ഏഴ് രാജ്യങ്ങളിലൂടെ, 7100 കി.മീ. സൈക്കിളിൽ; ലഹരിക്കെതിരേ പോലീസുകാരൻ്റെ ലോകയാത്ര
യാത്രയാണ് ലഹരി എന്ന സന്ദേശം ലോകത്തിന് നൽകിക്കൊണ്ട്, ലഹരിവിരുദ്ധ പ്രചാരണത്തിനായാണ് അലക്സ് ഈ സാഹസിക യാത്ര നടത്തുന്നത് ഏഴ് രാജ്യങ്ങളിലായി 7100 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കുകയെന്ന വലിയ ലക്ഷ്യവുമായി ഒരുങ്ങുകയാണ് കേരള പോലീസ് ഉദ്യോഗസ്ഥനായ അലക്സ് വർക്കി. യാത്രയാണ് ലഹരി എന്ന സന്ദേശം ലോകത്തിന് നൽകിക്കൊണ്ട്, ലഹരിവിരുദ്ധ പ്രചാരണത്തിനായാണ് അലക്സ് ഈ സാഹസിക യാത്ര നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് പ്രത്യേക അനുമതിയും അവധിയും നേടിയാണ് അലക്സ് ഈ യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ആലപ്പുഴയിലെ പുന്നപ്ര പോലീസ് […]
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തി; അഖിൽ പി ധർമജന്റെ ഹർജിയിൽ ഇന്ദുമേനോന് നോട്ടീസ്
അഖിലിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടിക്കൊടുത്ത നോവലായ റാം കെയര്‍ ഓഫ് ആനന്ദിയെ എഴുത്തുകാരി മുത്തുച്ചിപ്പിയോട് ഉപമിച്ചിരുന്നു കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് യുവാനോവലിസ്റ്റ് അഖില്‍ പി. ധര്‍മജന്‍ നൽകിയ പരാതിയിൽ എഴുത്തുകാരി ഇന്ദുമേനോന് കോടതി നോട്ടീസ്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് നോട്ടിസ് അയച്ചത്. സെപ്തംബര്‍ പതിനഞ്ചിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഇന്ദു മേനോന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ബിഎൻഎസ് വകുപ്പ് 356 പ്രകാരം അപകീർത്തികരമായ പരാമർശം നടത്തിയെന്ന […]
‘തിരുത കൊടുത്ത് സ്ഥാനം നേടാമെങ്കിൽ തിമിംഗലം കൊടുത്തു കൂടെ?’ തിരുത തോമാ വിളിയിൽ തുറന്നടിച്ച് കെ വി തോമസ്
ലീഡർക്കും സോണിയാ ഗാന്ധിക്കും തിരുത മത്സ്യം നൽകി സ്ഥാനമാനങ്ങൾ നേടി എന്ന അർത്ഥത്തിലാണ് അത്തരം വിളികളെന്നും അതിലൊന്നും തനിക്ക് വലിയ പ്രശ്നം തോന്നിയിട്ടില്ലെന്നും കെ വി തോമസ് പറയുന്നു കെ വി തോമസ് കൊച്ചി: രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ തന്നെ കുറിച്ച് ഒട്ടേറെ കഥകളും കളിയാക്കലും വന്നിട്ടുണ്ടെന്നും ഒരു കുമ്പളങ്ങിക്കാരനായതിനാൽ അതിലൊന്നും പ്രശ്നം തോന്നിയിട്ടില്ലെന്നും മുൻ കേന്ദ്രമന്ത്രിയും നിലവിൽ കേരള സര്‍ക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ വി തോമസ്. ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന […]
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 9 ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 […]
സുനിൽ കുമാർ പറയുന്നത് പച്ചക്കള്ളം; സത്യവാങ്മൂലം നൽകാൻ വെല്ലുവിളിക്കുന്നുവെന്ന് ബിജെപി
40000 കള്ളവോട്ടുകൾ ചെയ്തുവെന്ന് അങ്ങു പറഞ്ഞു പോകാം. എന്നാൽ അത് കോടതിയിൽ നിലനിൽക്കില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ അനീഷ് കുമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയം എന്ന സുനിൽകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി. സുനിൽ കുമാർ പറയുന്നത് പച്ചക്കള്ളമാണെന്നും പരാതിയിൽ വിശ്വാസമുണ്ടെങ്കിൽ പക്ഷം തെളിവുണ്ടെങ്കിൽ കേസ് നൽകണമെന്നും എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയേയും ഭയപ്പെടുന്നുവെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷനും തൃശൂർ മുൻ ജില്ലാ അധ്യക്ഷനുമായ ശ്രീ കെ കെ […]
പ്രേം നസീറിൻ്റെ ‘കണ്ണൂർ ഡീലക്സ്’ എന്തു കൊണ്ട് കെഎസ്ആർടിസി മ്യൂസിയത്തിൽ?
2014 മുതലാണ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനും കേരളവും തമ്മിലുള്ള നിയമം പോരാട്ടം തുടങ്ങിയത് കെഎസ്ആർടിസിയുടെ ചരിത്രത്തിൽ നിർണ്ണായകമായ ‘കണ്ണൂർ ഡീലക്സ്’ ബസ്, തിരുവനന്തപുരത്തെ പാപ്പനംകോടുള്ള പുതിയ കെഎസ്ആർടിസി മ്യൂസിയത്തിൽ പ്രധാന ആകർഷണമാകും. കെഎസ്ആർടിസി എന്ന പേരിന്മേലുള്ള കേരള-കർണാടക നിയമപോരാട്ടത്തിൽ കേരളത്തിന് വിജയം നേടാൻ സഹായിച്ച ഈ ബസ്സിനോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം. കെഎസ്ആർടിസിയുടെ പേരിന്മേലുള്ള നിയമപോരാട്ടം2014-ലാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും തമ്മിൽ കെഎസ്ആർടിസി എന്ന പേരിനെച്ചൊല്ലി […]
ഓൺലൈൻ ഗെയിമിന് അടിമ; 27കാരൻ ജീവനൊടുക്കിയ നിലയിൽ
ഓൺലൈൻ ഗെയിം കളിക്കാതിരിക്കാൻ ആൻഡ്രോയിഡ് ഫോൺ വീട്ടുകാർ വാങ്ങിവച്ച് ചെറിയ ഫോൺ നൽകിയാണ് കഴിഞ്ഞ തവണ വീട്ടിൽ നിന്നും മടങ്ങിയപ്പോൾ ടോണിയെ വിട്ടത് കൊല്ലം: ഓൺലൈൻ ഗെയിമിന് അടിമയായ സ്കൂൾ ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പ്യൂൺ മലപ്പുറം മുതുകുളം ഈട്ടിക്കൽ ഹൗസിൽ ടോണി കെ തോമസ് (27)ആണ് മരിച്ചത്. രാവിലെ ടോണി എത്തിയാണ് പതിവായി സ്കൂൾ തുറന്നിരുന്നത്. എന്നാൽ ഇന്ന് രാവിലെ സമയം കഴിഞ്ഞിട്ടും സ്കൂളിന്റെ […]
ഓപ്പറേഷൻ റൈഡര്‍: കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി, സ്കൂള്‍ ബസ് ഡ്രൈവര്‍മാരടക്കം 17 പേര്‍ പിടിയിൽ
രാവിലെ 6.30 മുതൽ 8.30 വരെയുള്ള രണ്ട് മണിക്കൂർ പരിശോധനയിലാണ് ഇത്രയും വാഹങ്ങൾ പിടിയിലായത് കൊല്ലം: കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയിൽ. കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിന്‍റെ ഓപ്പറേഷൻ റൈഡര്‍ എന്ന് പേരിട്ട മിന്നൽ പരിശോധന. രാവിലെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സ്കൂള്‍ ബസുകളിലും പൊലീസ് പരിശോധന നടത്തി. ബ്രത്തലൈസര്‍ ഉപയോഗിച്ചായിരുന്നു പരിശോധന. ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ […]
പിതാവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
പാലക്കാട് കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത് പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടാംക്ലാസ് വിദ്യാർത്ഥിനി ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ 9 മണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നഫീസത്ത് മിസ്രിയയാണ് മരിച്ചത്.
മന്ത്രി വീണാ ജോർജിനെതിരെ സിപിഎം നേതാവ് വീണ്ടും പോസ്റ്റുമായി
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവവുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം പത്തനംതിട്ട ഇലന്തൂർ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ജോണ്‍സണ്‍ പി ജെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. ‘ഗര്‍വ്വികളോട് കൂടെ കവര്‍ച്ച പങ്കിടുന്നതിനേക്കാള്‍ താഴ്മയുളളവരോടു കൂടെ താഴ്മയുളളവനായിരിക്കുന്നതാണ് നല്ലത്’ എന്നാണ് ജോണ്‍സണ്‍ പി ജെയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി […]
