Category: Latest News

മുഖ്യ മന്ത്രിയുടെ വസതിയിലേക്ക് ആശ പ്രവർത്തകർ മാർച്ച്‌ നടത്തി.

ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യം 5 ലക്ഷം രൂപ നൽകുക, കമ്മിറ്റി റിപ്പോർട്ട്‌ ഉടൻ പുറത്തുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ആശ വർക്കർമാർ ഇന്ന് (22/10/2025) നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിനു നേരേ പോലീസ്മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.കഴിഞ്ഞ 256 ദിവസമായി സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തി വന്ന സമരത്തിന്റെ ഭാഗമായാണ് ഇന്നത്തെ ക്ലിഫ്ഹൗസ് മാർച്ച്‌ സംഘടിപ്പിച്ചത്. റിപ്പോർട്ടർ : ചന്ദ്രമൗലി കുടപ്പനാകുന്ന്.

രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിൻ്റെ ചക്രങ്ങൾ കോൺക്രീറ്റിൽ താഴ്ന്നു.

പത്തനംതിട്ട : ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു വന്നിറങ്ങിയ ഹെലികോപ്റ്ററിൻ്റെ ടയറുകൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ കോൺക്രീറ്റ് പ്രതലത്തിൽ താഴ്ന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയുമെത്തി ഹെലികോപ്റ്റർ തള്ളി മാറ്റി. ഇന്നലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്. രാഷ്ട്രപതിയുടെ യാത്രയ്ക്ക് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. രാഷ്ട്രപതിയുമായി ഹെലികോപ്റ്റർ സുരക്ഷിതമായിത്തന്നെയാണ് പ്രമാടത്ത് ഇറങ്ങിയത്. എന്നാൽ ഇറങ്ങിയ ശേഷമാണ് ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോയത്. തിരുവനന്തപുരത്തുനിന്ന് എത്തിയ ഹെലികോപ്റ്റർ ആദ്യം നിലയ്ക്കൽ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം പെട്ടെന്ന് തീരുമാനം […]

കൊല്ലത്ത് നാടകാവതരണത്തിനിടെ നടന്‍ പി ആർ ലഗേഷ് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു.

അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വാർത്ത എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ലഗേഷ് കുഴഞ്ഞുവീണു മരിച്ചത്. കൊല്ലം : നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി ആര്‍ ലഗേഷ്(62) ആണ് മരിച്ചത്. കൊല്ലം അഞ്ചാലുംമൂട്ടില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടന്‍ തന്നെ ലഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായത്. ഇരുപത് വര്‍ഷമായി നാടകരംഗത്തുണ്ടായിരുന്നു. അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വാർത്ത എന്ന […]

തിരുവനന്തപുരത്തും സിപിഐയിൽ കൊഴിഞ്ഞുപോക്ക്.

കൊല്ലം കടയ്ക്കലിൽ 700ലേറെ പേര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നുമുള്ള ഈ കൊഴിഞ്ഞുപോക്ക് പാര്‍ട്ടി നേതൃത്വത്തിന് കടുത്ത സമ്മര്‍ദമാണ് ഏല്‍പ്പിക്കുന്നത്. തിരുവനന്തപുരം : കൊല്ലം ജില്ലയിലെ കൂട്ടരാജിക്ക് പിന്നാലെ തിരുവനന്തപുരത്തും സിപിഐയിൽ കൊഴിഞ്ഞുപോക്ക്. മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്ന് നൂറോളം പേര്‍ പാർട്ടി വിട്ടു. ആര്യനാട്, മീനാങ്കല്‍ ബ്രാഞ്ചുകളില്‍ നിന്നാണ് രാജി.

റോഡിലേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് കുറ്റികൾ ഭീഷണിയാകുന്നു.

നാലാഞ്ചിറ മണ്ണന്തല റോഡിൽ കോട്ടമുകൾ എത്തുന്നതിനു മുൻപ് റോഡിന്റെ ഇടതു ഭാഗത്തായി കാൽ നട യാത്രക്കാരെ അപകടത്തിലാക്കുന്ന വിധത്തിൽ നടപ്പാതയിലേക്ക് തള്ളി നിൽക്കുന്ന അഗ്രം കൂർത്ത ഇരുമ്പ് കമ്പികൾ കാൽനടയ്ക്ക് വിഘാതമാകുന്നു. പുതുതായി തുടങ്ങിയ നാലു ചക്ര വാഹന ഡിസ്ട്രിബ്യൂട്ടർ ഷോറൂമിന്റെ വശത്തായി സ്ഥാപിച്ച ബോർഡിലാണ് അപകടംവരുത്തുന്ന ഈ കമ്പികൾ ഫുട്പാത്തിലേക്ക് തള്ളിനിൽക്കുന്നത്. ഇതിനോടകം കുട്ടികൾക്കും മുതിർന്നവർക്കും പരിക്കേറ്റിറ്റും ഈ കമ്പികൾ ഇവിടെ ഇപ്പോഴും തുടരുന്നു. കോർപ്പറേഷൻ ഹെൽത്ത് വിഭാഗവും നാട്ടുകാരും ശ്രദ്ധയിൽ പെടുത്തിയിട്ടും അവഗണിക്കുകയാണ് ബോർഡ് […]

രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ.

സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും ശബരിമലയിൽ തീർഥാടകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരം :  രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിക്കും. രാഷ്ട്രപതിയുടെ ഇന്നത്തെ താമസം രാജ്ഭവനിലാണ്. രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. രാവിലെ 10.20ന് നിലയ്ക്കൽ ഹെലിപ്പാഡിൽ എത്തുന്ന രാഷ്ട്രപതി അവിടെനിന്ന് റോഡ് മാർഗം പമ്പയിലേക്ക് തിരിക്കും. പമ്പാ സ്നാനത്തിനു […]

രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ.

പഴയ കെട്ടിടത്തിന്റെ അതേ മാതൃകയിലാണ് മുന്‍ വശത്തുനിന്നുള്ള കാഴ്ച. പഴയ മരത്തടികളും പുതിയ ഓഫീസ് കെട്ടിടത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.  കണ്ണൂർ: പുതുക്കിപ്പണിത സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 5 നിലകളുള്ള കെട്ടിടത്തിൽ 500 പേർക്ക് ഇരിക്കാവുന്ന എകെജി ഹാൾ, ചടയൻ ഹാൾ, കോൺഫറൻസ് ഹാൾ, ജില്ലാ കമ്മിറ്റിക്കും സെക്രട്ടറിയേറ്റ് മീറ്റിംഗിനുമുള്ള ഹാൾ, പാട്യം പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, പ്രസ്സ് കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിൽ […]

ഓർമ്മകളിൽ കെ എം ഷിബി……

ഷിബിയേട്ടന്റെ ഓർമ്മകളോടൊപ്പം സുഹൃത്തുകൾ.പേരാമ്പ്ര : അധ്യാപകനും സാമൂഹിക പ്രവർത്തകനും സംരംഭകനുമായിരുന്ന കെ എം ഷിബിയുടെ സ്മരണക്കായി പേരാമ്പ്രയിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തിൽ ഹൃദയപൂർവമായ ആദരാഞ്ജലികൾ അർപ്പിച്ചു. വിദ്യാഭ്യാസം, സാമൂഹിക സേവനം, സംരംഭകത്വം എന്നീ മേഖലകളിൽ നിർണായക പങ്ക് വഹിച്ചു കൊണ്ടും ജനസമ്പർക്കം ഉറപ്പുള്ള രാഷ്ട്രീയ പ്രവർത്തകനായി ജീവിച്ചുകൊണ്ടുമാണ് അദ്ദേഹം സമൂഹത്തിൽ ആഴമുള്ള സ്വാധീനം ചെലുത്തിയത്. ബി ജെ പി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷിബി, രാഷ്ട്രീയ-സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.സമ്മേളനത്തിൽ കെ. അനുപ് സ്വാഗതം പറഞ്ഞു. യോഗത്തിന് […]

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി.

സംസ്കാരം നാളെ (21/10/25) ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ. തിരുവനന്തപുരം : മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ അധ്യാപകൻ) ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ ദേവകിയമ്മ (91) നിര്യാതയായി. മക്കൾ രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ ആർ […]

Back To Top