നടൻ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്യുന്നു
സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ഇ.ഡി. ചോദ്യം ചെയ്യുന്നു. കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. കമ്പനിയുടമ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. കമ്പനിയുടെ ഫ്രാൻചെയ്സി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായാണ് പരാതി. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചിത്ര- കലാപ്രദർശനം
കോവളം ഗോകുലം ഗ്രാൻഡ് ടർട്ടിൽ ബീച്ച് ഹോട്ടലിൽ ഡിസംബർ 26 മുതൽ 30 വരെ അന്താരാഷ്ട്ര ചിത്ര- കലാപ്രദർശനം സംഘടിപ്പിക്കുന്നു. പ്രദർശനം കോവളം എം.എൽ.എ. ശ്രീ എം. വിൻസന്റ് പ്രദർശനം ഉദ്ഘാടനം ചെയ്യ്തു. കവടിയാർ കൊട്ടാരം ശ്രീ ആദിത്യ വർമ്മ നിലവിളക്ക് തിരി തെളിച്ചു. ശ്രീ സൂര്യകൃഷ്ണമൂർത്തി മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച സമ്മേളനം പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സ്വാഗതവും, ദിനു ഗീത (ജനറൽ മാനേജർ, […]
ശാസ്തമംഗലം MLA ഓഫിസ് വിവാദം
പ്രതികരണവുമായി VK പ്രശാന്ത്. വട്ടിയൂർകാവ് മണ്ഡലത്തിലെ ജനങ്ങൾക്ക് എളുപ്പത്തിൽ തന്നോട് ഇടപഴകാൻ സൗകര്യർത്ഥമായാണ്ശാസ്തമംഗലത്ത് ഓഫിസ് തീരുമാനിച്ചത്. നിയമപ്രകാരം നിശ്ചയിച്ച് വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. MLA ഹോസ്റ്റലിൽ വന്ന് ഒരാൾക്ക് കാണാൻ സെക്യൂരിറ്റി പ്രശ്നങ്ങൾ ഉണ്ടാകും, വയസായവർക്ക് പടികെട്ട് കയറി വരാൻ ബുദ്ധിമുട്ടുണ്ടാകും, ദിവസേന 150ൽ പരം ആൾക്കാരെ കാണുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ആൾ ആണ് താനെന്നും MLA കൂട്ടി ചേർത്തു. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.
ഒറ്റച്ചാട്ടത്തിന് കോൺഗ്രസ് അംഗങ്ങൾ BJP
തൃശ്ശൂർ മറ്റത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി വിജയിച്ച മുഴുവൻ പഞ്ചായത്തംഗങ്ങളും ബിജെപിയിൽ ചേർന്നതിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. മരുന്നിനുപോലും ഒരാളെ ബാക്കിവെയ്ക്കാതെ ബിജെപി അവരെ അങ്ങെടുത്തുവെന്നും കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല അതെന്നും മുഖ്യമന്ത്രി വിമർശിച്ചു.2016ൽ അരുണാചൽ പ്രദേശിൽ നടന്ന കോൺഗ്രസ് എംഎൽഎമാരുടെ കൂറുമാറ്റവും 2021ൽ പുതുച്ചേരിയിൽ എൻഡിഎ അധികാരത്തിലെത്തിയതുമടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഇതിൻ്റെ കേരള മോഡലാണ് മറ്റത്തൂരിലേതെന്നും ആ പഞ്ചായത്തിൽ […]
വെമ്പായത്ത് എൽഡിഎഫിന് അട്ടിമറി വിജയം
പ്രസിഡന്റ് തിരഞ്ഞെടുപ്പ്.. വെമ്പായത്ത് അപ്രതീക്ഷിത വഴിത്തിരിവ് .. കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി . എൽഡിഎഫിന്റെ അമിത ബാബു പ്രസിഡന്റ്.. കോൺഗ്രസ് നേതാവ് കണക്കോട് ഭുവനചന്ദ്രന്റെ വോട്ടാണ് അസാധുവായത്.വോട്ട് നില എൽഡിഎഫ് 8 കോൺഗ്രസ് ഏഴ്. അസാധു ഒന്ന്. 5 അംഗങ്ങൾ ഉള്ള ബിജെപിയും രണ്ട് അംഗങ്ങൾ ഉള്ള എസ്ഡിപിഐയും വിട്ടുനിന്നു.
എസ്ഐആർ: ഉത്തർപ്രദേശിൽ 2.89 കോടി വോട്ടർമാർ പുറത്തേക്ക്
വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിലൂടെ (എസ്ഐആർ) ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്താവുന്നത് 2.89 കോടി പേരുകളെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 15.44 കോടി വോട്ടർമാരിൽ നിന്നാണ് ഏകദേശം 19 ശതമാനം പേരുകൾ ആണ് കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുക. എസ്ഐആർ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് വിവരങ്ങൾ പുറത്തുവരുന്നത്.
‘കേരള സ്റ്റേറ്റ് 1’-നായി കട്ടവെയ്റ്റിങ്ങ്
സംസ്ഥാനത്തെ ആദ്യ ബിജെപി മേയറായി വി വി രാജേഷ് അധികാരമേറ്റതിന് പിന്നലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ബിജെപി മേയർ വന്നു. അധികം വൈകാതെ തന്നെ ബിജെപി മുഖ്യമന്ത്രിയും വരുമെന്ന പ്രതീക്ഷ പരോക്ഷമായിപങ്കുവയ്ക്കുന്ന പോസ്റ്റാണ് സുരേന്ദ്രൽ പങ്കുവച്ചത്. തിരുവനന്തപുരം കോര്‍പ്പേറഷനിലെ മേയറുടെ കാറും ഡെപ്യൂട്ടി മേയറുടെ കാറും സംസ്ഥാനത്തെ ബിജെപി ആസ്ഥാനമായ കെ.ജി മാരാർ ഭവനുമുന്നിൽ പാര്‍ക്ക് ചെയ്തിട്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ പോസ്റ്റ്. കട്ട വെയ്റ്റിംഗ് KERALA STATE […]
ഡെപ്യൂട്ടി മേയർ
ഡെപ്യൂട്ടി മേയർ ആശാനാഥ്.
ബസ് നിയന്ത്രണം വിട്ട് കാറുകളിലിടിച്ചു
നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്നാട് സര്‍ക്കാര്‍ ബസും കാറുകളും കൂട്ടിയിടിച്ച് വന്‍ അപകടം. കടലൂര്‍ ജില്ലയില്‍ തിട്ടക്കുടിക്ക് സമീപത്ത് ഉണ്ടായ അപകടത്തില്‍ ഒമ്പതു പേര് മരിച്ചു. ടയര്‍ പൊട്ടിത്തെറിച്ച് ബസ് നിയന്ത്രണം വിട്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.തിരുച്ചിയില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തിട്ടക്കുടി എഴുത്തൂരിലെത്തിയപ്പോള്‍ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് ഡിവൈഡര്‍ തകര്‍ത്ത് മറികടന്ന് എതിരെ വന്ന രണ്ട് കാറുകളില്‍ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും നിശ്ശേഷം […]
ലോറിയിടിച്ച് സ്ലീപ്പർ ബസിന് തീപിടിച്ചു
കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി സ്ലീപ്പർ ബസിലേക്ക് ഇടിച്ചുകയറിതിനെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ 17 പേർക്ക് ദാരുണാന്ത്യം. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗോർലത്തു ക്രോസിൽ ദേശീയപാത 48-ലാണ് അപകടമുണ്ടായത്. ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് തീപിടിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.
