Category: Latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനു മുഖ്യമന്ത്രി കുവൈറ്റിൽ

രണ്ടു ദിവസത്തെ യു എ ഇ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ എത്തി. ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ , ലോക കേരള സഭാംഗങ്ങൾ തുടങ്ങിയവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

തുലാവർഷം ശക്തമായേക്കും

തിരുവനന്തപുരം : ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് തുലാമഴ തിരികെയെത്തുന്നു. ബംഗാൾ ഉൾക്കടലിൽ അന്തരീക്ഷചുഴി രുപപ്പെട്ടതിനാൽ തെക്കൻ ജില്ലകളിൽ നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നാളെയും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ വിചിത്ര സഖ്യം

മുസ്ലിം ലീഗിനെ തോൽപ്പിക്കാൻ കോൺഗ്രസ്സും സി പി എമ്മും മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിനെതിരെ സിപിഎമ്മുമായി കൈകോർത്ത് കോൺഗ്രസ്. മലപ്പുറം പൊൻമുണ്ട പഞ്ചായത്തിലാണ് വിചിത്ര സഖ്യം. ജനകീയ മുന്നണിയെന്ന പേരിലാണ് സഖ്യം രൂപപ്പെട്ടത്. കോൺഗ്രസ് 11 സീറ്റിലും സിപിഎം 5 സീറ്റിലും മുന്നണിയായി ഒന്നിച്ച് മത്സരിക്കാനാണ് ധാരണ. രണ്ട് സീറ്റുകൾ ടീം പൊൻമുണ്ട എന്ന കൂട്ടായ്മക്ക് നൽകാനും ധാരണയായിട്ടുണ്ട്. സിപിഎം സഖ്യത്തിൽ മത്സരിക്കുന്നത് കോൺഗ്രസിലെ പ്രമുഖ നേതാക്കളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ജില്ലാ ജനറൽ […]

പൊതുസ്ഥലങ്ങളിൽ നിന്നും മൃഗങ്ങളെ മാറ്റണം: സുപ്രീംകോടതി

ന്യൂഡൽഹി : റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും സത്വര നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ളയിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി […]

മണ്ണിട്ടു നികത്തുന്നു

പേരാമ്പ്ര : പേരാമ്പ്ര ബൈപാസ് റോഡിനോട് ചേർന്നയിടങ്ങളിൽ മണ്ണിട്ടു നിക്കത്തുന്നു. വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ നൽകിയിട്ടും മണ്ണിട്ടു നിക്കത്തുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം ശ്രെദ്ധയിൽ പെട്ടത് ഉടനെ പരിസ്ഥിതി പ്രവർത്തകൻ അനീഷ് വാളൂർ, സുധി ഗുരുവര വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട് നികത്തൽ തടഞ്ഞിരിക്കയാണ്. വെള്ളം കെട്ടികിടക്കുന്ന വയൽ പ്രദേശങ്ങൾ മണ്ണിട്ടു നിക്കത്തുന്നത് ഭാവിയിൽ ആ പ്രദേശംത്ത് ജല ദൗർലബ്യത്തിനു കാരണമാവും എന്ന് പരിസ്ഥിതി പ്രവർത്തകൻ അനീഷ് വാളൂർ പറഞ്ഞു. റിപ്പോർട്ട്‌ ചന്ദ്രൻ ഇസ്ക്ര കാരയാട് വില്ലേജ് […]

മരുന്നുകൾ നിരോധി

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ. Yogaraja […]

റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റം.

ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള “Online അപേക്ഷകൾ” (അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ, സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ) 17.11.2025 രാവിലെ 11.00 മണി മുതൽ 16.12.2025 വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്. റിപ്പോട്ടർ ചന്ദ്രൻ ഇസ്ക്ര കാരയാട് വില്ലേജ് ന്യൂസ്‌.

പഞ്ചായത്ത് തെരഞ്ഞെടുപ്പ്

വെളിനല്ലൂരിൽ ഒന്നാംഘട്ടം യു ഡി എഫ് മുന്നിൽ വെളിനല്ലൂർ : ആസന്നമായ പഞ്ചായത്ത് തെരത്തെ ടുപ്പിൽ വെളിനല്ലൂർ പഞ്ചായത്തിൽ യു ഡി എഫിന് മേൽക്കൈ. ഘടകകക്ഷി ചർച്ചകൾ പൂർത്തിയാക്കി മിക്കവാറും സീറ്റുകളിൽ സ്ഥാനാർത്ഥികൾ രംഗത്തിറങ്ങി. ചില വാർഡുകളിൽ സ്ഥാനാർത്ഥികൾ രണ്ട് റൗണ്ട് പ്രചരണം പൂർത്തിയാക്കി. ശേഷിക്കുന്ന വാർഡുകളിൽ ഇന്നോ നാളെയോ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കുമെന്ന് ബ്ലോക്ക് പ്രസിഡൻ്റ് പി ആർ സന്തോഷ്, മണ്ഡലം പ്രസിഡൻ്റുമാരായ പ്രകാശ് വി നായർ ആക്കൽ നിസാം എന്നിവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് […]

സ്കൂൾ പാർലമെന്റ് അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽപുതിയ സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറി. പുതിയ ചെയർ പേഴ്സണായി പ്ലസ് വണ്ണിലെ അനാമിക അജിത്തും വൈസ് ചെയർപേഴ്സണായി അനഘ എസ് മോഹനും മറ്റ് ഭാരവാഹികളും സത്യ പ്രതിജ്ഞ ചെയ്തു.അച്ചടക്കം, പഠനപ്രവർത്തനങ്ങൾ, അക്കാദമികേതര പ്രവർത്തനങ്ങൾ തുടങ്ങി എല്ലാപ്രവർത്തനങ്ങളിലും നേതൃത്വം നൽകുമെന്ന് ഓരോ അംഗങ്ങളും സത്യപ്രതിജ്ഞയിൽ പറഞ്ഞു. ചടങ്ങിൽ പട്ടം ഗേൾസ് സ്കൂളിൻ്റെ വൈസ് പ്രിൻസിപ്പാൾ സജീവ്കുമാർ,എസ് എം സി ചെയർമാൻ സജയ് നാരായൺ, സീനിയർ […]

Back To Top