ്ററിലധികം ഞരമ്പിലൂടെയുള്ള ദ്രാവകങ്ങളും 170 ലിറ്റർ റെക്ടൽ റീഹൈഡ്രേഷനും വിറ്റാമിനുകളും […]

ഷാഫിയുടെയും രാഹുലിൻ്റെയും സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്തണം; എഐവൈഎഫ്

ഇരുവരും ചേർന്ന് പാലക്കാട് നിയമ സഭാ ഉപതെരഞ്ഞെടുപ്പ് വേളയില്‍ ട്രോളി ബാഗില്‍ പണം കടത്തിയെന്നും പരാതിയിൽ ചൂണ്ടി കാണിക്കുന്നു തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം പിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്ന് പരാതി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോനാണ് ഡിജിപിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. ഇരുവർക്കും പിന്നിൽ വലിയൊരു ക്രിമിനൽ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ജിസ്മോൻ പരാതിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിൽ രാഷ്ട്രീയ രം​ഗത്ത് വലിയൊരു ക്രിമിനൽ സംഘം വളർന്നു കൊണ്ടിരിക്കുന്നു. പണവും […]

‘അധികം കളിക്കരുത്, കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; ബിജെപിക്കും സിപിഎമ്മിനും മുന്നറിയിപ്പുമായി വി ഡി സതീശൻ

‘ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’

രാഹുലിന് വിനയായത് തന്റെ പദവി മനസ്സിലാക്കാതെ, സ്ത്രീകളെ ശരീരം മാത്രമായി കണ്ട് പെരുമാറിയത്: അഖിൽ മാരാർ

വീഡിയോയിൽ നിന്ന്രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്താണെന്ന് നിരവധി പേരാണ് എന്നോട് ചോദിക്കുന്നത്. സിനിമാ രംഗത്തെ ചില പ്രമുഖര്‍, സുഹൃത്തുക്കള്‍, വിമര്‍ശകര്‍ ഒക്കെ ചോദിച്ചു. നിരവധി ഇടതുപക്ഷ ഹാന്‍ഡിലുകളില്‍, ‘എന്താടാ നിന്റെ നാവിറങ്ങിപ്പോയോ?’ എന്നൊക്കെ ഉളള പോസ്റ്റുകള്‍ അടിച്ചിറക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച് കെപിസിസിയുടെ തീരുമാനത്തേക്കാളും കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തേക്കാളും ഒക്കെ വലുതായിട്ടായിരിക്കാം എന്റെ അഭിപ്രായത്തെ കാണുന്നത്. ഞാൻ പല വിഷയങ്ങളിലും അഭിപ്രായം പറയാറുണ്ട്. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്ന ചില വിഷയങ്ങളിലും സത്യത്തെ ചിലർ വളച്ചൊടിച്ച് സംസാരിക്കുന്ന സമയത്തുമൊക്കെ […]

കുട്ടികൾ പരീക്ഷകളിൽ പിന്നിലാകുന്നുണ്ടോ?

കുട്ടികൾക്ക് പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങുവാൻ ഇതാ ഒരു പുതിയ വഴി. പരീക്ഷകളെ നിരന്തരം നേരിട്ട് പരീക്ഷകളെ തോല്പിക്കാം. അനായാസം പഠിക്കാം. സി ബി എസ് സി, കേരള സ്റ്റേറ്റ് സിലബസ് ആറാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ചാപ്റ്ററുകൾ, യൂണിറ്റുകൾ, വാർഷിക പരീക്ഷകൾ വേർതിരിച്ച് നിരവധി തവണ മോഡൽ പരീക്ഷകളെഴുതാം. തെറ്റിപ്പോകുന്ന ചോദ്യങ്ങൾക്ക് വിശദീകരണം സഹിതം ശരിയുത്തരങ്ങൾ ലഭിക്കുന്നു. കൂടാതെ എല്ലാ ചാപ്റ്ററുകളുടെയും ഷോർട്ട് നോട്ടുകൾ ഡൌൺലോഡ് ചെയ്യാം. ഒരു പരീക്ഷ തന്നെ […]

രാഹുൽ മാങ്കുട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ മഹിളാമോർച്ച പ്രവർത്തകർ തൊട്ടിൽ കെട്ടി പ്രതിഷേധം

മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം രാഹുൽ മാങ്കുട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തൊട്ടിൽ കെട്ടി പ്രതിഷേധിച്ചു. മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഒരു നിമിഷം പോലും എം.എൽ.എ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നും ജനാധിപത്യത്തെ അപമാനിച്ച രാഹുൽ രാജിവയ്ക്കണമെന്നും നവ്യാ ഹരിദാസ് പറഞ്ഞു. രാഹുലിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രസ്സ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് […]

‘പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണം; രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളത്’; ടി എൻ പ്രതാപൻ

ഏത് പ്രസ്ഥാനത്തിലായാലും മാതൃകകൾ ആകേണ്ടവരാണ് പൊതു പ്രവർത്തകൻമാരെന്നും ടിഎൻ പ്രതാപൻ രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ വളരെ ഗൌരവമുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെതിരെ സംഘടനാ പരമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അനന്തര നടപടികൾ പാർട്ടി തന്നെ തീരുമാനിക്കുമെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ […]

Back To Top